നിരൂപണം: 36 വയതിനില്‍ ജ്യോതികയുടെ തിരിച്ചുവരവ്!

Rating:
3.5/5
Star Cast: Jyothika,rahman,Abhirami
Director: Roshan Andrews

36 വയതനിലെ എന്ന തമിഴ് ചിത്രത്തിന്റെ കഥ ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള സിനിമ കണ്ടവര്‍ക്കൊക്കെ അറിയാം. പിന്നെ എന്താണ് 36 വയതിനിലെ കാണാന്‍ കാരണം? ഏറ്റവും പ്രധാനം, ജ്യോതികയുടെ മടങ്ങിവരവ്. ജ്യോതികയുടെ തിരിച്ചുവരവ് ആഗ്രഹിച്ച് തമിഴകത്തിനും, മഞ്ജു അവതരിപ്പിച്ച നിരുപമയെ വസന്തിയായി ജ്യോതിക എങ്ങനെ ചെയ്തു എന്ന ആകാംക്ഷ മലയാളി പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു.

പിന്നെ റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ തമിഴ് ചിത്രം എങ്ങിനെ ഇരിക്കും എന്നറിയേണ്ടിയിരുന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായി ചെറിയ ചില മാറ്റങ്ങള്‍ വരുത്തി എന്നല്ലാതെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നിന്ന് എടുത്തു പറയാന്‍ തക്കതായ എന്തെങ്കിലും വ്യത്യാസം ചിത്രത്തിനുണ്ടോ തിയേറ്ററില്‍ പോയിരുന്ന് കാണാത്തത് തന്നെയാവും ഭംഗി. ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ചിത്രം എങ്ങിനിരുന്നു എന്ന് മാത്രമാണ്.

36vayadhinile7

മഞ്ജുവിനെ എന്ന പോലെ ജ്യോതികയും തിരിച്ചുവരവ് അറിയിച്ചു. കുസൃതി നിറങ്ങ അഭിനയ മികവുകൊണ്ട് ജ്യോ പ്രേക്ഷകരെ കൈയ്യിലെടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമായി ജ്യോതിക സ്‌റ്റൈല്‍ അഭിനയ ഭാവം ഈ ചിത്രത്തിലും മികച്ചു നില്‍ക്കുന്നു. റഹ്മാന്‍ ഉള്‍പ്പടെയുള്ള മറ്റ് കഥാപാത്രങ്ങള്‍ തങ്ങളുടെ വേഷത്തോട് നീതി പുലര്‍ത്തി.

ചിത്രത്തിന്റെ മേക്കിങിലേക്ക് കടക്കുമ്പോള്‍, ആദ്യ പകുതി മികച്ച രീതിയില്‍ മുന്നോട്ട് പോയി. പക്ഷെ രണ്ടാം പകുതിയിലെത്തിയപ്പോള്‍ സംവിധായകന്‍ പെട്ടന്ന് പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചതുപോലെ ഒരു ഫീല്‍. വിജിയുടെ ഡയലോഗുകള്‍ പ്രേക്ഷകരിലേക്ക് പെട്ടന്ന് സന്ദേശമെത്തിക്കുന്ന തരത്തിലായിരുന്നു. പക്വമായി അദ്ദേഹമത് കൈകാര്യം ചെയ്തു. ആര്‍ ദിവാകരന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. 1 മണിക്കൂര്‍ 55 മിനിട്ട് ദൈര്‍ഘ്യത്തില്‍ കൃത്യമായി കത്രികവച്ച എഡിറ്റര്‍ മഹേഷ് നാരായണനും അഭിനന്ദനം അര്‍ഹിയ്ക്കുന്നു.

സന്തോഷ് നാരായണന്റെ സംഗീതമാണ് പിന്നെ എടുത്തു പറയേണ്ടത്. സിനിമയ്ക്ക് ഒരു ജീവന്‍ നല്‍കാന്‍ കഴിഞ്ഞ പശ്ചാത്തല സംഗീതമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ജ്യോതികയുടെ ഒരു പെര്‍ഫക്ട് തിരിച്ചുവരവാണ് 36 വയതനിലെ. അഞ്ചില്‍ ഒരു മൂന്നര മാര്‍ക്ക് നല്‍കാം.

ചുരുക്കം: മികച്ച ചിത്രം എന്നതിലുപരി, 36 വയതിനിലെ എന്ന ചിത്രം ജ്യോതിക എന്ന നടിയുടെ ഗംഭീരമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ഒന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X