ജയസൂര്യയുടെ ഗ്രാഫ് താഴുന്നു

By Nirmal Balakrishnan

ഇനിയും മാറാന്‍ ശ്രമിച്ചില്ലെങ്കില്‍ ജയസൂര്യയ്ക്ക് മുന്‍പ് കുഞ്ചാക്കോ ബോബനു സംഭവിച്ചതുപോലെയാകും. ടൈപ്പ് ചെയ്യപ്പെട്ട് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നു പുറത്തേക്കുള്ള വഴി പെട്ടെന്നു തന്നെ തുറന്നു ലഭിക്കും. ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രം കൂടി ബോക്‌സ് ഓഫിസില്‍ പരാജയപ്പെട്ടതോടെ ജയസൂര്യയുടെ ഗ്രാഫിക്‌സ് താഴേക്കു കുതിക്കുകയാണ്.

കഴിഞ്ഞവര്‍ഷം തുടര്‍ച്ചയായി നാലു ചിത്രമാണ് ജയസൂര്യയുടെതായി പരാജയപ്പെട്ടത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി, മത്തായി കുഴപ്പക്കാരനല്ല, ആമയും മുയലും, സെക്കന്‍ഡ്‌സ് എന്നിങ്ങനെ നാലെണ്ണം. ഈ വര്‍ഷം ആദ്യം തന്നെ റിലീസ് ചെയ്തചിത്രത്തിന്റെ സ്ഥിതിയും മറിച്ചായില്ല. ആടിലെ ഷാജി പാപ്പാനെ ജയസൂര്യ നന്നായി ചെയ്‌തെങ്കിലും സിനിമയുടെ തിരക്കഥ വായിച്ചുനോക്കാല്‍ അദ്ദേഹം മെനക്കെട്ടിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. കോമഡിയില്‍ തുടങ്ങിയ ചിത്രം ഒരു ഘട്ടത്തിലെത്തുമ്പോള്‍ മൂത്ത ആട്ടിറച്ചി പോലെ വലിഞ്ഞുനീളുകയാണ്.

jayasurya

ചെറിയൊരു കഥയെ വലിച്ചുനീട്ടാന്‍ ശ്രമിച്ചതിന്റെ ഫലമായിപ്പോയി ഈ സിനിമയുടെ പരാജയം. പെണ്ണിനെ ഇഷ്ടമില്ലാത്ത ഒരാളുടെ അടുക്കല്‍ പെണ്ണാടിനെ ലഭിക്കുന്നു. അതുമായുള്ള യാത്ര അയാളെ പൊല്ലാപ്പില്‍ചാടിക്കുന്നു. നല്ലൊരു തീം ആയിരുന്നു. എന്നാല്‍ ഇതിലേക്ക് സമകാലിക രാഷ്ട്രീയവും മദ്യവും കഞ്ചാവും അധോലോകവുമെല്ലാം കോമഡിയായി എത്തിയതോടെ സിനിമയുടെ നല്ല ഒഴുക്ക് നിന്നുപോകുന്നു. പിന്നെ അവിടെയവിടെ കെട്ടികിടക്കുന്ന വെള്ളംപോലെയാകുന്നു.

ഈ സിനിമയും പരാജയപ്പെട്ടതോടെ സംവിധായകന് ചീത്തപേരൊന്നും ഉണ്ടാകണമെന്നില്ല. പക്ഷേ, നായകനായ ജയസൂര്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ടൈപ്പ് ചെയ്യപ്പെടുകയാണ്. വീണ്ടും കോമഡി ട്രാക്കില്‍ തന്നെ കെട്ടിത്തിരിയുന്നതുകൊണ്ടാണ് ജയസൂര്യയ്ക്ക് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ഇയ്യോബിന്റെ പുസ്തകത്തില്‍ നല്ലൊരു വില്ലന്‍ വേഷമായിരുന്നു ജയന്‍ ചെയ്തിരുന്നത്. അതേപോലെ തന്റെ കഥാപാത്രത്തെ മാത്രമല്ല, സിനിമയും കെട്ടുറപ്പുള്ളതാണോ എന്നു നോക്കിയിട്ടു വേണം അദ്ദേഹം അഭിനയിക്കാന്‍.

തിരക്കഥയുടെ പാളിച്ച തന്നെയാണ് ആടിലും കാണുന്നത്. ബലമില്ലാത്തൊരു കഥയ്ക്ക് കുറേ കഥാപാത്രങ്ങളെ സമ്മാനിച്ചതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. സിറ്റുവേഷന്‍ കോമഡി കൊണ്ട് സിനിമ വിജയിക്കുന്ന കാലമൊക്കെ പ്രിയദര്‍ശന്റെ ചിത്രത്തോടെ അവസാനിച്ചു. അദ്ദേഹത്തിന്റെ ആമയും മുയലുമൊക്കെ പരാജയപ്പെടാന്‍ കാരണം തന്നെ ആതായിരുന്നല്ലോ.

ആടിലെ ഷാജിപാപ്പാന്റെ ടെമ്പോപോലെയാകരുത് ജയസൂര്യയുടെ കരിയര്‍. എവിയെങ്കിലും പോയി തട്ടിയാല്‍ അതങ്ങു നിന്നുപോകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X