ക്രിസ്റ്റഫറും ഡേവിഡ് എബ്രഹാമും തമ്മിലെന്ത് ബന്ധം?

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/7th-day-movie-review-do-not-miss-this-1-120402.html">« Previous</a>

ഡേവിഡ് എബ്രഹാം ഐപിഎസ് എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ക്രൈബ്രാഞ്ചിലായിരുന്നു ജോലി. ക്രിസ്മസിന്റെ തലേദിവസം അയാള്‍ ബാറില്‍ നിന്നിറങ്ങി യാത്ര ചെയ്യുമ്പോള്‍ ജീപ്പിനുമുന്‍പില്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നുചാടുന്നു. ചെറിയൊരു അശ്രദ്ധയില്‍ അയാളുടെ ജീപ്പ് അവരുടെ ബൈക്കില്‍ ഇടിക്കുന്നു. അതില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുന്നു.

ഡേവിഡ് എബ്രഹാമിന്റെ ജീപ്പില്‍ തന്നെ അവരെ ആശുപത്രിയില്‍ എത്തിക്കുന്നു. അവര്‍ രണ്ടുപേര്‍ വിനു രാമചന്ദ്രനും (അനു മോഹന്‍) ഷാന്‍ ഷഹാറും (വിനയ് ഫോര്‍ട്ടും). ആശുപത്രിയില്‍ വച്ച് വിനുവിനെ കാണാതാകുന്നു. അടുത്ത ദിവസം അറിയുന്നത് വിനു ആത്മഹത്യ ചെയ്‌തെന്നാണ്. ഡേവിഡ് എബ്രഹാം തന്റെ അന്വേഷണം അവിടെ തുടങ്ങുന്നു. അങ്ങനെയാണ് അദ്ദേഹം വിനുവിന്റെയും ഷാന്റെയും കൂട്ടുകാരെക്കുറിച്ചറിയുന്നത്.

7th-day

അഞ്ചുപേരടങ്ങുന്ന സംഘം. ജെസി (ജനനി അയ്യര്‍), എബി (ടൊവിനോ തോമസ്), സൈക്കിള്‍ (പ്രവീണ്‍ പ്രേം) എന്നിവരാണ് മറ്റു മൂന്നുപേര്‍. അനുവിന്റെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് സൈക്കിളിന് ഒന്നര കോടി രൂപയുടെ ബാഗ് ലഭിക്കുന്നതോടെയാണ് ഇവരുടെ ജീവിതം വഴിമാറുന്നത്. ഈ പണം നഷ്ടമായ സംഘം അനുവിനെയും കുടുംബത്തെയും ദ്രോഹിക്കുന്നു. അവരുടെ കയ്യില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി കൂട്ടുകാര്‍ നാടുവിടുന്നു. അത് അതിലും വലിയ ദുരന്തത്തിലാകുന്നു.

പിന്നീടാണ് അനു മോഹന്‍ ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ ആ ആത്മഹത്യയില്‍ ദുരൂഹത തോന്നിയ ഡേവിഡ് ഏബ്രഹാം അതിനു പിന്നാലെ സഞ്ചരിക്കുകയാണ്. ഈ യാത്രയില്‍ അയാള്‍ പല ദുരൂഹമായ കാര്യങ്ങളുടെയും ചുരുളഴിക്കുന്നു. അതിലൊന്ന് അനു ആത്മഹത്യ ചെയ്തിരുന്നില്ല എന്നതാണ്. പണം നഷ്ടമായ അധോലോക ചക്രവര്‍ത്തി ക്രിസ്റ്റഫറുടെ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഈ നാടകം കളി.

എന്നാല്‍ ഈകളിയില്‍ അഞ്ചുപേരടങ്ങുന്ന സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളുടെ കൊലയാളി എന്ന അന്വേഷണവും ഡേവിഡ് എബ്രഹാം തന്നെ നടത്തുന്നു. ഒടുവില്‍ എല്ലാം ശുഭമായി തെളിയുമ്പോള്‍ അതുവരെ പ്രത്യക്ഷപ്പെടാത്ത ക്രിസ്റ്റഫര്‍ എന്ന ക്രിസ്റ്റി പ്രത്യക്ഷപ്പെടുകയാണ്. അതുതന്നെയാണ് സിനിമയുടെ ടേണിങ് പോയിന്റും. സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകര്‍ക്കായി നല്‍കുന്ന സമ്മാനവും അതു തന്നെയാണ്.

<ul id="pagination-digg"><li class="previous"><a href="/movies/review/7th-day-movie-review-do-not-miss-this-1-120402.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X