twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ്റ്റർ ഇന്ത്യയും, ശ്രീദേവിയുടെ ‘ഹവാ ഹവായി ' പ്രകടനവും! തിരിഞ്ഞുനോട്ടം...

    |

    ബോളിവുഡിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ അദ്ഭുതമായി മാറിയ ചിത്രമായിരുന്നു 1987 ൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യ.ഇന്ത്യയിലെ ആദ്യ സയൻസ് ഫിക്ഷൻ സിനിമ എന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും ബോളിവുഡിൽ ആദ്യമായി ഇത്തരം സിനിമകളുടെ സാധ്യത ബോധ്യപ്പെടുത്തിയ വിജയമായിരുന്നു മിസ്റ്റർ ഇന്ത്യയുടേത്.

    1987 മെയ് മാസത്തിൽ പ്രദർശനത്തിനെത്തിയ സിനിമയിൽ അനിൽ കപൂർ - ശ്രീദേവി ജോഡിയായിരുന്നു മുഖ്യവേഷത്തിൽ. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് ചിത്രം നിർമ്മിച്ചത്. 1987 വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ മിസ്റ്റർ ഇന്ത്യ സംവിധാനം ചെയ്തത് ശേഖർ കപൂറാണ്‌.

    മിസ്റ്റർ ഇന്ത്യയിലെ ശ്രീദേവി

    മിസ്റ്റർ ഇന്ത്യയിലെ ശ്രീദേവി

    ബോളിവുഡിൽ അരങ്ങേറിയ ശേഷം ശ്രീദേവിക്ക് ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ഹിമ്മത് വാല എന്ന ചിത്രത്തിലൂടെയാണ് അതിനു ശേഷം നിരവധി ഹിറ്റ് ചിത്രങ്ങൾ നടിയുടേതായി പ്രദർശനത്തിനെത്തിയെങ്കിലും മിസ്റ്റർ ഇന്ത്യയിലൂടെയാണ് വൻ തരംഗമുണ്ടാക്കാൻ കഴിഞ്ഞത്.

    ശ്രീദേവിയുടെ 'ഹവാ ഹവായി' തരംഗം!

    ശ്രീദേവിയുടെ 'ഹവാ ഹവായി' തരംഗം!

    വ്യത്യസ്തവും പുതുമയുള്ളതുമായ കഥയായിരുന്നു മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ മുഖ്യ കാരണം. ചിത്രത്തിലെ ഹവാ ഹവായി - എന്ന ഗാനത്തിലെ ശ്രീദേവിയുടെ പ്രകടനം സിനിമാപ്രേക്ഷകരുടെ മനസിനെ ഇളക്കിമറിക്കുന്ന തരത്തിലുള്ളതായിരുന്നു. ശ്രീദേവിയുടെ മറക്കാൻ കഴിയാത്ത പ്രകടനമായി കണക്കാക്കുന്ന ഈ ഗാനരംഗത്തിലൂടെ മിസ്സ് ഹവാ ഹവായി എന്നൊരു ഓമന പേരും നടിക്ക് ലഭിച്ചു.

    തമാശയായി ആണെങ്കിലും പലരും ചിത്രത്തിന്റെ പേര് മി.ഇന്ത്യ എന്നല്ല മിസ്സ് ഇന്ത്യ എന്ന് വേണമായിരുന്നു എന്നും അഭിപ്രായപ്പെട്ടിരുന്നു.

    സലിം - ജാവേദ് കൂട്ടുകെട്ടിലെ അവസാന ചിത്രം.

    സലിം - ജാവേദ് കൂട്ടുകെട്ടിലെ അവസാന ചിത്രം.

    താരങ്ങളേക്കാൾ പ്രാധാന്യമുണ്ടായിരുന്ന എഴുത്തുകാരാണ് സലീംഖാനും, ജാവേദ് അക്തറും.രണ്ടു പേരും കൂട്ടായി എഴുതിയ കഥകളാണ് ബോളിവുഡിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലേറെയും.പ്രശസ്ത ചിത്രങ്ങളായ ഷോലെ, സഞ്ചീർ, ദീവാർ, ഡോൺ തുടങ്ങിയ ചിത്രങ്ങൾ അവയിൽ ചിലതാണ്.1982ൽ തങ്ങളുടെ കൂട്ടുകെട്ട് പിരിഞ്ഞു സ്വതന്ത്രമായി എഴുതാൻ തുടങ്ങിയ സലീം ഖാനും ജാവേദ് അക്തറും വീണ്ടും ഒരുമിച്ചു അവസാനമായി മി.ഇന്ത്യക്ക് വേണ്ടി.ചിത്രത്തിലെ ലക്ഷമികാന്ത് - പ്യാരേലാൽ എന്നിവർ സംഗീതം നൽകിയ ഗാനങ്ങൾക്ക് വരികൾ എഴുതിയതും ജാവേദ് അക്തറാണ്.

    മി.ഇന്ത്യയുടെ കഥ

    മി.ഇന്ത്യയുടെ കഥ

    മുഗംബോ (അമരീഷ് പുരി ) എന്ന ക്രൂരനായ മനുഷ്യൻ തന്റേതു മാത്രമായ ഒരു ലോകം പടുത്തുയർത്താൻ ശ്രമിക്കുന്നയാളാണ്.അരുൺ വർമ്മ (അനിൽ കപൂർ ) ഒരു സാധാരണ ചെറുപ്പക്കാരനാണ് അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെൺകുട്ടിയാണ് സീമ സോണി(ശ്രീദേവി ), ഒരു മാധ്യമ പ്രവർത്തക.

    കുടുംബ സുഹൃത്തായിരുന്ന ഡോ.സിൻഹയുടെ കത്തിലൂടെ തന്റെ അച്ഛൻ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത രീതിയിലേക്ക് മാറാൻ കഴിയുന്ന യന്ത്രം കണ്ടു പിടിച്ചിരുന്നു എന്ന് അരുൺ അറിയുന്നു.ഒരു സ്വർണ്ണവാച്ചിന്റെ രൂപത്തിലുള്ള യന്ത്രം കിട്ടുന്നതോടുകൂടി അദൃശ്യനാകാൻ കഴിയുന്ന അരുൺ മി.ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്നു.പിന്നീടങ്ങോട്ട് മുഗംബോയ്ക്കെതിരെ പോരാടുന്ന സൂപ്പർ ഹീറോയായി മാറുന്നു മി. ഇന്ത്യ.ചിത്രത്തിന്റെ അവസാനം മുഗംബോയുടെ അന്ത്യത്തിനു ശേഷം കുറച്ചു പേർക്ക് മാത്രമറിയാവുന്ന തന്റെ രഹസ്യവുമായി അരുൺ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.

    ബോളിവുഡ് ചരിത്രത്തിലെ പ്രധാനിയായ വില്ലൻ

    ബോളിവുഡ് ചരിത്രത്തിലെ പ്രധാനിയായ വില്ലൻ

    അമരീഷ് പുരി അനശ്വരമാക്കിയ മുഗംബോ എന്ന വില്ലൻ വേഷം ബോളിവുഡിന്റെ ചരിത്രത്തിൽ മായാത്ത അടയാളമായി മാറി.ചിത്രത്തിലെ അമരീഷ് പുരിയുടെ ‘ മുഗംബോ ഖുഷ് ഹുവാ ' (മുഗംബോയ്ക്ക് സന്തോഷമായി എന്നർത്ഥം)എന്ന പ്രയോഗം വളരെ പ്രശസ്തമാണ്.

    വൻ വിജയമായി മാറിയ ചിത്രം അക്കാലത്ത് 12 കോടിയോളം കളക്ഷനും നേടിയിരുന്നു. അനിൽ കപൂറിന് പകരം ചിത്രത്തിലേക്ക് അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന എന്നീ സൂപ്പർ താരങ്ങളെയാണ് ആദ്യം പരിഗണിച്ചിരുന്നത്.

    മി.ഇന്ത്യ 2

    മി.ഇന്ത്യ 2


    2012 ൽ മി.ഇന്ത്യയുടെ രണ്ടാം ഭാഗം 3ഡിയിൽ വരുമെന്ന് നിർമ്മാതാവ് ബോണി കപൂർ പ്രഖ്യാപിച്ചിരുന്നു. അനിൽ കപൂറും, ശ്രീദേവിയും അവരവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം സൽമാൻ ഖാൻ ,അർജ്ജുൻ കപൂർ തുടങ്ങിയവർ നെഗറ്റീവ് കഥാപാത്രങ്ങളെയും അവതരിപ്പിക്കും എന്ന് പറഞ്ഞിരുന്നു.

    വർഷങ്ങൾ കുറെ കഴിഞ്ഞുവെങ്കിലും മി.ഇന്ത്യ 2 നായി പ്രേക്ഷകർ കാത്തിരിക്കവെയാണ് 25 ന് രാവിലെ നടി ശ്രീദേവിയുടെ അകാല വിയോഗത്തെ പറ്റിയുള്ള വാർത്തകൾ എത്തിയത്.

    ഏത് തരം വേഷങ്ങളും നന്നായി അവതരിപ്പിച്ചിരുന്ന നടിയുടെ ഹാസ്യ ഭാവങ്ങളടങ്ങിയ അഭിനയമാണ് മി.ഇന്ത്യയിൽ കാണാൻ കഴിയുന്നത്.

    മി.ഇന്ത്യയിലേയും നാഗിന എന്ന ചിത്രത്തിലേയും അഭിനയം പരിഗണിച്ച് ശ്രീദേവിക്ക് 2013 ൽ പ്രത്യേക ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.

    <strong></strong>ആദ്യമായി ശ്രീദേവി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍, ദേ ഇങ്ങനെ.. ആരും കാണാത്ത ചിത്രങ്ങള്‍ആദ്യമായി ശ്രീദേവി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍, ദേ ഇങ്ങനെ.. ആരും കാണാത്ത ചിത്രങ്ങള്‍

    ആ സംഭവത്തോടെയാണ് ശ്രീദേവിക്ക് തന്‍റെ ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലായത്, അന്ന് ബോണി കപൂര്‍ പറഞ്ഞത് ആ സംഭവത്തോടെയാണ് ശ്രീദേവിക്ക് തന്‍റെ ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലായത്, അന്ന് ബോണി കപൂര്‍ പറഞ്ഞത്

    എനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, സജാലിന്റെ പോസ്റ്റ് വൈറൽഎനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, സജാലിന്റെ പോസ്റ്റ് വൈറൽ

    English summary
    A leap to Mr. India movie starred by Sridevi kapoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X