ചോക്ലേറ്റ് പൊതി തുറക്കുമ്പോള്‍...

By Staff

കൊച്ചിയിലെ സെന്റ് മേരീസ് വിമന്‍സ് കോളജില്‍ ഒരു ആണ്‍കുട്ടി പഠിക്കാനെത്തുമ്പോഴുണ്ടാകുന്ന കൗതുകങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് ഈ ചിത്രത്തില്‍ കഥാമുഹൂര്‍ത്തങ്ങളായി നിറഞ്ഞുനില്‍ക്കുന്നത്. യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് പിജി കോഴ്സുകളില്‍ ഒരു ആണ്‍കുട്ടിക്ക് അഡ്മിഷന്‍ നല്‍കാം. ശ്യാം ബാലഗോപാലന് (പൃഥ്വിരാജ്) വിമന്‍സ് കോളജില്‍ അഡ്മിഷന്‍ നല്‍കുന്നതിനെ പിടിഎ എതിര്‍ത്തെങ്കിലും സര്‍വകലാശാലാ നിയമത്തിലെ ചട്ടം ഉപയോഗിച്ച് പ്രിന്‍സിപ്പല്‍ (ശാരി) ശ്യാമിന് കോളജില്‍ പ്രവേശനം നല്‍കുന്നു.

അതിനു മുമ്പു തന്നെ പല കോളജുകളില്‍ നിന്നും പുറത്താക്കപ്പെട്ട ശ്യാമിന് പൊലീസ് കേസുകളുടെ റെക്കോഡുമുണ്ട്. വിമന്‍സ് കോളജിലാവുമ്പോള്‍ ചട്ടമ്പിത്തരമൊക്കെ നിര്‍ത്തി അവന്‍ നല്ല കുട്ടിയാവുമെന്ന പ്രതീക്ഷയിലാണ് ആ കോളജിലെ അധ്യാപിക കൂടിയായ ശ്യാമിന്റെ അമ്മ വനജ (വനിത) ശ്യാമിന് അവിടെ അഡ്മിഷന്‍ തരപ്പെടുത്തുന്നത്. വനജയുടെ കൂട്ടുകാരിയായ പ്രിന്‍സിപ്പാല്‍ പിടിഎയുടെ എതിര്‍പ്പിനെ അവഗണിച്ചും ശ്യാമിന് അവിടെ എംഎ ഇംഗ്ലീഷ് കോഴ്സിന് അഡ്മിഷന്‍ നല്‍കി.

ഒട്ടും ഇഷ്ടത്തോടെയല്ല വിമന്‍സ് കോളജില്‍ ചേരാന്‍ ശ്യാമെത്തുന്നത്. പക്ഷേ അമ്മയെ ധിക്കരിക്കാന്‍ അവനാവില്ല. അതുകൊണ്ട് കൂട്ടുകാരുടെ ഉപദേശം സ്വീകരിച്ച് ശ്യാം വനിതാ കോളജില്‍ പഠിക്കാനെത്തി. കൂട്ടുകാരുടെ ഉപദേശ പ്രകാരം എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കി കോളജില്‍ നിന്ന് ഒരു ഡിസ്മിസല്‍ എത്രയും വേഗം ഒപ്പിക്കുക എന്നതാണ് അവന്റെ ലക്ഷ്യം.

എന്നാല്‍ ശ്യാം വിചാരിച്ചതു പോലെയായിരുന്നില്ല കാര്യങ്ങള്‍. ശ്യാമിന്റെ വരവിനെ നേരത്തെ തന്നെ എതിര്‍ത്തുപോന്ന വനിതാ കോളജിലെ ചട്ടമ്പികളുടെ സംഘത്തില്‍ നിന്നും അവന് പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. കോളജില്‍ വിലസുന്ന ആന്‍ മാത്യു (റോമ), നന്ദന (സംവൃതാസുനില്‍), അന്നമ്മ (രമ്യാ നമ്പീശന്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ ശ്യാമിന് അഡ്മിഷന്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു അവര്‍ക്ക്. പല തരത്തിലും അവര്‍ ശ്യാമിനെ ഒതുക്കാന്‍ ശ്രമിച്ചു. കരിയറില്‍ ഡിസ്മിസലുകളുടെയും കേസുകളുടെയും ബ്ലാക്ക് മാര്‍ക്കുകളുള്ള ശ്യാമിന്റെ വിശ്വരൂപമെന്തെന്ന് അവര്‍ മനസിലാക്കുന്നത് പിന്നീടാണ്. ശ്യാം കോളജിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

പപ്പന്‍ (സലിംകുമാര്‍), രഞ്ജിത്ത് (ജയസൂര്യ) എന്നിവരാണ് ശ്യാമിന്റെ സുഹൃത്തുക്കള്‍. ശ്യാമിനെ കാണാന്‍ അവര്‍ പലപ്പോഴും വനിതാ കോളജിലെത്തി. രഞ്ജിത്ത് ആ കോളജിലെ നന്ദനയുമായി പ്രണയത്തിലായി. ശ്യാമിനെ ശത്രുവായി കണ്ട ആന്‍ മാത്യു അയാളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ചില സംഭവങ്ങളെ തുടര്‍ന്നാണ്. ആ പ്രണയബന്ധം പുതിയ ചില പ്രശ്നങ്ങള്‍ക്ക് വേദിയൊരുക്കുകയായിരുന്നു.

അടുത്ത പേജ്-

മുന്‍ പേജ്-

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X