എന്തിന് കൊല്ലുന്നു? എന്തിന് മരിയ്ക്കുന്നു?
വലിയ ഉത്തരവാദിത്തമുള്ള വ്യത്യസ്ത മേഖലകളിലാണ് ജോലി ചെയ്യുന്നതെങ്കിലും പരസ്പരം സഹായിച്ചാണ് ഇന്നും ഇവര്‍ തുടരുന്നത്. ചൂടന്‍ പൊലീസ് സുഹൃത്തിന് ചെയ്യുന്ന പല സഹായങ്ങളും മിലന് തന്നെ പാരയായി മാറുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ മുന്നേറുമ്പോള്‍ നഗരത്തെ ഞെട്ടിച്ചു കൊണ്ട് രാഷ്ട്രീയ പ്രമുഖന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നു. ചാവേറായെത്തിയ പെണ്‍കുട്ടിയും സ്ഫോടനത്തില്‍ മരിയ്ക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളും പെണ്‍കുട്ടിയും തമ്മില്‍ യാതൊരു മുന്‍പരിചയമോ വൈരാഗ്യമോ ഇല്ലെന്ന് അന്വേഷണത്തില്‍ ശ്രീരാമകൃഷ്ണന്‍ മനസ്സിലാക്കുന്നു.
ഇതിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോള്‍ സമാന രീതിയില്‍ മറ്റുചില കൊലപാതകങ്ങള്‍ കൂടി നഗരത്തില്‍ അരങ്ങേറുകയാണ്. ഈ മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇരയെ കൊന്നൊടുക്കിയ ശേഷം വേട്ടക്കാരന്‍ എന്തിന് മരിയ്ക്കുന്നു? ഈ ചോദ്യങ്ങള്‍ക്കെല്ലാമാണ് മാസ്‌റ്റേഴ്‌സ് ഉത്തരം നല്‍കുന്നത്.
കേരളത്തെ ഞെട്ടിച്ച ചില പെണ്‍വാണിഭക്കേസുകളും അതിനിരകളായ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന നീതിനിഷേധവുമെല്ലാം മാസറ്റേഴ്‌സിലടെ അവതരിപ്പിയ്ക്കാന്‍ തിരക്കഥാകൃത്ത് ജിനു എബ്രഹാമും സംവിധായകന്‍ ജോണി ആന്റണിയും ശ്രമിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
അടുത്ത പേജില്‍


Click it and Unblock the Notifications












