ലാല്‍ ജോസ് നിരാശപ്പെടുത്തി

By Staff

സൂപ്പര്‍ഹിറ്റുകള്‍ എന്നതിനപ്പുറം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളായിരുന്നു ലാല്‍ ജോസിന്റെ ഒടുവിലത്തെ ചിത്രങ്ങളായ അറബിക്കഥയും ക്ലാസ് മേറ്റ്സും. അതുകൊണ്ടു തന്നെ ലാല്‍ ജോസിന്റെ പുതിയ ചിത്രവുമായെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറെയാണ്. പക്ഷേ എല്ലാ വിധ പ്രേക്ഷകരെയും നിരാശപ്പെടുത്തുന്ന ചിത്രവുമായാണ് ഇത്തവണ ലാല്‍ ജോസെത്തിയത്.

സൂപ്പര്‍താര ചിത്രങ്ങളോട് ഏറ്റുമുട്ടി അറബിക്കഥയും ക്ലാസ് മേറ്റ്സും നേടിയ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലാല്‍ ജോസിന് കൂടുതല്‍ പുതുമയും വ്യത്യസ്തതയുമുള്ള പ്രമേയങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി തീര്‍ത്തും ലാഘവത്തോടെ ഒരു ചിത്രം പടച്ചുവിടുകയാണ് ലാല്‍ ജോസ് മുല്ലയില്‍ ചെയ്തത്. മീശ മാധവന്‍ പോലൊരു സൂപ്പര്‍വിജയം കൊതിച്ചാവണം ദിലീപിനെ നായകനാക്കി വാണിജ്യ മസാലകളുടെ ട്രാക്കിലുള്ള ഇത്തരമൊരു ചിത്രമൊരുക്കിയത്. എന്നാല്‍‍ പ്രേക്ഷകരുടെ മനസില്‍ പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കാത്ത തട്ടിക്കൂട്ടുകഥയും ഒട്ടും ശക്തമല്ലാത്ത ഒരു തിരക്കഥയുമായി മുല്ലയൊരുക്കിയ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് തന്നിലുള്ള പ്രതീക്ഷകളാണ് തട്ടിയുടച്ചുകളഞ്ഞത്.

ക്ലാസ് മേറ്റ്സിലും അറബിക്കഥയിലും ശക്തമായ തിരക്കഥയുടെ പിന്‍ബലമുണ്ടായിരുന്നു. അത് ലാല്‍ ജോസ് എന്ന ക്രാഫ്റ്റ്മാന്‍ മിടുക്കോടെ പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മുല്ലയില്‍ അത്തരമൊരു ശക്തമായ തിരക്കഥയില്ല. പട്ടണത്തില്‍ സുന്ദരന്‍, ജലോത്സവം എന്നീ അറുബോറന്‍ സിനിമകള്‍ക്ക് തിരക്കഥ രചിച്ച സിന്ധുരാജിനെ തന്റെ പുതിയ സിനിമയുടെ തിരക്കഥാകൃത്തായി നിയോഗിച്ചപ്പോള്‍ തന്നെ ലാല്‍ ജോസിന് പാളി.

വിശ്വസനീയമായ ഒരു കഥ പോലും ഈ ചിത്രത്തിലില്ല. ഏറെ നേരവും ഇഴഞ്ഞുനീങ്ങുന്ന ചിത്രത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രസകരമായ കഥാപശ്ചാത്തലമോ ട്വിസ്റ്റുകളോ ഇല്ല. ചിത്രത്തിന്റെ ഓരോ ഫ്രെയ്മിലും മുഴച്ചുനില്‍ക്കുന്ന കൃത്രിമത്വം മുല്ലയുടെ മുഖമുദ്ര തന്നെയാണ്.

അടുത്ത പേജുകള്‍-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X