ജനിച്ച നാട്ടില്‍ പരദേശി
ജനിച്ച നാട്ടില്‍ വിദേശിയായി മുദ്ര കുത്തപ്പെട്ട് കഴിയേണ്ടി വരുന്ന മലപ്പുറത്തെ പാക്കിസ്ഥാന്‍ പൗരന്മാരായ മലയാളികളുടെ പ്രതിനിധിയാണ് മൂസ. നാട്ടിലെ നിയമവും നീതിവ്യവസ്ഥയും അയാളെ വേട്ടയാടുകയാണ്. ജീവിതമാര്‍ഗം കണ്ടെത്താന്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവന്നതിന്റെ ബാക്കിപത്രമാണ് അയാളുടെ ജീവിതം ഇന്ന് നേരിടുന്ന ദുരന്തം.
ഒരു ജോലി തേടിയാണ് മൂസ കറാച്ചിയില്‍ പോയത്. ഇന്ത്യാ-പാകിസ്ഥാന്‍ വിഭജനത്തിനു ശേഷവും അയാള്‍ കറാച്ചിയില്‍ തുടര്‍ന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കറാച്ചിയില്‍ കഴിയുന്ന മൂസ പാകിസ്ഥാന്‍ പൗരത്വമെടുക്കാന്‍ നിര്‍ബന്ധിതനായി.
പിന്നീട് നാട്ടിലേക്ക് അയാള്‍ തിരിച്ചെത്തിയപ്പോള്‍ ഒരു വിദേശി എന്ന മട്ടിലാണ് നീതിപാലകര് അയാളെ കണ്ടത്. ജനിച്ച നാട്ടില്‍ തന്റെ അസ്തിത്വം നിലനിര്‍ത്താനാവാതെ നാടുകടത്തല്‍ ഭീഷണി നേരിടുന്ന മൂസ പുതിയ ജീവിതദൈന്യങ്ങള്‍ അഭിമുഖീകരിക്കുകയായിരുന്നു.
നല്ല സിനിമ നടനമികവുകള്‍ കാട്ടിത്തരും. മോഹന്‍ലാല്‍ മാത്രമല്ല, ബോളിവുഡ് ഗ്ലാമര്‍ നടിയായ ശ്വേത മേനോന്‍ ഉള്‍പ്പെടെ ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച അഭിനയമാണ് ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, ടി.ജി.രവി എന്നിവര്‍ക്കെല്ലാം ഈ ചിത്രം തങ്ങളുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്.
ജനിച്ച നാട്ടില്‍ വിദേശിയായി കഴിയേണ്ടിവരുന്നവരുടെ മനോവേദനയും ആത്മസംഘര്‍ഷവും ഹൃദയസ്പര്‍ശിയായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. കാലഘട്ടത്തിലെ അന്തരങ്ങള്‍ ഫ്രെയ്മുകളിലേക്ക് കൊണ്ടുവരാന്‍ സാങ്കേതിക പ്രവര്‍ത്തകരുടെ മികച്ച പിന്തുണ തന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മുന്‍ പേജ്-


Click it and Unblock the Notifications