twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനി വീണ്ടും കഥ പറയുമ്പോള്‍

    By Staff
    |

    തനിക്കേറെയിഷ്ടപ്പെട്ട ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് മാറി നിന്നുകൊണ്ടാണ് ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഉദയനാണ് താരം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയത്. എന്നാല്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രീനി ഏറ്റവും മനോഹരമായി സാമൂഹ്യവിമര്‍ശനം നടത്താന്‍ ഉപയോഗിച്ചിട്ടുള്ള ഭൂമികയിലേക്ക് തിരിച്ചുപോവുകയാണ്.

    വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ശ്രീനി ചിത്രം പ്രേക്ഷകര്‍ കാണുന്നത്. മലയാളത്തില്‍ ശ്രീനിവാസന്‍ കൊണ്ടുവന്നതും പിന്നീട് ചിലര്‍ വിജയകരമായും വികലമായുമൊക്കെ അനുകരിച്ച ഗ്രാമീണതയുടെ കാരിക്കേച്ചറുകളിലൂടെ കഥ പറയുന്ന ശൈലി കഥ പറയുമ്പോഴില്‍ വീണ്ടും കാണാം.

    ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡവും ഉദയനാണ് താരവും പോലുള്ള ചിത്രങ്ങളില്‍ നിന്ന് ബഹുദൂരം മാറി തന്റെ പഴയ ആഖ്യാനരീതിയിലേക്ക് ശ്രീനിവാസന്‍ തിരിച്ചുപോയിരിക്കുകയാണ്. മുന്‍ ചിത്രങ്ങളിലേതു പോലെ വളരെ ഹൃദ്യമായി ഈ ആഖ്യാനരീതി ഉപയോഗിക്കാനും ശ്രീനിവാസനു സാധിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും ജീവിതവീക്ഷണത്തിലും വന്ന മാറ്റങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു എഴുത്തുകാരന്റെ സാന്നിധ്യം ഈ ചിത്രത്തിലുടനീളമുണ്ട്.

    ശ്രീനിവാസന്റെ ഭാര്യാസഹോദരന്‍ കൂടിയായ എം. മോഹനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിയുടെ തിരക്കഥയില്‍ ഇഴയടുപ്പമുള്ള ഒരു ചിത്രമൊരുക്കാന്‍ മോഹനന് സാധിച്ചിട്ടുണ്ട്.

    അടുത്ത പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X