ആലോചനയിലേ ഉപേക്ഷിക്കേണ്ട കഥ

By Staff

ദേവദൂതനു ശേഷം സിബി മലയില്‍ മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രമാണ് ഫ്ലാഷ്. മികച്ച ഒരു പിടി സിനിമകള്‍ മലയാളത്തിന് നല്‍കിയിട്ടുള്ള സിബി മലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതു കൊണ്ടു തന്നെ ക്രിസ്മസ് ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമേറെ വര്‍ണപൊലിമയോടെയെത്തിയ ചിത്രമാണ് ഫ്ലാഷ്. എന്നാല്‍ ഇപ്പോള്‍ ക്രിസ്മസ് ചിത്രങ്ങളില്‍ നിലവാരത്തില്‍ ഏറ്റവും താഴെയാണ് ഫ്ലാഷ്.

ലോഹിതദാസുമായുള്ള കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിനു ശേഷം നല്ലൊരു എഴുത്തുകാരനെ കിട്ടാതെ സംവിധായകനെന്ന നിലയിലുള്ള തന്റെ ഐഡന്റിറ്റി നിലനിര്‍ത്താന്‍ പാടുപെടുകയാണ് സിബി മലയില്‍. തന്റെ ചില പഴയകാല ചിത്രങ്ങളുമായി താരതമ്യം പോലും അര്‍ഹിക്കാത്ത, വികലമായ തിരക്കഥകളില്‍ തട്ടിക്കൂട്ടിയ ചില ചിത്രങ്ങളാണ് സിബി മലയില്‍ ഇപ്പോള്‍ മലയാള സിനിമക്കു സമ്മാനിക്കുന്നത്. ഒരു സംവിധായകനെന്ന നിലയിലുള്ള ആലോചനാശേഷി പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടോ എന്നൊരു സംശയം തോന്നും ഫ്ലാഷും മണിച്ചിത്രത്താഴുമായുള്ള മുഴച്ചുനില്‍ക്കുന്ന സാദൃശ്യം കാണുമ്പോള്‍. മണിച്ചിത്രത്താഴിന്റെ ഏഴയലത്തു പോലും ഈ രണ്ടാം മണിച്ചിത്രത്താഴ് എന്ന ഫ്ലാഷ് എത്തുന്നുമില്ല.

ഫ്ലാഷില്‍ മോഹന്‍ലാലിന് വ്യത്യസ്തമായൊന്നും ചെയ്യാനില്ല. ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാര്‍വതി നടിയെന്ന നിലയില്‍ ഏറെ മുന്നോട്ടുപോവേണ്ടിയിരിക്കുന്നു.

ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞു- തിരക്കഥകള്‍ എഴുതിയതിനേക്കാള്‍ പല തിരക്കഥകളും എഴുതാതിരുന്നതാണ് മലയാള സിനിമക്കു ഞാന്‍ നല്‍കിയ സംഭാവന. മൗലികതയോ പുതുമയോയില്ലാത്തെ കഥകള്‍ ആലോചനാവേളയില്‍ തന്നെ ഉപേക്ഷിച്ചതിനെ കുറിച്ചാണ് ശ്രീനിവാസന്‍ സൂചിപ്പിച്ചത്. അങ്ങനെ ചെയ്യാനുള്ള വിവേകബുദ്ധി സംവിധായകനോ തിരക്കഥാകൃത്തിനോ തോന്നാത്തതു കൊണ്ടോ രണ്ടര മണിക്കൂര്‍ ഇരുത്തി ബോറടിപ്പിക്കുന്ന ഫ്ലാഷ് എന്ന ചിത്രം പ്രേക്ഷകര്‍ക്കു കാണേണ്ടിവന്നത്.

മുന്‍ പേജുകള്‍-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X