മമ്മൂട്ടി സൂപ്പര്‍സ്റ്റാറും ശ്രീനി ബാര്‍ബറുമാവുമ്പോള്‍

By Staff

ബാര്‍ബര്‍ ബാലന്റെയും സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന്റെയും കഥയാണ് കഥ പറയുമ്പോള്‍. ബാര്‍ബര്‍ ബാലനെ അവതരിപ്പിക്കുന്നത് ശ്രീനിവാസനും അശോക് രാജിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയുമാണ്. ശ്രീനിവാസനും മമ്മൂട്ടിക്കും പ്രേക്ഷക മനസിലുള്ള ഇമേജുകളെ ഭംഗിയായി ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

കാലം മാറിയതിനുസരിച്ച് കോലം കെട്ടാന്‍ പാടുപെടുന്നയാളാണ് മേലുകാവ് ഗ്രാമത്തിലെ ബാര്‍ബര്‍ ബാലന്‍. കറങ്ങുന്ന കസേരയും തിളങ്ങുന്ന കത്തിയുമൊക്കെയായി ആധുനികമായ സജ്ജീകരണങ്ങളുള്ള ഒരു ബാര്‍ബര്‍ ഷാപ്പാണ് അയാളുടെ സ്വപ്നം. ഇതൊന്നുമില്ലാത്ത അയാളുടെ ഇപ്പോഴത്തെ ബാര്‍ബര്‍ ഷാപ്പിലേക്ക് ആരും വരുന്നില്ല. കുട്ടികളുടെ പഠിത്തവും വീട്ടുകാര്യങ്ങളുമൊക്കെ ഒരു വിധം മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ അയാള്‍ക്കീ മാറ്റങ്ങള്‍ കൂടിയേ തീരൂ.

ബാലന്റെ ഈ പരാധീനതകള്‍ക്കിടയിലാണ് അയാളുടെ ജീവിതത്തില്‍ തന്നെ ചില മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് ആ ഗ്രാമത്തില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഷൂട്ടിംഗ് പാര്‍ട്ടി എത്തുന്നതോടെയാണ്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജാണ് ആ ചിത്രത്തിലെ നായകന്‍.

ബാലനും അശോക് രാജുമായി വളരെ പഴയൊരു സൗഹൃദമുണ്ടെന്ന് നാട്ടുകാരറിഞ്ഞതോടെ എല്ലാവര്‍ക്കും അയാള്‍ വേണ്ടപ്പെട്ടവനായി. അശോക് രാജിനെ കാണാനും ചിലതൊക്കെ സാധിക്കാനുമായി ബാലന്റെ സഹായം തേടി പലരുമെത്തി. അശോക് രാജിലേക്കുള്ള പാലമാണ് ബാലനെന്നറിഞ്ഞ് അവര്‍ ബാലന് പല വിധ സഹായങ്ങളും ചെയ്തു. നാട്ടുകാരുടെ പ്രിയങ്കരനായി അയാള്‍ മാറിയതോടെ ബാര്‍ബാര്‍ ഷാപ്പിലെ കറങ്ങുന്ന കസേര എന്ന ബാലന്റെ സ്വപ്നം പോലും യാഥാര്‍ത്ഥ്യമായി.

അശോക് രാജിനെ സ്കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായി എത്തുന്ന പ്രിന്‍സിപ്പാല്‍ മുതല്‍ അശോക് രാജിന്റെ പടത്തില്‍ പാട്ടെഴുതാന്‍ അവസരമൊപ്പിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന കവി ദാസ് വടക്കേമുറി വരെ ബാലനു പിന്നാലെയാണ്. പക്ഷേ ബാലന്‍ ഒരു ത്രിശങ്കുവിലാണ്. വളരെ പഴയൊരു പരിചയമുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ഇപ്പോള്‍ തന്നെ തിരിച്ചറിയുമോയെന്ന് ബാലന് യാതൊരുറപ്പുമില്ല. അതുകൊണ്ടു തന്നെ നാട്ടുകാരുടെ ആവശ്യങ്ങള്‍ സാധിച്ചെടുക്കാനായി അശോക് രാജിനെ സമീപിക്കുന്നതില്‍ നിന്നും അയാള്‍ പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു.

എന്നാല്‍ ബാലന്റെ ഈ രീതി നാട്ടുകാരില്‍ സംശയമുണ്ടാക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നടക്കാതെ പോയപ്പോള്‍ ബാലനെ ഒരു ചതിയനായി അവര്‍ ചിത്രീകരിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന അയാള്‍ അതോടെ ഒറ്റപ്പെട്ടു. കൂടുതല്‍ പ്രശ്നങ്ങളിലേക്ക് അയാള്‍ ചെന്നുപെടുകയായിരുന്നു.

അടുത്ത പേജ്-

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X