twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷയോളമെത്തുന്നില്ല ആദ്യരാത്രി; ബിജു മേനോൻ ഒറ്റയ്ക്കെന്ത് ചെയ്യാനാ — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

    Rating:
    2.0/5
    Star Cast: Biju Menon, Aju Varghese, Anaswara Rajan
    Director: Jibu Jacob

    വെള്ളിമൂങ്ങയെന്ന മലയാളത്തിന്റെ എവർഗ്രീൻ കോമഡിഹിറ്റിന് ശേഷം ബിജുമേനോനും ഡയറക്ടർ ജിബുജേക്കബും ഒന്നിക്കുന്ന സിനിമ ആണ് ആദ്യരാത്രി. 1950 മുതൽ മലയാള സിനിമാ നിർമാണ രംഗത്ത് ഉള്ള സെൻട്രൽ പിക്ചേഴ്സ് ആണ് ആദ്യരാത്രിയുടെ നിർമ്മാതാക്കൾ. കഴിഞ്ഞ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായ ക്വീന് വേണ്ടി സ്ക്രിപ്റ്റ് തയ്യാറാക്കിയ ഷാരിസ് മുഹമ്മദും ജെബിൻ ജോസഫ് ആന്റണിയും ചേർന്ന് ആദ്യരാത്രിയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.

    വെള്ളിമൂങ്ങ ജോഡി

    വെള്ളിമൂങ്ങ ജോഡിയിലുള്ള വൻ പ്രതീക്ഷ, പുറത്ത് വന്ന ടീസറുകളുടെ ആസ്വാദ്യത, ബാഹുബലിയിലെ ദേവസേനയുടെ ജല നൗകാ ഗാനം പോലെ അണിയിച്ചൊരുക്കിയ അജുവർഗീസ്-അനശ്വര രാജൻ യുഗ്മഗാനമുയർത്തിയ കൗതുകം എന്നിവ ആദ്യരാത്രിയുടെ ഹൈപ്പുകൾ ആയിരുന്നു. എന്നാൽ ഇന്ന് തിയേറ്ററിൽ എത്തിയ സിനിമ ആ ഹൈപ്പിനൊത്ത് ഉയർന്നോ എന്ന് സംശയമാണ്.

    മാടായിക്കര മനോഹരൻ

    മുല്ലക്കര എന്ന കായൽ തുരുത്തിലെ മാടായിക്കര മനോഹരൻ എന്ന വിവാഹ ബ്രോക്കറുടെ കഥയാണ് ആദ്യരാത്രി. മാമ എന്ന് ചുരുക്കപ്പേരിൽ വിരോധമുള്ളവർ വിളിക്കും. ബിജു മേനോൻ തന്നെയാണ് കക്ഷി. വെള്ളിമൂങ്ങയിലെ മാമച്ചനോട് ആ ഒരു പേരിന്റെ കാര്യത്തിൽ മാത്രമേ മനോഹരന് ബന്ധമുള്ളൂ.. നോ താരതമ്യം.

    മുല്ലക്കരയിലെ ഒരു കല്യാണത്തലേന്ന്

    22 കൊല്ലം മുതൽ മുല്ലക്കരയിലെ ഒരു കല്യാണത്തലേന്ന് എന്നും പറഞ്ഞാണ് തൊണ്ണൂറുകളുടെ മധ്യകാലത്ത് സിനിമ തുടങ്ങുന്നത്. ആ കല്യാണത്തിനോടനുബന്ധിച്ച് യാദൃശ്ചികമായി നടന്ന ചില സംഭവങ്ങളെ തുടർന്നാണ് മനോഹരൻ എന്ന നവയുവാവ് വിവാഹബ്രോക്കർ ആയി മാറുന്നത്. അതോടുകൂടി ആ തുരുത്തിലെ വിവാഹപ്രായമെത്തിയ യുവാക്കളും യുവതികളും മാടായിക്കര മനോഹരന്റെ അവകാശമായി മാറി. തുരുത്തിലെ തന്റെ മേഖലയിലെ ഏക എതിരാളിയെ നിലംപരിശാക്കി ബ്രോക്കർ പ്രൊഫഷനിൽ 22 വർഷം പൂർത്തിയാക്കുന്ന വേളയിൽ മനോഹരൻ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങൾ ആണ് സിനിമയുടെ ഉള്ളടക്കം.

