രസികന്റെ അനുഭവം മറന്നു
ചിത്രത്തിലെ മിക്ക രംഗങ്ങളും നടക്കുന്നത് തീവണ്ടിയിലാണ്. ആ രംഗങ്ങളാകട്ടെ ഒട്ടും സ്വാഭാവികതയില്ലാത്തതുമാണ്. കാരക്കാട് കോളനിയുടെ പശ്ചാത്തലത്തെയും അതിലെ കഥാപാത്രങ്ങളെയും മിഴിവോടെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്ത് സിന്ധുരാജിന് കഴിഞ്ഞിട്ടില്ല.
മുല്ലയില്‍ ലാല്‍ ജോസിന് സംഭവിച്ച ഏറ്റവും വലിയ പിഴവ് ചിത്രത്തില്‍ ദിലീപിനെ അവതരിപ്പിച്ച രീതിയാണ്. നടനെന്ന നിലയില്‍ ദിലീപിന്റെ ഏറ്റവും വലിയ മികവ് കോമഡി അവതരിപ്പിക്കുന്നതിനുള്ള കഴിവാണ്. മീശ മാധവനിലും ചാന്തുപൊട്ടിലും അതിന്റെ സാധ്യതകള്‍ ലാല്‍ ജോസ് ഭംഗിയായി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ മുല്ലയില്‍ കാണുന്നത് മറ്റൊരു ദിലീപിനെയാണ്. നായകന് സംഭാഷണങ്ങള്‍ തന്നെ കുറവ്. പ്രേക്ഷകരെ ചിരിപ്പിക്കേണ്ട ചുമതല ദിലീപില്‍ നിന്നും എടുത്തുമാറ്റി അനൂപ് കുമാറിനെ പോലുള്ള നടന്‍മാരെ ഏല്പിച്ചിരിക്കുകയാണ്. കോമഡിയുടെ ഫ്ലേവറില്ലാത്ത നായക കഥാപാത്രങ്ങളെ ദിലീപ് അവതരിപ്പിച്ചപ്പോഴെല്ലാം ആ ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന കാര്യം മറന്ന് ദിലീപിനെ അധികം സംസാരിക്കാന്‍ അനുവദിക്കാതെ മൊട്ടത്തലയന്‍ ഗുണ്ടയായി അവതരിപ്പിച്ചിടത്തു തന്നെ ലാല്‍ ജോസ് സിനിമയുടെ പരാജയം ഉറപ്പുവരുത്തി. ദിലീപിന് സംവിധായകന്‍ നല്‍കിയ പുതിയ കഥാപാത്ര പരിവേഷം ഏതെങ്കിലും തരത്തില്‍ പ്രേക്ഷകനെ സ്പര്‍ശിക്കുന്നുമില്ല.
രസികന്‍ എന്ന സിനിമയുടെ ദയനീയ പരാജയത്തെ കൃത്യമായി വിശകലനം ചെയ്തിരുന്നെങ്കില്‍ ലാല്‍ ജോസ് ഇത്തരമൊരു സിനിമ പടച്ചുവിടാന്‍ ധൈര്യപ്പെടുമായിരുന്നില്ല. മീശ മാധവന്റെ വിജയം നല്‍കിയ ലഹരിയില്‍ വ്യക്തമായൊരു കഥയോ തിരക്കഥയുടെ ഇഴയടുപ്പമോ ഇല്ലാതെ ലാല്‍ ജോസ് രസികനൊരുക്കിയപ്പോള്‍ കൈപൊള്ളി. ആ അനുഭവം ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ മുല്ലയില്‍.
മുന്‍ പേജുകള്‍-


Click it and Unblock the Notifications