പദ്മകുമാർ കൂടെ ഉണ്ടായിട്ടും ഓവറാക്കി ചളമാക്കുന്നു സമുദ്രക്കനിയുടെ ആകാശമിഠായി.. ശൈലൻറെ റിവ്യൂ!

പദ്മകുമാർ കൂടെ ഉണ്ടായിട്ടും ഓവറാക്കി ചളമാക്കുന്നു സമുദ്രക്കനിയുടെ ആകാശമിഠായി.. ശൈലൻറെ റിവ്യൂ!

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Rating:
2.5/5
Star Cast: Jayaram,Kalabhavan Shajohn,Iniya
Director: Samuthirakani

തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിക്ക് കേരളത്തിൽ തെറ്റില്ലാത്ത ഫാൻ ഫോളോവേഴ്സുണ്ട്. സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധായകന്റെ വേഷമിടുന്ന ചിത്രമാണ് ആകാശമിഠായി. എം പത്മകുമാറും സംവിധായകന്റെ വേഷത്തിൽ തന്നെ സമുദ്രക്കനിയോടൊപ്പമുണ്ട്.

ജയറാമാണ് ചിത്രത്തിലെ നായകൻ. ഇനിയയാണ് നായിക. കാലികപ്രസക്തമായ ഒരു വിഷയമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ആകാശമിഠായി തീയറ്ററിലെത്തുമ്പോൾ പ്രതീക്ഷകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കൂ.. ആകാശമിഠായിക്ക് ശൈലന്റെ റിവ്യൂ.

തമിഴിന്റെ അപ്പ

തമിഴിന്റെ അപ്പ

പോയ വർഷം സമുദ്രക്കനി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ അഭിനയിച്ച് തമിഴിൽ ശ്രദ്ധ നേടിയ സിനിമയായിരുന്നു 'അപ്പ'. മഞ്ജുവാര്യർ തന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നതായി ഇറക്കിയ പ്രൊമോ വീഡിയോ ഒക്കെ കേരളത്തിലും വൈറലായത് കൊണ്ട് ആ പടത്തെക്കുറിച്ച് മലയാളിക്കും അറിയാവുന്നതാണ്.. അതേ അപ്പയെ സമുദ്രക്കനി തന്നെ റീമെയ്ക്ക് ചെയ്ത് പക്കാമലയാളമായി അവതരിപ്പിക്കുകയാണ് ആകാശമിഠായിയിലൂടെ..

എം. പദ്മകുമാറിന്റെ സർപ്രൈസ് എൻട്രി..

എം. പദ്മകുമാറിന്റെ സർപ്രൈസ് എൻട്രി..

സമുദ്രക്കനിയുടെ ആകാശമിഠായി എന്ന പേരിൽ ആയിരുന്നു വാർത്തകളിലൊക്കെ പടത്തെ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ വെറുമൊരു റീമെയ്ക്ക് പടം എന്ന കാഴ്ചപ്പാടോടെ ആണ് സിനിമയ്ക്ക് കേറിയത്.. എന്നാൽ ടൈറ്റിലുകളിൽ കഥ തിരക്കഥ സമുദ്രക്കനി എന്നും സംഭാഷണം കെ.ഗിരീഷ്കുമാർ എന്നും എഴുതി നിർത്തി കുറെ സീനുകൾക്ക് ശേഷം സംവിധാനം ( director duo) സമുദ്രക്കനി, എം പദ്മകുമാർ എന്ന് കാണിച്ചപ്പോൾ തെല്ലൊരു ചാർജ് കേറി.. പദ്മകുമാറിന്റെ മാസ് ബാക്ക്ഗ്രൗണ്ട് തന്നെ കാരണം.. പടം തുടങ്ങി പത്തുമിനിറ്റെങ്കിലും കഴിഞ്ഞ് സംവിധായകനെ കാണിക്കുന്നത് പോലും ടിയാന്റെ രീതിയാണല്ലോന്ന് ഓർക്കുകയും ചെയ്തു...

മോഹൻലാലും ആകാശമിഠായിയും..

മോഹൻലാലും ആകാശമിഠായിയും..

ബഷീറിന്റെ പ്രണയലേഖനത്തിലെ കേശവൻ നായരും സാറാമ്മയും തമ്മിലുള്ള സംഭാഷണം മോഹൻലാലിന്റെ വോയിസ് ഓവറിൽ കേൾപ്പിച്ചുകൊണ്ട് ലളിതമായാണ് സിനിമ അവതരിപ്പിച്ചുതുടങ്ങുന്നത്. ഒരേ ലൈൻ ക്വാർട്ടേഴ്സിലെ അപ്പുറവും ഇപ്പുറവും താമസിക്കുന്ന ജയശങ്കറിന്റെയും കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ മുന്നോട്ട് പോവുന്നു...

