അടുത്ത ആക്ഷന്‍ ഹീറോ പ്രണവ് മോഹന്‍ലാല്‍, അപ്പുവിന്റെ ആദി കിടിലന്‍, ഓഡിയന്‍സ് റിവ്യൂ വായിക്കാം...
Recommended Video

ഒടുവില്‍ താരപുത്രന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് കിട്ടുന്നതിനെക്കാളും മികച്ച വരവേല്‍പ്പാണ് പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്.
ഫാന്‍സ് ഷോ അടക്കമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മുന്‍വിധിയും അമിത പ്രതീക്ഷകളും കൊടുക്കാതെ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണെന്ന് ഇന്നലെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു...

പ്രണവിന്റെ സിനിമ
ബാലതാരമായി സിനിമയിലെത്തി ആദ്യം അഭിനയിച്ച സിനിമയില്‍ നിന്ന് തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയാണ് പ്രണവ് കരിയര്‍ തുടങ്ങിയത്. പുനര്‍ജനി, ഒന്നാമന്‍ എന്നീ സിനിമകളില്‍ അഭിനയിച്ച പ്രണവ് നായകനാകുന്ന കന്നിചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

താരരാജാവിന്റെ മകന്‍
താരരാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ പ്രണവിന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. ദിവസങ്ങാളായി സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും ആദിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

ആവേശത്തോടെ ആരാധകര്‍
ഏട്ടന്റെ ഫാന്‍സ് കുഞ്ഞേട്ടന്റെ സിനിമയ്ക്ക് വലിയ പ്രധാന്യമാണ് കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളായിട്ടും തിയറ്ററുകളിലും മറ്റും പ്രണവിന്റെ കട്ടൗട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരിക്കുകയാണ്.

ബിഗ് റിലീസ്
ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത സ്വീകരണം ആദിയ്ക്കും പ്രണവിനും കിട്ടിയിട്ടുണ്ട്. 300 തിയറ്ററുകളിലായി 1500 പ്രദര്‍ശനമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രമം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം ഫാന്‍സ് ഷോയും സിനിമയ്ക്ക് സംഘടിപ്പിച്ചിരിക്കുകയാണ്.

സസ്‌പെന്‍സൊളിപ്പിച്ച സിനിമ
കൊച്ചിയില്‍ നിന്നും തുടങ്ങി ബാംഗ്ലൂരില്‍ അവസാനിക്കുന്ന ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രത്യക്ഷിതമായി വരുന്ന സംഭവങ്ങളോടെയാണ് കഥ പുരോഗമിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ സിനിമയാണ് ആദി.

ആശാനോടായിരുന്നു സ്‌നേഹം..
ആശാന്റെ ഗുസ്തി കണ്ട് കണ്ട് ആശാനോടായിരുന്നു ആരാധന. ആശാന്റെ മകന്‍ ആയതോണ്ട് സ്വല്പം ആരാധന തലയോടും തോന്നുന്നു. മോഹന്‍ലാലിനെയും പ്രണവിനെയും ഉപമിക്കാനായി ഛോട്ടാ മുംബൈയിലെ ഈ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആശംസകളുമായി ആരാധകര്‍
പത്ര പരസ്യത്തിനൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ആദിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

എല്ലാവര്‍ക്കും ഇഷ്ടമാവും
ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.

അഭ്യാസവുമായി പ്രണവ്
സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു.

നായികമാരും
സിനിമയില്‍ ആദിയ്ക്ക് നായികമാരില്ല. എന്നാല്‍ ശക്തമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. നടി ലെന പ്രണവിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഒപ്പം അനുശ്രീ, ്അദിഥി രവി എന്നിവരാണ് മറ്റ് പ്രധാന സ്ത്രീകഥാപാത്രങ്ങളായി വരുന്നത്.

മറ്റ് താരങ്ങള്‍..
ആദിയില്‍ പ്രണവിനൊപ്പം വലിയ താരനിരയും അണിനിരക്കുന്നുണ്ട്. സിദ്ധിഖ്, ജഗപതി ബാബു, സിജു വില്‍സണ്‍, ഷറഫൂദ്ദീന്‍, കൃഷ്ണ ശങ്കര്‍, സിജോയ് വര്‍ഗീസ്, മേഘനാഥന്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധാനം/തിരക്കഥ
ആദിയ്ക്ക് വേണ്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു ജോസഫാണ്. സഹസംവിധായകനായി പ്രണവ് മോഹന്‍ലാല്‍ ജിത്തു ജോസഫിന്റെ പല സിനിമകളിലും പ്രവര്‍ത്തിച്ചിരുന്നു.

സംഗീതത്തിനുള്ള പ്രധാന്യം
ആദിയില്‍ ആക്ഷനും ത്രില്ലറിനും മാത്രമല്ല സംഗീതത്തിനും വലിയ പ്രധാന്യമാണുള്ളത്. സംഗീത സംവിധായകനാവാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ് ആദി. പ്രണവ് രചിച്ച ഇംഗ്ലീഷ് ഗാനവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോളിവുഡുമായുള്ള സാമ്യം
സിനിമയ്ക്ക് വേണ്ടി ഹോളിവുഡ് സ്‌റ്റൈയിലുള്ള സംഘട്ടന രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിന് വേണ്ടിയായിരുന്നു വിദേശത്ത് നിന്ന് പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചിരുന്നത്.

ഡ്യൂപ്പ് വേണ്ട
മറ്റ് താരങ്ങളെല്ലാം ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിച്ചപ്പോള്‍ തനിക്ക് ഡ്യൂപ്പ് വേണ്ട എന്ന നിലപാടായിരുന്നു പ്രണവ് സ്വീകരിച്ചിരുന്നത്. ലളിത ജീവിതം നയിക്കുന്ന പ്രണവ് അങ്ങനെ ഒന്നും കൂടി സ്റ്റാറായി..
ഗോകുല്‍ സുരേഷിന്റെ ആശംസ
പ്രണവിനും ആദിയ്ക്കും ആശംസകളുമായി താരപുത്രന്‍ ഗോകുല്‍ സുരേഷും എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ഗോകുല്‍ പറയുന്നതിങ്ങനെയാണ്..
ലാലേട്ടന്റെ മകൻ
ദൈവ തുല്യം സ്നേഹിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്റെ മകൻ പ്രണവ് മോഹൻലാലിനും... ഈ സിനിമയുടെ വലിയ ഭാഗമായ എന്റെ പ്രിയ സുഹ്രത്ത് അതിഥിക്കും... ആദി എന്ന സ്വപ്ന സിനിമയ്ക്കും ഒരായിരം ആശംസകൾ... ഇത് ഒരു വലിയ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ആദ്യ പകുതി ഗംഭീരം!
ആദ്യ പകുതി ഗംഭീരമാക്കി അപ്പു പൊളിച്ചടുക്കി എന്നാണ് ഫാൻസ് ക്ലബ്ബുകാര്‍ പറയുന്നത്.

റിലീസ് ദിനം, പ്രത്യകതയുണ്ട്..
ആദി ഇന്ന റിലീസ് തീരുമാനിച്ചതിന് പിന്നിലും വലിയ കാര്യമുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ നരസിംഹം റിലീസ് ചെയ്തിരുന്നതും ജനുവരി 26 നായിരുന്നു. ഇതോടെ ഇന്നത്തെ ദിവസം മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങളിലൊന്നായിരിക്കും...

ആദി ഇസ്തം
ഫൈറ്റിന്റെയും മെയ് വഴക്കത്തിന്റെയും കാര്യത്തിൽ മോഹൻലാലിന്റെ അച്ചൻ ആയി വരും ചെക്കൻ.
ആദി ഇഷ്ടം എന്നുമാണ് ചില ഫാൻസ് പറയുന്നത്.

അപ്പു ആക്ഷന്‍ ചങ്ക്
ഫാന്‍സ് ക്ലബ്ബുകളുടെ പേജിലും സിനിമാ ഗ്രൂപ്പുകളിലും ആദിയെ കുറിച്ച് മികച്ച പ്രതികരണമാണ് വരുന്നത്. ആക്ഷന്‍ സിനിമകളുടെ സ്‌ക്രീപ്റ്റ് എഴുതുന്നവര്‍ അറച്ച് നില്‍ക്കണ്ട. ഇനി ചെയ്യാന്‍ ആളുണ്ട്. അപ്പു ദി ആക്ഷന്‍ ചങ്ക് ആരാധകന്‍ പറയുന്നു.

പുലി കുഞ്ഞ്..
പുലി കുഞ്ഞിന് വേട്ടയാടാന്‍ അറിയാമോ എന്ന് ചോദിക്കുന്നത് പോലെയാണ് പ്രണവിനും ദുല്‍ഖറിനും അഭിനയിക്കാന്‍ അറിയാമോ എന്ന് ചോദിക്കുന്നത്. .. പ്രണവിന് മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നു...

ഹാര്‍ഡ് വര്‍ക്ക് ലെവല്‍ സൂപ്പര്‍
സിനിമ കാണുന്നതിന് മുമ്പ് പ്രൊമോഷന്‍ അതിര് കടന്നില്ലേന്ന് കരുതി. ഇപ്പോ തോന്നുന്നു കുറഞ്ഞ് പോയെന്ന്. ഹാര്‍ഡ് വര്‍ക്ക് ലെവല്‍- പ്രണവ് മോഹന്‍ലാല്‍. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ രോമാഞ്ചം..

പൈസ വസൂല്‍
ആദിയും ചെക്കനും പൊളിച്ചു.. മിന്നിച്ച മാസ് എന്‍ട്രിയാണെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. ഫുള്‍ പൈസ വസൂല്‍

മെയ് വഴക്കമുള്ള നടന്‍
ആരാധകന്‍ അല്ലെന്നും എന്നാല്‍ ആദി കണ്ടിറങ്ങിയിട്ടും ആ തരിപ്പ് തീരുന്നില്ലെന്നാണ് ഒരാള്‍ പറയുന്നത്. മികച്ച ആക്ഷന്‍, അസാധ്യ മെയ് വഴക്കം. പ്രണവിന് മലയാള സിനിമയിലേക്ക് സ്വാഗതം..


Click it and Unblock the Notifications