twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്ലെസ്സിക്ക് പിഴച്ചതെവിടെ?

    By Staff
    |

    അജിത്ത് തോമസ് എന്ന ടിവി റിപ്പോര്‍ട്ടറായി ദിലീപ് ഗംഭീരമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. ദിലീപിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കല്‍ക്കത്താ ന്യൂസിലെ അജിത് തോമസ്. തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ദിലീപിനെ അവതരിപ്പിക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

    കൃഷ്ണപ്രിയയായി ജീവിക്കുകയാണ് മീരാ ജാസ്മിന്‍. ഒരേ കടലിനു ശേഷം മീരയുടെ അസാമാന്യമായ പ്രകടനം കല്‍ക്കത്താ ന്യൂസിലും കാണാം. പല ഭാവതലങ്ങളിലൂടെ കൃഷ്ണപ്രിയയെ അവതരിപ്പിക്കാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട്.

    വളരെ ധീരമായൊരു ശ്രമമാണ് കല്‍ക്കത്താ ന്യൂസില്‍ ബ്ലെസ്സി നടത്തിയിരിക്കുന്നത്. പക്ഷേ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥ അല്പം കൂടി ഇഴമുറുക്കത്തോടെ അവതരിപ്പിക്കാന്‍ ബ്ലെസ്സിയെ പോലൊരു സംവിധായകന്‍ ശ്രമിക്കേണ്ടതായിരുന്നു.

    അജിത്തും കൃഷ്ണപ്രിയയും തമ്മിലുള്ള പ്രണയം, ഭര്‍ത്താവിന്റെ മരണം കൃഷ്ണപ്രിയയില്‍ വളര്‍ത്തുന്ന മാനസിക പ്രശ്നങ്ങള്‍, കൃഷ്ണപ്രിയയെ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍...ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു പ്രണയചിത്രമൊരുക്കുന്നതിനിടയില്‍ സൈക്കോളജിക്കല്‍ ത്രില്ലറും ആക്ഷന്‍ ചിത്രവും ചെയ്യാന്‍ സംവിധായകന്‍ ശ്രമിക്കുന്നതു പോലുള്ള തോന്നലാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. ഈ മൂന്ന് അവസ്ഥകളെയും മൂന്ന് നിറങ്ങളില്‍ തുന്നിച്ചേര്‍ക്കുന്നതിനിടയില്‍ എവിടെയൊക്കെയോ മുഴച്ചുനില്‍ക്കുന്ന പ്രതീതി. ക്രാഫ്റ്റില്‍ ചിലയിടങ്ങളില്‍ കരവിരുതിന്റെ അഭാവം.

    ദേവ് ജ്യോതി മിശ്ര എന്ന ബംഗാളി സംഗീത സംവിധായകന്‍ ഈണമിട്ട ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണ്. ചിത്രത്തിന്റെ സാങ്കേതികവശത്തില്‍ എടുത്തു പറയേണ്ടത് എസ്.കുമാറിന്റെ ചായാഗ്രഹണമാണ്. ഒരു പ്രണയകഥയും ത്രില്ലറുമൊക്കെയായി മാറുന്ന ചിത്രത്തിന് ഗംഭീരമായ ഫ്രെയ്മുകളുടെ പിന്‍ബലമാണ് എസ്.കുമാര്‍ നല്‍കിയിരിക്കുന്നത്. സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിക്കാന്‍ എസ്.കുമാറിന് കഴിഞ്ഞിട്ടുണ്ട്.

    മുന്‍ പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X