പൃഥ്വിരാജിന് ബ്രേക്ക്

By Staff

ആദ്യപകുതിയിലെ വേഗം രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ ഷാഫിക്ക് കഴിഞ്ഞിട്ടില്ല. രസകരങ്ങളായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ ആദ്യപകുതി സജീവമാണ്. പൃഥ്വിരാജും റോമയും തമ്മിലുള്ള ശത്രുത സൃഷ്ടിക്കുന്ന കൗതുകകരമായ മുഹൂര്‍ത്തങ്ങളും ചിരിയുടെ അലകളുര്‍ത്തുയത്തുന്ന സലിംകുമാറിന്റെ സാന്നിധ്യവും ചിത്രത്തെ രസകരമാക്കുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മുന്നോട്ടുകൊണ്ടുപോകാന്‍ പലപ്പോഴും സംവിധായകന് പാടുപെടേണ്ടിവരുന്നുണ്ട്. എങ്കിലും തമാശരംഗങ്ങളും ഗാനങ്ങളുമൊക്കെയായി സിനിമയുടെ ബാലന്‍സിംഗ് ഒരു വിധം ഷാഫി നിലനിര്‍ത്തുന്നു.

പൃഥ്വിരാജിന് ഈ ചിത്രം കരിയറിലെ ഒരു ബ്രേക്കായിരിക്കും. ക്ലാസ് മേറ്റ്സില്‍ നായകന്‍ പൃഥ്വിരാജായിരുന്നുവെങ്കിലും അതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു. നായകനെന്ന നിലയില്‍ താന്‍ വിജയിപ്പിച്ച ചിത്രമെന്ന ക്രെഡിറ്റ് അവകാശപ്പെടാന്‍ പൃഥ്വിരാജിന് കഴിയുന്ന ചിത്രമായിരുന്നില്ല അത്. എന്നാല്‍ ചോക്ലേറ്റില്‍ പൃഥ്വിരാജ് നായകനായി നിറഞ്ഞുനില്‍ക്കുകയാണ്. കോമഡി ചെയ്യാനും ഗൗരവമുള്ള രംഗങ്ങള്‍ കൈകാര്യം ചെയ്യാനും തനിക്ക് ഒരു പോലെ കഴിയുമെന്ന് ഈ ചിത്രത്തില്‍ പൃഥ്വിരാജ് തെളിയിച്ചിരിക്കുന്നു.

തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന നമ്പരുകളുമായി സലിംകുമാര്‍ ചോക്ലേറ്റിനെ ഏറെ സജീവമാക്കുന്നു. നായികയായ റോമയും മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

മുന്‍ പേജുകള്‍-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X