twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേശ്യയുടെ 'നിയമലംഘനം'

    By Staff
    |

    ആദ്യചിത്രത്തില്‍ കുഞ്ഞിപ്പെണ്ണ് (പത്മപ്രിയ) എന്ന വേശ്യ നടത്തുന്ന 'നിയമലംഘനത്തിന്റെ' കഥയാണ് പറയുന്നത്. പുതിയൊരു ജീവിതം തുടങ്ങാനുള്ള ആഗ്രഹത്തോടെ ഒരു ചുമട്ടുതൊഴിലാളിയായ അപ്പുക്കുട്ടിയെ (ശ്രീജിത്ത് രവി) കുഞ്ഞിപ്പെണ്ണ് വിവാഹം ചെയ്യുന്നു. എന്നാല്‍ അവരുടെ ദാമ്പത്യജീവിതത്തെ അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല. കുഞ്ഞിപ്പെണ്ണ് എന്നും വേശ്യയായി തുടരണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. അവര്‍ നിയമത്തിന്റെ പിടിയില്‍ പെടുന്നു. ഇരുവരും നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്തതിനാല്‍ നിയമത്തിന്റെ പരിരക്ഷ അവര്‍ക്ക് ലഭിക്കുന്നില്ല. നീതി നിഷേധിക്കപ്പെട്ട കുഞ്ഞിപ്പെണ്ണിന് താന‍ാഗ്രഹിക്കുന്ന ജീവിതം തന്നെയാണ് നിഷേധിക്കപ്പെടുന്നത്.

    വിവാഹത്തിനു ശേഷം കന്യകയായി തുടരേണ്ടി വരുന്ന സ്ത്രീയുടെ കഥയാണ് രണ്ടാമത്തെ ചിത്രം. വിവാഹത്തിനു ശേഷം താമസിയാതെ കുമാരിക്ക് (ഗീതു മോഹന്‍ദാസ്) തന്റെ ഭര്‍ത്താവിന് ലൈംഗികജീവിതത്തില്‍ താത്പര്യമില്ലെന്ന് ബോധ്യപ്പെടുന്നു. ഭക്ഷണം കഴിക്കുന്നതില്‍ രതിയുടെ ആനന്ദം കണ്ടെത്തുന്ന അയാള്‍ തന്റെ കഴിവുകേടുകള്‍ മറച്ചുവയ്ക്കാനായി കുമാരിയെ അവളുടെ അച്ഛനമ്മമാരുടെ അടുത്തേക്ക് അയക്കുകയും അവളെ പറ്റി അപവാദ കഥകള്‍ പറഞ്ഞുപരത്തുകയും ചെയ്യുന്നു. തന്റെ പറ്റി അപവാദം പ്രചരിക്കുമ്പോഴും കന്യകയായി തുടരുകയാണ് കുമാരി.

    ചിന്നുവമ്മ (മഞ്ജു പിള്ള) എന്ന ധനികയായ വീട്ടമ്മയെ കുറിച്ചാണ് മൂന്നാമത്തെ ചിത്രം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിന്നുവമ്മയ്ക്ക് കുട്ടികളില്ല. വര്‍ഷങ്ങള്‍ക്കു ശേഷം അവളെ കാണുന്ന പഴയ സഹപാഠി (മുകേഷ്) അവളെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നു. കുട്ടികളുണ്ടാവാനുള്ള ആഗ്രഹം സഫലീകരിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് അവളെ വശീകരിക്കാനുള്ള അയാളുടെ ശ്രമത്തിന് മുന്നില്‍ അവള്‍ പതറിപ്പോവുന്നുണ്ടെങ്കിലും ഭര്‍ത്താവിനോട് വിശ്വസ്തയായിരിക്കാനും പ്രലോഭനങ്ങളെ അതിജീവിക്കാനും അവള്‍ തീരുമാനിക്കുന്നു.

    അവിവാഹിതയായ ഒരു സ്ത്രീയുടെ നൊമ്പരങ്ങളുടെ കഥയാണ് നാലാമത്തെ ചിത്രമായ നിത്യകന്യക. കാമാക്ഷിയെ (നന്ദിതാദാസ്) വിവാഹമാലോചിച്ചെത്തുന്നയാള്‍ അവളുടെ സുന്ദരിയായ അനുജത്തിയെ കണ്ട് അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ആ വിവാഹം നടക്കുന്നു. അതിനു ശേഷം സഹോദരന്റെയും (ഹരിശ്രീ അശോകന്‍ ) ഇളയ സഹോദരിയുടെയും (രമ്യ നമ്പീശന്‍) വിവാഹം നടന്നിട്ടും മംഗല്യഭാഗ്യം കാമാക്ഷിയെ അനുഗ്രഹിക്കുന്നില്ല. അമ്മയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം അവള്‍ തീര്‍ത്തും ഏകാകിയായി ജീവിക്കുന്നു.

    പത്മപ്രിയ, ഗീതു മോഹന്‍ദാസ്, മഞ്ജുപിള്ള, നന്ദിതാദാസ് എന്നിവരാണ് ഈ നാല് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാല് നടിമാരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു. പത്മപ്രിയയുടെയും നന്ദിതാദാസിന്റെയും അഭിനയം എടുത്തുപറയേണ്ടതാണ്.

    നാല്പതുകള്‍ക്കും അറുപതുകള്‍ക്കുമിടയിലെ കുട്ടനാടന്‍ ഗ്രാമാന്തരീക്ഷം പുനസൃഷ്ടിക്കുന്നതില്‍ അടൂര്‍ വിജയിച്ചിട്ടുണ്ട്. എം.ജെ.രാധാകൃഷ്ണന്റെ ക്യാമറ സംവിധായകന്റെ മനസറി‍ഞ്ഞ് ഫ്രെയ്മുകളൊരുക്കി.

    മുന്‍‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X