ദിലീപിനും മീരാ നന്ദനുമിടയില്‍....
ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമാണ് കാരക്കാട് കോളനി. ഇവിടെയെത്തിപ്പെട്ട ഒരു വേശ്യയുടെ മകനാണ് മുല്ല (ദിലീപ്). അമ്മ മരിച്ചപ്പോള്‍ അമ്മയുടെ പേരില്‍ തന്നെ മകനും അറിയപ്പെട്ടു. കോളനിയിലെ ഗുണ്ടകളുടെ തലവനായ അമ്പി അണ്ണന്റെ (ബിജു മേനോന്‍) വലം കൈയാണ് ഇപ്പോള്‍ മുല്ല.
കോളനിയുടെ പരിസരത്തുകൂടെ കടന്നുപോകുന്ന മീറ്റര്‍ഗേജ് തീവണ്ടിയാണ് കാരക്കാട് കോളനിയിലെ ആളുകളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. ഒരിക്കല്‍ തീവണ്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കുഞ്ഞിനെ മുല്ല കണ്ടെത്തുന്നു. മുല്ല ആ കുഞ്ഞിനെ തീവണ്ടിയില്‍ പതിവായി യാത്ര ചെയ്യാറുള്ള ലച്ചി (മീരാ നന്ദന്‍) എന്ന പെണ്‍കുട്ടിയെ എല്പിക്കുന്നു. തന്റേതായ പ്രശ്നങ്ങളുമായി കഴിയുന്ന ലച്ചിക്ക് ആ കുഞ്ഞിനെ നോക്കിവളര്‍ത്താനാവുമായിരുന്നില്ല. പിറ്റേന്നു തന്നെ കോളനിയിലെത്തി ലച്ചി കുഞ്ഞിനെ മുല്ലയെ തിരികെയേല്പിക്കുന്നു.
തുടര്‍ന്ന് ആ കുഞ്ഞിന്റെ സംരക്ഷണം മുല്ല ഏറ്റെടുത്തു. ഇടയ്ക്കിടെ കുഞ്ഞിനെ കാണാനായി ലച്ചി കോളനിയിലെത്താറുണ്ട്. കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമാണെങ്കിലും എല്ലാവരും ലച്ചിയോട് സ്നേഹത്തോടെയാണ് പെരുമാറുന്നത്. ആ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ലച്ചിയും മുല്ലയും അടുത്തു.
അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതോടെ മുല്ല മറ്റൊരാളായി വളര്‍ന്നു. എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭരതന്‍ അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതോടെ മുല്ലക്ക് വീണ്ടും പഴയ ഗുണ്ടയുടെ ശൗര്യം പുറത്തെടുക്കേണ്ടിവന്നു.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications