നാല് പെണ്ണുങ്ങളുടെ കഥ
നിഴല്‍ക്കുത്തിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് നാല് പെണ്ണുങ്ങള്‍. തന്റെ ഓരോ ചിത്രത്തിലും വ്യത്യസ്ത ജീവിതാവസ്ഥകളിലേക്ക് എത്തിനോക്കാന്‍ അടൂര്‍ എന്നും പരിശ്രമിച്ചിട്ടുണ്ട്. കഥാപുരുഷനില്‍ നിന്നും നിഴല്‍ക്കുത്തിലെത്തുമ്പോള്‍ അടൂര്‍ പാലിക്കുന്ന പ്രമേയപരമായ വൈവിധ്യം നിഴല്‍ക്കുത്തില്‍ നിന്നും നാല് പെണ്ണുങ്ങളിലെത്തുമ്പോഴും ദൃശ്യമാണ്.
സ്ത്രീകഥാപാത്ര കേന്ദ്രിതമായ ഒരു ചിത്രവും അടൂര്‍ ഇതുവരെ ചെയ്തിട്ടില്ല. മുഖാമുഖത്തില്‍ ജലജ അവതരിപ്പിക്കുന്ന കഥാപാത്രവും അനന്തരത്തില്‍ ശോഭന അവതരിപ്പിക്കുന്ന കഥാപാത്രവും അടൂരിന്റെ സിനിമയില്‍ കണ്ട ആഴമുള്ള സ്ത്രീപ്രാതിനിധ്യങ്ങളാണ്. സ്ത്രീ കഥാപാത്രങ്ങളെ തന്റേതായ രീതിയില്‍ അടൂര്‍ അവതരിപ്പിക്കുന്നതിലെ മുദ്ര ഈ ചിത്രങ്ങളിലുണ്ട്. നാല് പെണ്ണുങ്ങളിലെത്തുമ്പോള്‍ സ്ത്രീയുടെ ജീവിതവും പുരുഷ കേന്ദ്രിതമായ സമൂഹത്തിലെ അവളുടെ പ്രതിരോധവും അടൂര്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കുകയാണ്.
നാല് പെണ്ണുങ്ങളില്‍ നാല് സ്ത്രീകളെ കുറിച്ചുള്ള നാല് ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വ്യത്യസ്തമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരാണെങ്കിലും അവര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയില്‍ അസാധാരണമായ കരുത്ത് പ്രകടിപ്പിക്കുന്നവരാണ് അവരെല്ലാം.
തകഴിയുടെ നാല് കഥകളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന നാല് പെണ്ണങ്ങളില്‍ ഒരു നിയമലംഘനത്തിന്റെ കഥ, കന്യക, ചിന്നുവമ്മ, നിത്യകന്യക എന്നിവയാണ് ഈ ചിത്രങ്ങള്‍. നാല്പതുകള്‍ക്കും അറുപതുകള്‍ക്കുമിടയിലെ കുട്ടനാടന്‍ ഗ്രാമാന്തരീക്ഷത്തിലാണ് ഈ ചിത്രങ്ങളുടെ കഥ നടക്കുന്നത്.
അടുത്ത പേജ്-


Click it and Unblock the Notifications