വീണ്ടും ബ്ലെസ്സി ടച്ച്

By Staff

കല്‍ക്കത്താ ന്യൂസില്‍ ബ്ലെസ്സി ഇതുവരെയുള്ള തന്റെ സിനിമകളുടെ ശൈലിയില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുകയാണ്. ബ്ലെസ്സിയുടെ ഇതുവരെയുള്ള മൂന്ന് ചിത്രങ്ങള്‍ക്കും ഗ്രാമീണതയുടെ പശ്ചാത്തലമുണ്ടായിരുന്നു. അതില് നിന്നും മാറി മഹാനഗരത്തിന്റെ കാഴ്ചകളിലേക്ക് ബ്ലെസ്സി ക്യാമറ തിരിക്കുമ്പോള്‍ ബ്ലെസ്സിയുടെ മൂന്ന് ചിത്രങ്ങളില്‍ നിന്നും അത് വ്യത്യസ്തമാവുന്നു.

പരിചരണരീതിയാണ് സിനിമയുടെ ആത്മാവെന്ന് ബ്ലെസ്സി തന്മാത്രയില്‍ തെളിയിച്ചിട്ടുണ്ട്. കഥ പറച്ചിലിലിനപ്പുറം സിനിമയുടെ സാധ്യതകളിലേക്ക് കാര്യമായ അന്വേഷണങ്ങള്‍ നടക്കാത്ത മലയാള സിനിമയില്‍ കഥയ്ക്കപ്പുറത്തേക്ക് സിനിമയെ വളര്‍ത്താനുള്ള തീവ്രമായ ശ്രമമായിരുന്നു തന്മാത്ര. ആ രീതി മലയാളത്തിലെ വാണിജ്യ സിനിമക്ക് അത്ര പരിചിതമല്ല.

തന്മാത്രയില്‍ നിന്നും കല്‍ക്കത്താ ന്യൂസിലെത്തുമ്പോള്‍ ഏറെ പുതുമയുള്ള ഒരു കഥയൊന്നുമല്ല പ്രേക്ഷകരെ കാത്തിരിക്കുന്നത്. പക്ഷേ പരിചണരീതിയാണ് കല്‍ക്കത്താ ന്യൂസിനെ വ്യത്യസ്തമായ സിനിമയാക്കുന്നത്. സിനിമയുടെ ആകത്തുകയില്‍ തന്മാത്രയേക്കാള്‍ മികച്ചൊരു ചിത്രം സൃഷ്ടിക്കാനൊന്നും ബ്ലെസ്സിക്ക് സാധിച്ചിട്ടില്ല. പക്ഷേ സാങ്കേതിക മേന്മയുടെ കാര്യത്തില്‍ കല്‍ക്കത്താ ന്യൂസ് ബ്ലെസ്സിയുടെ മറ്റു ചിത്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.

ബ്ലെസ്സിയുടെ മറ്റ് ചിത്രങ്ങള്‍ പോലെ കല്‍ക്കത്താ ന്യൂസിലും ഒരു സന്ദേശമുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികളെ വലയിലൊതുക്കുന്ന പെണ്‍വാണിഭ മാഫിയയുടെ ഭീതിദമായ ലോകത്തേക്കാണ് ഈ ചിത്രം എത്തിനോക്കുന്നത്.

തന്റെ ആദ്യമൂന്നു ചിത്രങ്ങളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ നായകരാക്കിയ ബ്ലെസ്സിയുടെ നാലാമത്തെ ചിത്രത്തിലെ നായകന്‍ ദിലീപാണ്. മീരാ ജാസ്മിന് സിനിമയുടെ ലോകം കാണിച്ചുകൊടുത്ത ബ്ലെസ്സിയുടെ ചിത്രത്തില്‍ മീര ആദ്യമായി അഭിനയിക്കുന്നുവെന്നതും കല്‍ക്കത്താ ന്യൂസിന്റെ പ്രത്യേകതയാണ്.

അടുത്ത പേജുകള്‍-

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X