twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയ്ക്ക് മറ്റൊരു കളങ്കം

    By Staff
    |

    മാക്ട എന്ന സംഘടന രൂപം കൊണ്ടിരിക്കുന്നത് ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ ഉന്നമനത്തിനു വേണ്ടിയാണ്. പക്ഷേ അതിന്റെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ കൊണ്ട് മലയാള സിനിമയ്ക്ക് എന്തെങ്കിലും ഉന്നമനമുണ്ടാവുമെന്ന് തോന്നുന്നില്ല. മാക്ട പ്രസിഡന്റായ വിനയന്‍ ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഭീഷണിയായി തുടരുകയാണ്.

    ബ്ലാക്ക് ക്യാറ്റ് പോലൊരു പാതകം തിയേറ്ററുകളില്‍ റിലീസായ അതേ വേഗത്തില്‍ അപ്രത്യക്ഷമായിട്ട് അധിക നാളുകളായില്ല. അതിനിടെ അടുത്ത വിനയന്‍ സൃഷ്ടിയും പുറത്തിറങ്ങിക്കഴിഞ്ഞു. വേഗമാണ് ഇപ്പോഴത്തെ സിനിമയുടെ മുഖമുദ്ര. പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ അവസരം നല്‍കാത്ത വേഗത്തില്‍ ഫ്രെയ്മുകള്‍ കടന്നുപോയാല്‍ ഏറ്റവും പുതിയ ട്രെന്റിനൊപ്പിച്ചുള്ള സിനിമയായി എന്നാണ് വിനയന്റെ ധാരണയെന്ന് തോന്നുന്നു. വേഗം മാത്രം മതി. സിനിമയിലെ കഥയ്ക്ക് യാതൊരു കഴമ്പുമുണ്ടാവണമെന്നില്ല. കഴമ്പില്ലാത്ത കഥയും കഴമ്പില്ലാത്ത വേഗവുമായി വിനയന്‍ ഒരുക്കിയിരിക്കുന്ന പുതിയ സൃഷ്ടിയാണ് ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍.

    ഒരു ഐടി കമ്പനിയുടെ ഉടമയും സോഫ്റ്റ് വേര്‍ പ്രൊഫഷണലുമായ ഹരീന്ദ്രനാണ് (ഇന്ദ്രജിത്ത്) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഹരീന്ദ്രന്റെ കമ്പനി വളരെ വിജയകരമായി മുന്നോട്ടുപോവുന്നുണ്ട്. ഹരീന്ദ്രന്റെ വലംകൈയായും മനസാക്ഷി സൂക്ഷിപ്പുകാരനുമൊക്കെയാണ് ജി.കെ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണന്‍ (ജയസൂര്യ). ഹരീന്ദ്രന്റെ ബാല്യകാല സുഹൃത്താണ് ജി.കെ.

    എന്നാല്‍ ജി.കെയുടെ മനസില്‍ നിറയെ ദുഷ്ടബുദ്ധിയും ദുരാഗ്രഹവുമാണെന്ന് ഹരീന്ദ്രന്‍ അറിയുന്നില്ല. ഹരീന്ദ്രനെ ചതിച്ച് കമ്പനി സ്വന്തമാക്കുകയെന്നതാണ് ജി.കെയുടെ ആഗ്രഹം. അതിനായി അയാള്‍ പല ബുദ്ധിയും പ്രയോഗിക്കുന്നു. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തെത്താന്‍ വേണ്ടി കാമുകിയായ പൂജ(ഷെറിന്‍)യെ ഉപയോഗിച്ച് ഹരീന്ദ്രനെ വലയിലാക്കാന്‍ അയാള്‍ ശ്രമിക്കുന്നു.

    ഇതിനിടയിലാണ് ഇന്ദു (ഭാമ) എന്ന പെണ്‍കുട്ടിയുമായി ഹരീന്ദ്രന്റെ വിവാഹമുറപ്പിക്കുന്നത്. അതേ സമയം ഇന്ദു അലക്സുമായി (മണിക്കുട്ടന്‍) പ്രണയത്തിലാണ്. ജി.കെയുടെ കുടിലബുദ്ധി മൂലം ഹരീന്ദ്രന്റെ ജീവിതം ദുരന്തത്തിലേക്ക് പതിക്കുന്നു. ഏതാനും ദിവസങ്ങള്‍ കാണാതിരുന്ന അലക്സ് ഹരീന്ദ്രന്റെ വിവാഹദിവസമെത്തി ഇന്ദുവിനെ കൂട്ടിക്കൊണ്ടുപോവുന്നു. പ്രതിശ്രുതവധുവിന്റെ ഈ ഒളിച്ചോട്ടം ഹരീന്ദ്രനെ തകര്‍ത്തുകളഞ്ഞു. പിന്നീട് അയാള്‍ ഒരു മുഴുവന്‍ സമയ മദ്യപാനിയായി. കമ്പനിയുടെ ചുമതല ജി.കെയെ ഏല്പിച്ചു.

    ഏതാനും ദിവസത്തിനു ശേഷം ജി.കെ ക്രൂരമായ നിലയില്‍ കൊല്ലപ്പെടുന്നു. പൊലീസ് പ്രതിയെന്ന് സംശയിച്ച് അറസ്റ്റ് ചെയ്യുന്നത് ഹരീന്ദ്രനെയാണ്. എന്നാല്‍ പിന്നീട് അയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുന്നു. യഥാര്‍ത്ഥ പ്രതിയെ കോടതി വെറുതെ വിടുന്നു. അതിനിടെ കൊലപാതകിയെന്ന് മുദ്ര കുത്തി മാധ്യമങ്ങളില്‍ നിന്നേല്‍ക്കേണ്ടിവരുന്ന പീഡനം ഹരീന്ദ്രനെ വല്ലാതെയുലക്കുന്നു.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X