    ലിജോയുടെ പോത്ത് തേരോട്ടം തുടങ്ങി; ജെല്ലിക്കട്ട് ഗംഭീരം - ശൈലന്റെ റിവ്യൂലിജോയുടെ പോത്ത് തേരോട്ടം തുടങ്ങി; ജെല്ലിക്കട്ട് ഗംഭീരം - ശൈലന്റെ റിവ്യൂ

    തിരക്കഥ

    തിരക്കഥ വളരെയേറെ ദുർബലമാണ് എന്നതും കോമഡിയും വൺലൈനുകളുമൊന്നും കാര്യമായി വർക്കാവുന്നില്ല എന്നതുമാണ് ആദ്യരാത്രിയുടെ പ്രധാന പ്രതിസന്ധികൾ. വഴിതിരിവുകളും ക്ളൈമാക്‌സും എല്ലാം പ്രവചനാത്മകം. സൃഷ്ടിയിൽ കാര്യമായ തണ്ടുറപ്പില്ലാത്ത കേന്ദ്രകഥാപാത്രത്തെയും കൊണ്ട് സിനിമയെ ഒറ്റയ്ക്ക് പെടലിയിലെടുത്ത് മുന്നോട്ട് നയിക്കാൻ പെടാപ്പാട് പെടുന്നുണ്ട് ബിജുമേനോൻ. മാമച്ചന്റെ ജൈവികതയും കുസൃതിയും സൃഗാലാബുദ്ധിയുമൊന്നും മനോഹരനു പിറവിയിലേ ഇല്ല. മാത്രവുമല്ല സഹകഥാപാത്രങ്ങൾ ഒന്നും വേണ്ടത്ര ക്ലിക്കായതുമില്ല.

    ബിജു മേനോനും അജു വര്‍ഗീസും പൊളിക്കും! തനി നാടന്‍ ചിത്രവുമായി വെളളിമൂങ്ങ ടീംബിജു മേനോനും അജു വര്‍ഗീസും പൊളിക്കും! തനി നാടന്‍ ചിത്രവുമായി വെളളിമൂങ്ങ ടീം

    കനത്ത പിന്തുണ

    കനത്ത പിന്തുണയേകുമെന്ന് ബാഹുബലി ഗാനത്തിലൂടെ പ്രതീക്ഷയുണർത്തിയ അജു വർഗീസ് ഇടവേളയ്ക്ക് ശേഷമേ കാര്യമായുള്ളൂ.. കുഞ്ഞുമോൻ എന്ന ക്യാരക്റ്ററിനെ കുറിച്ച് എടുത്ത് പറയാൻ ആ പാട്ടുസീൻ മാത്രമേ ഉള്ളൂ. തണ്ണീർമത്തനിൽ തിളങ്ങിയ അനശ്വര രാജൻ ആദ്യരാത്രിയിൽ അച്ചുവായി മൂക്കാതെ തല്ലിപ്പഴുപ്പിച്ച പ്രകടനം ആണ്. ആ കുട്ടിയുടെ കുഴപ്പമല്ല. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ പ്രായത്തിലും മുതിർന്ന ക്യാരക്റ്ററിനെ അനശ്വരയ്ക്ക് തലയിൽ വച്ച് കൊടുത്തതിന്റെ പ്രശ്നമാണ്.

    പോത്ത് കയറ് പൊട്ടിച്ച് ഓടിത്തുടങ്ങി! തിയറ്ററുകളെ പൂരപ്പറമ്പാക്കി ജല്ലിക്കട്ട് - പ്രേക്ഷക പ്രതികരണംപോത്ത് കയറ് പൊട്ടിച്ച് ഓടിത്തുടങ്ങി! തിയറ്ററുകളെ പൂരപ്പറമ്പാക്കി ജല്ലിക്കട്ട് - പ്രേക്ഷക പ്രതികരണം

    ഹൈലൈറ്റായി പറയേണ്ടി വരും

    പോളി വിൽസൻ, വിജയരാഘവൻ, ബിജു സോപാനം, ശ്രീലക്ഷ്മി, മനോജ് ഗിന്നസ് എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ബിജിബാൽ. ഛായാഗ്രഹണം സാദിഖ് കബീർ. വെറുതെയിങ്ങനെ എഴുതാമെന്നല്ലാതെ എടുത്ത് പറയാവുന്ന കാര്യങ്ങളൊന്നും ആരുടെ ഭാഗത്ത് നിന്നുമില്ല. മറ്റ് സിനിമകളെ ട്രോളിക്കൊണ്ടുള്ള ഒന്ന് രണ്ട് നമ്പറുകളിൽ മാത്രം ഇത്തിരി കോമഡി തോന്നി. 129 മിനിറ്റ് ദൈർഘ്യമേ ഉള്ളൂ എന്നത് പടത്തിന്റെ ഹൈലൈറ്റായി പറയേണ്ടി വരും.

    ആദ്യരാത്രി; എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.

    Read more about: review റിവ്യൂ
    English summary
    aadhya rathri movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X