TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഡേവിഡ് ജോണ്‍ എന്ന നസ്രാണി
ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന സമ്പന്നനായ പ്ലാന്റര്‍ മിക്ക സമയവും ചെലവഴിക്കുന്നത് സുഹൃത്തുക്കളോടൊത്ത് കുടിച്ചും മദിച്ചും കഴിയാനാണ്. അതിനിടയില്‍ മകനെ ശരിക്കൊന്നു കാണാന്‍ കൂടി കിട്ടുന്നില്ലെന്ന പരാതി അച്ഛനമ്മമാര്ക്കുണ്ട്.
സാറ ഈപ്പന് (വിമലാ രാമന്) എന്ന കോളജ് അധ്യാപികയുമായി ഡേവിഡ് ജോണ്‍ പ്രണയത്തിലാണ്. 10 വര്‍ഷം മുമ്പ് വിവാഹിതരാകേണ്ടിയിരുന്നതാണെങ്കിലും വിധി അവരെ ഒന്നുചേരാന്‍ അനുവദിച്ചില്ല. വിവാഹനിശ്ചയ ദിവസം ഡേവിഡിന്റെ അപ്പന് (ക്യാപ്റ്റന്‍ രാജു)വിന്റെ കൈയില്‍ നിന്ന് യാദൃശ്ചികമായി വെടികൊണ്ട് സാറയുടെ അപ്പന് (റിസബാവ) മരിച്ചു. എങ്കിലും ഇന്നും ഡേവിഡ് സാറയെ തീവ്രമായി പ്രണയിക്കുന്നു.
ഡേവിഡിന്റെ സംരക്ഷണത്തിലാണ് സാറയുടെ അര്‍ദ്ധ സഹോദരിയായ ആനി (മുക്ത). ശക്തനായ രാഷ്ട്രീയനേതാവായ എം.സി.പോളിന്റെ (വിജയരാഘവന്) ബെന്നിയെ ആനി കൊലപ്പെടുത്തിയെന്ന് പൊലീസുകാര്‍ കേസുണ്ടാക്കിയിരിക്കുകയാണ്. ആനിയുടെ ഉറ്റകൂട്ടുകാരി ആത്മഹത്യ ചെയ്തതിന് കാരണക്കാരനായ ബെന്നിയെ ആനി കൊന്നുവെന്നാണ് കേസ്. ആനിയോട് പ്രതികാരത്തിന് ഒരുങ്ങിനില്‍ക്കുകയാണ് എം.സി.പോളും മകന് സേവ്യറും (ബിജു മേനോന്). പൊലീസുകാരെ കൂട്ടുപിടിച്ച് ആനിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന എം.സി.പോളിനെതിരെ ഡേവിഡ് പോരാടുന്നു. ആനിയെ സംരക്ഷിക്കുന്ന അയാള്‍ പോളിന്റെയും മകന്റെയും നീചമായ നീക്കങ്ങളെ ചെറുക്കുകയും യഥാര്‍ത്ഥ കൊലപാതകി ആരാണെന്ന സത്യം പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
പുതുമകളൊന്നുമില്ലാത്ത ഒരു തട്ടുപൊളിപ്പന്‍ മസാലയാണ് ജോഷിയും രഞ്ജിത്തും ചേര്ന്നൊരുക്കികിയിരിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം മാത്രമാണ് ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകം. പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ സമയം അനുവദിക്കാതെ തട്ടുപൊളിപ്പന്‍ ചിത്രങ്ങളൊരുക്കുന്ന സംവിധായകര്‍ ഒട്ടും ഇഴച്ചിലില്ലാതെ സിനിമ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അവിടെയും ജോഷി പരാജയപ്പെട്ടിരിക്കുന്നു. രണ്ടാം പകുതിയിലെ കഥാഗതിയുടെ ഇഴച്ചില്‍ ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെ തന്നെ ബാധിച്ചേക്കും.
മുന്‍ പേജ്-