എന്തുകൊണ്ട് ദിലീപ്?
കല്‍ക്കത്താ ന്യൂസ് എന്ന ടിവി ചാനലിന്റെ റിപ്പോര്‍ട്ടറായ അജിത്ത് തോമസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. അമ്മയോടും രണ്ട് സഹോദരിമാരുമോടൊപ്പം കല്‍ക്കത്തയിലെ ഒരു അപ്പാര്‍ട്ട്മെന്റില് താമസിക്കുന്ന അജിത്ത് വളരെ കഴിവുള്ള ഒരു ടിവി റിപ്പോര്‍ട്ടറാണ്. കാളി പൂജയുടെ ഷൂട്ടിംഗിനിടെ കണ്ട മലയാളി ദമ്പതികള്‍ അജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങള്‍ അജിത്ത് ടിവി ക്യാമറയില്‍ പകര്‍ത്തി. യുവാവിനെ പിറ്റേ ദിവസവും അജിത്ത് കാണാനിടയായി.
പിന്നീട് ടിവി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ ഈ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്നത് അജിത്ത് കണ്ടു. കുറച്ചുദിവസത്തിനു ശേഷം ഒരു ലോഡ്ജിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്ന കൃഷ്ണപ്രിയ (മീരാ ജാസ്മിന്‍) പറ്റി അജിത്തിന് വിവരം ലഭിച്ചു. മരിച്ച യുവാവ് ഹരിയുടെ (ഇന്ദ്രജിത്ത്) മൃതദേഹം കൃഷ്ണപ്രിയ തിരിച്ചറിഞ്ഞു. അനാഥയായ കൃഷ്ണപ്രിയയെ ഏതാനു ദിവസങ്ങള്‍ മുമ്പാണ് ഹരി വിവാഹം ചെയ്തത്. നാട്ടിലേക്ക് മടങ്ങാന്‍ അവിടെ അവള്‍ക്ക് ഉറ്റവരാരുമില്ല. ജീവിതത്തിലെ അനിശ്ചിതാവസ്ഥ കൃഷ്ണപ്രിയയെ ആത്മഹത്യാശ്രമത്തിലേക്കാണ് നയിച്ചത്.
കൃഷ്ണപ്രിയയുടെ സംരക്ഷിക്കാന്‍ അജിത്ത് തയ്യാറായി. തന്റെ ചാനലില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളോടൊപ്പം താമസിക്കാനുള്ള സൗകര്യങ്ങള്‍ അയാളൊരുക്കിക്കൊടുത്തു. സംഗീതത്തോടും പാട്ടിനോടും കൃഷ്ണപ്രിയക്കുള്ള അഭിനിവേശം അവളിലേക്ക് അജിത്തിനെ അടുപ്പിച്ചു. അതൊരു പ്രണയമായി വളര്‍ന്നു.
ഇതിനിടയിലാണ് കൊല്ലപ്പെട്ട ഹരി പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തി വേശ്യാത്തെരുവിലെത്തിക്കുന്ന ഒരു പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്ന് ഹരി അറിയുന്നത്. കൃഷ്ണപ്രിയയെയും അയാള്‍ ചതിക്കുകയായിരുന്നു.
ടിവി ചാനലിലൂടെ ഈ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ അജിത്ത് വെളിച്ചത്തു കൊണ്ടുവന്നു. അതിന് അയാള്‍ക്ക് വലിയ വില കൊടുക്കേണ്ടിവന്നു. കൃഷ്ണപ്രിയയെ മാഫിയാസംഘം തട്ടിക്കൊണ്ടുപോയി. തന്റെ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെ കൃഷ്ണപ്രിയയെ അവിടെ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലായി അജിത്.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications