twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധോല്‍ , പ്രിയന്റെ കോക്ടെയില്‍

    By Staff
    |

    മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാ സമ്പന്നനായ വ്യക്തി ആരാണ്? അല്‍പം ആലോചിക്കുന്നവരൊക്കെ പ്രിയദര്‍ശനെന്നുത്തരം പറയും.

    സംശയമുളളവര്‍ക്ക് ബോളിവുഡില്‍ വമ്പന്‍ വിജയം കൊയ്യുന്ന ധോല്‍ എന്ന പ്രിയന്റെ പുതിയ ചിത്രം കണ്ടു നോക്കാം. ഗോസായിമാര്‍ക്ക് തീര്‍ത്തും അപരിചിതമായ കോമഡി ട്രീറ്റുമെന്റുമായിറങ്ങി വിജയം കൊയ്യുന്ന പ്രിയദര്‍ശന്‍ ബോളിവുഡിന്റെ സ്വന്തം ആളാണിപ്പോള്‍.

    പ്രിയന്റെ കഴിവുകള്‍ നന്നായി അറിയാവുന്ന മോഹന്‍ലാല്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. പ്രിയന്‍ പറയുന്നതത്രയും പുളുക്കഥയാണ്. പക്ഷേ അതെങ്ങനെ പറയണമെന്ന് പ്രിയന് നന്നായി അറിയാം.

    പുളുക്കഥ പറച്ചില്‍ കഴിഞ്ഞാല്‍ പിന്നെ പ്രിയന്റെ പ്രതിഭ ഇംഗ്ലീഷ് ചിത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തലിലാണ്. ഒറിജനിലിനെ വെല്ലുന്ന മികവില്‍ പല ഇംഗ്ലീഷ് ചിത്രങ്ങളും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ധോല്‍ എന്ന ഹിന്ദി ചിത്രവും അങ്ങനെയൊരു മസാലയാണ്. കഥ മുക്കാലും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന മലയാള ചിത്രം തന്നെ. ബാക്കി കാല്‍ഭാഗം സ്വന്തം ചിത്രമായ ചന്ദ്രലേഖ വെച്ചാണ് പ്രിയന്‍ ഫില്ലു ചെയ്തത്. മേമ്പൊടിയായി ക്രോണിക് ബാച്ചിലറും കിളിച്ചുണ്ടന്‍ മാമ്പഴവും വിതറിയിട്ടുണ്ട്.

    ഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘമായി തുഷാര്‍ കപൂര്‍, കുനാല്‍ ഖേമു, ഷര്‍മാന്‍ ജോഷി, രാജ്പാല്‍ യാദവ് എന്നിവരാണ് വേഷമിടുന്നത്. ഗീതാ വിജയന്റെ റോളില്‍ ബോളിവുഡിലെ പുതിയ സെക്സ് ബോംബ് തനുശ്രീ ദത്ത. രേഖയുടെ റോള്‍ പായല്‍ രൊഹ്താഗിയ്ക്കാണ്.

    ഹരിഹര്‍ നഗറിലെ ഗീതാവിജയനും ധോലിലെ തനുശ്രീയുമായുളള അത്രയും വ്യത്യാസം രേഖയും പായലുമായും ഉണ്ട്. ഹരിഹര്‍ നഗറില്‍ നാല്‍വര്‍ സംഘത്തിന്റെ വായിനോട്ടം ഏറ്റുവാങ്ങുന്നുവെങ്കിലും ഗീതാ വിജയന്‍ ഒട്ടും ഗ്ലാമറസല്ല.

    എന്നാല്‍ ധോലില്‍‍ തനുശ്രീ ദത്തയാകട്ടെ തകര്‍പ്പന്‍ ഗ്ലാമറാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹരിഹര്‍ നഗറില്‍ രേഖയെ കന്യാസ്ത്രീയായിട്ടാണ് നാം കാണുന്നത്. ഗ്ലാമറിന് തീരെ സ്കോപ്പില്ലാത്ത കഥാപാത്രം. പ്രിയന്റെ ചിത്രത്തില്‍ പായലും കാണിച്ചിട്ടുണ്ട് മോശമല്ലാത്ത ഗ്ലാമര്‍.

    ഓംപുരി, ഫരീദാ ദാദി, അസ്റാനി, മുരളീ ശര്‍മ്മ, രസികാ ജോഷി എന്നിവരാണ് മുഖ്യവേഷങ്ങളില്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് മനീഷാ കോര്‍ഡേ.

    പ്രിയന്‍ ചിത്രങ്ങളിലെ സ്ഥിരം കലാ സംവിധായകനായ സാബു സിറിള്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സെറ്റൊരുക്കിയിരിക്കുന്നത്. ചന്ദ്രലേഖയും ക്രോണിക് ബാച്ചിലറും കിളിച്ചുണ്ടന്‍ മാമ്പഴവും കലര്‍ന്ന ഹരിഹര്‍ നഗര്‍ കോക്ടെയില്‍ ആസ്വദിക്കണമെങ്കില്‍ ധോല്‍ കാണുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X