പ്രേക്ഷകര്‍ക്ക് മധുരവുമായി ചോക്ലേറ്റ്
കല്യാണരാമന്‍, തൊമ്മനും മക്കളും, മായാവി തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനാണ് ഷാഫി. കല്യാണരാമനില്‍ ദിലീപ് നായകനായപ്പോള്‍ തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങളില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് സെയിഫ് ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷാഫി ഒരു പരീക്ഷണത്തിന് മുതിരുന്നത്. പൃഥ്വിരാജ് നായകനായ ഒരു കാമ്പസ് ചിത്രം. ഷാഫിക്ക് ലാല്‍ ജോസിന്റെ ഇമേജില്ലാത്തതിനാലും സൂപ്പര്‍താരങ്ങളെ നായകനാക്കി തട്ടുപൊളിപ്പന്‍ ചിത്രങ്ങളൊരുക്കുന്നതില്‍ തുടര്‍ച്ചയായി വിജയം കണ്ടെത്തുന്നതിനാലും ഷാഫിക്ക് ഇതെന്തുപറ്റിയെന്ന് സിനിമാരംഗത്തുള്ള പലരും ചോദിച്ചു. സൂപ്പര്‍ഹിറ്റുകള്‍ക്ക് സൂപ്പര്‍താരങ്ങള്‍ അവശ്യഘടകമല്ലെന്ന് തെളിയിക്കാന്‍ ധീരമായ പരീക്ഷണം നടത്തിയ ലാല്‍ ജോസിനെ പോലുള്ള സംവിധായകരുടെ കൂട്ടത്തില്‍ താനും ഇടം പിടിക്കുകയാണെന്ന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ചോക്ലേറ്റ് എന്ന സിനിമയിലൂടെ ഷാഫി അവര്‍ക്ക് മറുപടി നല്‍കുന്നു.
ചോക്ലേറ്റിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്ടര മണിക്കൂര്‍ വിനോദത്തിന്റെ മധുരം നല്‍കുന്ന ചിത്രമെന്ന് അവര്‍ വിധിയെഴുതുന്നു. കാമ്പസ് പശ്ചാത്തലവും പ്രണയവും ചിരിയുടെ അലകളുയര്‍ത്തുന്ന രംഗങ്ങളുമൊക്കെയായി ചോക്ലേറ്റ് ഒരു എന്റര്‍ടെയ്നറെന്ന നിലയില്‍ ബോക്സോഫീസില്‍ കുതിപ്പിലാണ്.
സൂപ്പര്‍ഹിറ്റുകളാവുന്ന പല സിനിമകളെയും പോലെ ഈ ചിത്രവും കാണാനെത്തുമ്പോള്‍ യുക്തിയുള്ള പ്രമേയവും കഥാഗതിയും വേണമെന്ന നിര്‍ബന്ധം പ്രേക്ഷകര്‍ക്ക് പാടില്ല. അത്തരം നിര്‍ബന്ധങ്ങളില്ലാത്തവര്‍ക്ക് ചോക്ലേറ്റ് വല്ലാതെ മധുരിക്കും. ഇതുവരെ രുചിച്ചിട്ടുള്ള ചോക്ലേറ്റുകളുടെ മധുരത്തില്‍ നിന്ന് അത് കുറെയൊക്കെ വ്യത്യസ്തവുമാണ്. പുതുമയുള്ള മുഹൂര്‍ത്തങ്ങളിലൂടെ സിനിമ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ഷാഫി ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു.
അടുത്ത പേജുകള്‍-


Click it and Unblock the Notifications