മാക്ട ചെയ്യേണ്ടത്.....

വാര്‍ത്തകള്‍ സൃഷ്ടിക്കാനും വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിരത്താനും മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും നിരപരാധികളുടെ ജീവിതങ്ങളെ തകര്‍ക്കുന്നുവെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടാന്‍ വിനയന്‍ ശ്രമിക്കുന്നുണ്ട്. ഹരീന്ദ്രന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തം തീവ്രമാക്കുന്നത് മാധ്യമങ്ങളുടെ വിവേചനവും വിവേകവുമില്ലാത്ത വിധം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രവണതയാണ്. പക്ഷേ അതൊന്നും ശക്തമായ തിരക്കഥയുടെയും ഭംഗിയായ അവതരണത്തിന്റെയും പിന്‍ബലത്തോടെ പറഞ്ഞവതരിപ്പിക്കാന്‍ വിനയന് കഴിഞ്ഞിട്ടില്ല.
ഹരീന്ദ്രനായി ഇന്ദ്രജിത്തും ജി.കെയായി ജയസൂര്യയും തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. അറബിക്കഥക്കു ശേഷം ജയസൂര്യ ചെയ്യുന്ന നെഗറ്റീവ് റോളാണ് ഈ ചിത്രത്തിലെ ജി.കെ. നായികയായ ഭാമ പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതിവീഴുന്നു. ഗ്ലാമര്‍ പ്രദര്‍ശനം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധ കാട്ടാറുള്ള വിനയന്‍ അതിനു വേണ്ടിയാണ് പൂജ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഷെറിന‍് സംവിധായകന്റെ ആവശ്യങ്ങളറിഞ്ഞു തന്നെ അഭിനയിച്ചു. നല്ല ഗാനങ്ങളൊന്നും ചിത്രത്തിലില്ല.
വാല്‍ക്കഷ്ണം- അന്യഭാഷാ സിനിമയാണ് സകല കുഴപ്പത്തിനും കാരണമെന്ന് നാഴികക്ക് നാല്പതു വിട്ടം പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് മാക്ടയിലെ അംഗങ്ങളായ സാങ്കേതിക പ്രവര്‍ത്തകര്‍. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആവര്‍ത്തന വിരസത മാറ്റാനെങ്കിലും മലയാള സിനിമയുടെ നിലവാരത്തിന്റെ ഉത്തമോദാഹാരണമെന്ന നിലയില്‍ തങ്ങളുടെ സംഘടനയുടെ ചെയര്‍മാന്റെ സിനിമകളെ കുറിച്ച് അവരൊരു ചര്‍ച്ച സംഘടിപ്പിക്കണം. എന്തുകൊണ്ടാണ് അന്യഭാഷാ സിനിമകള്‍ ഇവിടെ കൊയ്ത്ത് നടത്തുന്നതെന്ന് അപ്പോഴെങ്കിലും അവര്‍ക്ക് മനസിലാവേണ്ടതാണ്.


Click it and Unblock the Notifications