പുതിയ രതിനിര്‍വേദത്തിന്റെ പരാജയ മുഖം ഏത്?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/reviews/24-rathinirvedam-lost-classic-touch-1-aid0166.html">« Previous</a>

Rathinirvedam
ക്യാമറയുടെ പിന്നിലെ ഭരതന്റെ ആണ്‍നോട്ടങ്ങളുടെ സംവേദനങ്ങള്‍ തൊട്ടറിഞ്ഞ രതിനിര്‍വേദത്തില്‍ നിന്ന് രാജീവ്കുമാറിലെത്തുമ്പോള്‍ ക്യാമറ എന്ന യന്ത്രത്തിന്റെ കൃത്രിമകാഴ്ച കളുടെ പൊരുത്തക്കേടുകളാണ് അനുഭവപ്പെടുന്നത്. വ്യക്തിത്വമില്ലാത്ത കുറെ കഥാപാത്രങ്ങള്‍ അവരെയൊക്കെ അണിയിച്ചു നിര്‍ത്തി ഞരമ്പുരോഗികളുടെ പാകത്തിന് പരിഭാഷപ്പെടുത്തിയ നിര്‍മ്മിതി എന്നുപറയേണ്ടിവരുന്നു.

ഇനിയും ഇത്തരം സംരംഭങ്ങള്‍ ആവര്‍ത്തിക്കണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കല കച്ചവടത്തിനുള്ള സാധനം മാത്രമാണോ, അതോ സമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തെകൂടി നിലനിര്‍ത്തികൊണ്ടു പോകേണ്ടതാണോ.

മലയാളസിനിമയുടെ കാര്യം വലിയ കഷ്ടമാണ്. 60, 70 പടങ്ങള്‍ ഒരു വര്‍ഷം ഇറങ്ങും, ഹിറ്റും മെഗാഹിറ്റും സൂപ്പര്‍ ഹിറ്റും മിനിമം ഗ്യാരണ്ടിയും കഷ്ടിച്ച് രക്ഷപ്പെടുന്നതും കൂടികൂട്ടിവെച്ചാല്‍ ഇരുപതില്‍ താഴെയേ കാണൂ. പകുതിയോളമെങ്കിലും തകര്‍ന്നടിയും. എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് ആരും അന്വേഷിക്കാറില്ല. ഇവയില്‍ കലാമൂല്യം ഉള്ളത് എത്രയെന്ന് ചോദിച്ചാല്‍ മിയ്കവാറും മൗനം പാലിയ്ക്കേണ്ടിവരും.

ഇനിയും ഈവക തട്ടിക്കൂട്ട് സാധനങ്ങള്‍ വേഷം മാറി വരും .. ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള്‍ അല്പം എരിവും പുളിയുമുള്ള പഴയസാധനങ്ങള്‍ പൊടിത്തട്ടിയെടുക്കാന്‍ തോന്നും. അത് പക്ഷേ പ്രേക്ഷകന്റെ മനസിലെ കലാസൃഷ്ടിയെ തകര്‍ത്തുകൊണ്ടാവരുത്. അത് പ്രേക്ഷകനോടുള്ള വെല്ലുവിളിയാകും.

എന്നാല്‍ നിയമം അനുവദിയ്ക്കുന്ന രീതിയില്‍ പുതിയ സൃഷ്ടികള്‍ ഉണ്ടാക്കുന്നതിനെ എതിര്‍ക്കാനാവുമോ? നിരന്തരമായി ഇത്തരം രചനകള്‍ ഉണ്ടായാല്‍, ജനം തന്നെ ഇതിനെ തള്ളിക്കൊള്ളും. കഥയെഴുത്തുകാരും കവിത എഴുത്തുകാരും മണ്‍മറഞ്ഞവരുടെ കൃതികള്‍ക്ക് പുനര്‍വായനും പുനരെഴുത്തും കൊണ്ടു വന്നാല്‍ എന്തു ചെയ്യും? വായനക്കാര്‍ വേണ്ട മറുപടി നല്‍കിക്കൊള്ളും എന്ന് വേണം കരുതാന്‍.

മുന്‍ പേജില്‍
രതിനിര്‍വേദം ഹിറ്റിലേക്ക്

<ul id="pagination-digg"><li class="previous"><a href="/reviews/24-rathinirvedam-lost-classic-touch-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X