ആടല്ല, ഈ ചിത്രമാണ് ഭീകരം

By Nirmal Balakrishnan

ആട് ഭീകരജീവിയായിരിക്കില്ല, എന്നാല്‍ ആടിന്റെ പേരിലുള്ള ഈ ചിത്രം ഭീകര ചിത്രം തന്നെയാണ്. ഹാഫ് ടൈമിനു ശേഷം ഒരുതരത്തിലും സഹിക്കാവാനാത്ത ചിത്രം. ഓം ശാന്തി ഓശാന എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം കണ്ടുകഴിഞ്ഞാല്‍ തോന്നുക, ഇതിലും ഭേദം പ്രേക്ഷകരെ വെടിവച്ചു കൊല്ലാമായിരുന്നു എന്നാണ്. നല്ല രീതിയില്‍ തുടങ്ങിയൊരു ചിത്രം പിന്നീട് സംവിധായകന്റെ കൈയില്‍ നിന്നു വഴുതിപോകുന്നു.

പിന്നെ പോകുന്നിടം പോകട്ടെ എന്നതായി മിഥുന്‍ മാനുവലിന്റെ തീരുമാനം. ഒടുക്കം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍മതിയെന്നും. ഹാസ്യവും രാഷ്ട്രീയ ആക്ഷേപഹാസ്യവുമെല്ലാം ചേര്‍ത്ത് ഒരുപവത്തിലാക്കിയെടുത്തു എന്നു പറയാം. കണ്ടു മടുത്ത പ്രേക്ഷകര്‍ വടംവലി കഴിഞ്ഞ ക്ഷീണത്തോടെയാണു പുറത്തിറങ്ങുന്നത്. ഒരു ചിത്രത്തിനു തിരക്കഥയെഴുതി, അത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് വിജയിച്ചു, ആ ആത്മവിശ്വാസത്തില്‍ ഒറ്റയ്‌ക്കൊരു ചിത്രം സംവിധാനം ചെയ്യുന്നു. സംവിധായകന്റെ തൊലിക്കട്ടി അപാരം തന്നെ.

adu-oru-bheegara-jeevi-aanu

വലിയൊരു യുവതാരനിര തന്നെയുണ്ട് ചിത്രത്തില്‍. ജയസൂര്യ, ഭഗത് മാനുവല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, രഞ്ജിപണിക്കര്‍, സാന്ദ്രാ തോമസ് എന്നിങ്ങനെ വന്‍താരനിര. ജയസൂര്യയും കുട്ടുകാരും ഒഴികെ ബാക്കിയെല്ലാം പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ മല്‍സരിക്കുകയാണ്. സിഐയുടെ വേഷത്തിലെത്തിയ വിജയ് ബാബു, മൃഗസ്‌നേഹിയായി എത്തുന്ന സാന്ദ്രാ തോമസ് എന്നിവരെ കാണുമ്പോള്‍ മനംമടുക്കുകയാണ്.

പ്രിയപ്പെട്ട പ്രേക്ഷകരേ, കഴിയുമെങ്കില്‍ ഈചിത്രം കാണാതിരിക്കാം. അതുകൊണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികനേട്ടം ആര്‍ക്കെങ്കിലും ദാനമായി നല്‍കാം, എങ്കിലും നിങ്ങളുടെ വിലപ്പെട്ട രണ്ടു മണിക്കൂര്‍ നഷ്ടപ്പെടുത്താരിക്കാം. ആ രണ്ടുമണിക്കൂര്‍ വല്ല പുസ്തകവും വായിച്ചാല്‍ അതിന്റെ നേട്ടം നിങ്ങള്‍ക്കു തന്നെയായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X