twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ശ്രീനിവാസന്‍ ചിത്രം

    By Staff
    |

    നായകന്‍ മമ്മൂട്ടിയാണെന്ന് പറയാമെങ്കിലും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ശ്രീനിവാസനാണ്. താരതമ്യേന കുറച്ച് രംഗങ്ങളില്‍ മാത്രമേ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുള്ളൂ. നായകനെ കേന്ദ്രീകരിച്ച് സിനിമ നീങ്ങുന്നതാണ് നമ്മുടെ സിനിമകളിലെ കഥ പറച്ചിലിന്റെ പൊതുരീതി. എന്നാല്‍ ഇവിടെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ബാര്‍ബര്‍ ബാലന്റെ ജീവിതമാണ് കഥയുടെ കാതല്‍. അയാളുടെ വീക്ഷണത്തിലൂടെയാണ് അശോക് രാജ് എന്ന കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്.

    ബാര്‍ബര്‍ ബാലനെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറിന്റെ താരത്തിളക്കത്തോടെയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. ദാസ് വടക്കേമുറിയെ അവതരിപ്പിക്കുന്ന സലിംകുമാര്‍ മുതല്‍ ചായക്കടക്കാരനായി പ്രത്യക്ഷപ്പെടുന്ന മാമുക്കോയ വരെ നീണ്ട ഒരു താരനിര തന്നെയുണ്ട് ചിത്രത്തില്‍. ശ്രീനി ഒരുക്കിയ കാരിക്കേച്ചറുകള്‍ക്ക് ജീവന്‍ പകരുന്ന ഈ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

    ഒരു ശരാശരി പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാന്‍ പതിവു പോലെ ഈ ചിത്രത്തിലും ശ്രീനിക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലവും സിനിമാ ചിത്രീകരണവുമൊക്കെ നമ്മുടെ ജീവിതവീക്ഷണത്തില്‍ വരുന്ന ചില മാറ്റങ്ങളെ ഒരു നിരീക്ഷകന്റെ സൂക്ഷ്മതയോടെ ചൂണ്ടിക്കാട്ടാനുള്ള അര്‍ത്ഥവത്തായ പശ്ചാത്തലമായി ശ്രീനിവാസന്‍ ഉപയോഗിച്ചിരിക്കുന്നു.

    കഥ പറയുമ്പോള്‍ ആദ്യന്തം ഒരു ശ്രീനിവാസന്‍ ചിത്രമാണ്. സംവിധായകന്റെയോ നായകനായ സൂപ്പര്‍താരത്തിന്റെയോ പേരിലാണ് ചിത്രങ്ങള്‍ അറിയപ്പെടാറ്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനിവാസനല്ല. നായകനും ശ്രീനിയല്ല. എന്നാല്‍ ഈ ചിത്രത്തെ ഒരു എം.മോഹനന്‍ ചിത്രമെന്ന മമ്മൂട്ടി ചിത്രമെന്നോ വിശേഷിപ്പിക്കുന്നതിലും അര്‍ത്ഥവത്തായിരിക്കുക ഒരു ശ്രീനിവാസന്‍ ചിത്രം എന്ന് വിശേഷിപ്പിക്കുന്നതിലാണ്.

    മുന്‍ പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X