ഫ്ലാഷിലെ ധ്വനിവൈചിത്ര്യങ്ങള്‍

By Staff

ഈ സംഭവത്തിനു ശേഷം ധ്വനിയുടെ പെരുമാറ്റത്തില്‍ ദുരൂഹമായ ചില മാറ്റങ്ങളുണ്ടായി. തന്റെ കൈയില്‍ ചോരയാണെന്ന് പറഞ്ഞ് അവള്‍ കൈ കൊഴുകികൊണ്ടിരുന്നു. താന്‍ ആരെയോ കൊന്നുവെന്ന വിശ്വാസത്തിലാണ് അവള്‍. ധ്വനിയുടെ മുറച്ചെറുക്കനും ഭാവിവരനുമായ പ്രിയന്‍ (ഇന്ദ്രജിത്ത്) അവളെ മാനസികവിഭ്രമാന്തിയില്‍ നിന്ന് രക്ഷിക്കാനായി ഒരാളെ തറവാട്ടിലേക്ക് കൊണ്ടുവരുന്നു.

ബാംഗ്ലൂരില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രിയന്റെ കമ്പനിയുടെ ഉടമയും ഐടി പ്രൊഫണലുമായ മിഥുന്‍ മാധവനാണ് (മോഹന്‍ലാല്‍) ഈ ദൗത്യവുമായെത്തുന്നത്. മനശാസ്ത്രജ്ഞനായ മിഥുന് പിന്നീട് ഐടി രംഗത്തെത്തുകയായിരുന്നു. ധ്വനിയെ കുറിച്ച് മനസിലാക്കാനും അവളെ മാനസിക പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാനും മിഥുന്‍ ശ്രമം തുടങ്ങി.

മിഥുനുമായി ചില ഉടക്കുകളൊക്കെ ഇടയ്ക്കുണ്ടായെങ്കിലും ധ്വനി പിന്നീട് അയാളുമായി അടുത്തു. അവളുടെ മനസില്‍ മിഥുനോട് പ്രണയം ജനിച്ചു. ഇതിനിടയില്‍ ധ്വനിയുടെ അച്ഛനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനായി പൊലീസ് ഓഫീസര്‍ ചാണ്ടി (സിദ്ധിഖ്)യെത്തുന്നു. കൊലപാതകം നടത്തിയത് ധ്വനിയാണെന്ന സൂചനകളാണ് അന്വേഷണത്തില്‍ ലഭിക്കുന്നത്. പൊലീസ് ഓഫീസര്‍ ധ്വനിയെ അറസ്റ്റ് ചെയ്യുന്നു.

പൊലീസ് കേസില്‍ നിന്നും മാനസിക വിഭ്രാന്തിയില്‍ നിന്നുമെല്ലാം ധ്വനിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു മിഥുന് മാധവന്‍ ദുരൂഹതകളുടെ കെട്ടുപാടുകള്‍ അഴിച്ചെടുക്കുന്നതാണ് കഥയുടെ ശേഷഭാഗം.

അടുത്ത പേജ്-

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X