twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോ.സണ്ണി മിഥുന്‍ മാധവനായപ്പോള്‍

    By Staff
    |

    ഏറെ പ്രതീക്ഷകളോടെയാണ് ക്രിസ്മസ് ചിത്രമായി മോഹന്‍ലാലിന്റെ ഫ്ലാഷ് തിയേറ്ററുകളിലെത്തിയത്. പക്ഷേ റോക്ക് എന്‍ റോളിനു ശേഷം പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ഫ്ലാഷ്.

    മണിച്ചിത്രത്താഴിന്റെയും കഥയും തിരക്കഥയും ആ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവുമെല്ലാം മനസില്‍ വച്ച് അതു പോലെ മറ്റൊരു ചിത്രമൊരുക്കുക എന്നൊരു ലക്ഷ്യത്തോടെയാണെന്നു തോന്നുന്നു നവാഗത തിരക്കഥാകൃത്ത് എസ്.ഭാസുരചന്ദ്രന്‍ ഫ്ലാഷിന് തിരക്കഥ രചിച്ചിരിക്കുന്നത്. മണിച്ചിത്രത്താഴിലെ അതിഭയങ്കരനായ സൈക്ക്യാട്രിസ്റ്റ് സണ്ണി വീണ്ടുമെത്തുന്ന എന്നൊരു പരസ്യവാചകത്തോടെ മിഥുന്‍ മാധവന്‍ എന്ന പേരിന് പകരം സണ്ണി എന്ന പേരു തന്നെ ഉപയോഗിച്ച് മോഹന്‍ലാലിനെ അവതരിപ്പിക്കുകയാണെങ്കില്‍ ഫ്ലാഷ് എല്ലാ അര്‍ത്ഥത്തിലും മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമായി.

    കഥാപാത്രങ്ങള‍് സമാനമാണെങ്കിലും തുടര്‍ഭാഗങ്ങള്‍ കഥാഘടനയില്‍ ആദ്യഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാവാറുണ്ട്. സിബിഐ സിനിമാപരമ്പരയിലെ കഥകളെല്ലാം കുറ്റാന്വേഷണമാണെങ്കിലും ഓരോ കേസും വ്യത്യസ്തമാണ്. പക്ഷേ ഇവിടെ മണിച്ചിത്രത്താഴ്-2 എന്ന പേര് നല്‍കാവുന്ന ഈ ചിത്രം ആദ്യന്തം മണിച്ചിത്രത്താഴിന്റെ കഥയാണ് ഓര്‍മിപ്പിക്കുന്നത്. നായകന്റെ കടന്നുവരവും മണിച്ചിത്രത്താഴിലേതു പോലെ അതിഭയങ്കര സൈക്യാട്രിസ്റ്റായ ഇദ്ദേഹം മാനസികപ്രശ്നങ്ങളില്‍ ചെന്നുപെടുന്ന പെണ്‍കുട്ടിയെ ചികിത്സിക്കുന്നതുമെല്ലാം മണിച്ചിത്രത്താഴിനെ ഓര്‍മിപ്പിക്കുന്നു. കഥാഘടനയില്‍ മാത്രമല്ല മണിച്ചിത്രത്താഴിനെ ഓര്‍മിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്.

    കളരിത്തൊട്ടി തറവാട്ടിലെ ധ്വനി (പാര്‍വതി) ചെന്നൈയില്‍ ബിസിനസുകാരനായ ശേഖരന്റെ (സായികുമാര്‍) മകളാണ്. അമ്മ മരിച്ചതോടെ ധ്വനി വളര്‍ന്നത് നാട്ടില്‍ മുത്തച്ഛന്റെ (മണിവര്‍ണന്‍) സംരക്ഷണയിലാണ്. കൂട്ടുകുടുബമായ കളരിത്തൊട്ടി തറവാട്ടിലെ അംഗമായ വീണ വീട്ടിലെ കാര്‍ഡ്രൈവറുമായി പ്രണയത്തിലാണെന്ന് അറിയുന്നതോടെ ആ തറവാട് ആകെയിളകി. അതിനിടയില്‍ കാര്‍ ഡ്രൈവറെ കാണാതാവുന്നു.

    അടുത്ത പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X