ജയശങ്കറും പീതാംബരനും..

ജയശങ്കറും പീതാംബരനും..

വെള്ളൂർ ന്യൂസ് പ്രിന്റ്സിലെ രണ്ട് ജോലിക്കാരാണ് ജയശങ്കറും പീതാംബരനും.. പീതാംബരന്റെതാണ് ഉയർന്ന തസ്തികയെന്ന് നടപ്പിൽ നിന്നും പെരുമാറ്റത്തിൽ നിന്നും വ്യക്തം.. കുട്ടി ഭാര്യയുടെ ഗർഭത്തിൽ കിടക്കുമ്പോൾ തന്നെ അവന്റെ ഫ്യൂച്വർ പ്ലാൻസ് മൊത്തം തലയിൽ കൊണ്ട് നടക്കുന്നവനാണ് അയാൾ.. ജയനാവട്ടെ ജീവിതത്തെ അതിന്റെ പാട്ടിന് വിടുന്ന അനായാസജീവിതരീതിക്കാരനും...

പ്രതീക്ഷയേറ്റിയ പ്രമേയം..

പ്രതീക്ഷയേറ്റിയ പ്രമേയം..

രണ്ടുകുടുംബങ്ങളിലും ഒരേസമയം ആണ്മക്കൾ ജനിക്കുന്നതും മക്കളെ വളർത്തുന്നതിൽ രണ്ട് അച്ഛന്മാരും കൈക്കൊള്ളുന്ന സമീപനങ്ങളിൽ ഉള്ള വ്യത്യാസം കാരണം കുടുംബത്തിനുള്ളിലും കുട്ടികളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമായിട്ടാണ് ആകാശമിട്ടായി.. ജയ്ശങ്കറിനെ അവതരിപ്പിക്കുന്നത് ജയറാം ആയിരുന്നിട്ട് പോലും മോശം പറയാനാവാത്ത ഒരു തുടക്കമായിരുന്നു സിനിമയ്ക്ക്.. വിഷയത്തിന്റെ സർവകാലപ്രസക്തി തന്നെ കാരണം.. എന്നാൽ പോകെപ്പോകെ സ്ക്രിപ്റ്റ് പാടെ കയ്യിൽ നിന്ന് പോവുന്നത് നിരാശയോടെ കാണേണ്ടി വന്നു...

ഓവറാക്കി ചളമാക്കൽ..

ഓവറാക്കി ചളമാക്കൽ..

ജയശങ്കറിന്റെ മകൻ ആകാശും പീതാംബരന്റെ മകൻ വിദ്യാവിവേകും കൗമാരപ്രായത്തിൽ എത്തിയ ശേഷമുള്ള പോർഷൻ മൊത്തം കയ്യിൽ നിന്ന് പോയിക്കിടക്കുകയാണ്.. അമ്മ പിരിഞ്ഞു പോയ ശേഷം ഒപ്പം വളരുന്ന ടീനേജ് മകനെ അച്ഛൻ കൂട്ടുകാരനെപ്പോലെ കെയർ ചെയ്യുന്നതൊക്കെ മനസ്സിലാക്കാം.. അവന് ഗേൾഫ്രന്റുമായി ഇടപഴകാനുള്ള സഭാകമ്പം ഒഴിവാക്കാൻ അവളെ വീട്ടിൽ വിളിച്ചുവരുത്തുന്നതും മനസിലാക്കാം.. എന്നാൽ അവന്റെ കൂട്ടുകാരെ മൊത്തം ഫുൾടൈം വീട്ടിൽ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നതും അവരുടെ പ്രശ്നങ്ങൾ മൊത്തം സോൾവ് ചെയ്യാൻ ജയശങ്കർ കാണിക്കുന്ന പരാക്രമങ്ങളും നല്ല കോമഡി ആയിട്ടുണ്ട്..

ബെസ്റ്റ് സംവിധായകർ

ബെസ്റ്റ് സംവിധായകർ

ഒറ്റവീട്ടിൽ തന്നെയാണ് പൊറുതി എന്ന മട്ടിലാണ് പിന്നീടുള്ള സീനുകൾ.. ഈ പെൺകുട്ടികൾക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.. പെൺകുട്ടികളാണെങ്കിൽ ലോവർ മിഡിൽ ക്ലാസ്‌ കുടുംബസാഹചര്യങ്ങളിൽ നിന്ന് വരുന്നവരെങ്കിലും ഹൈ സെറ്റപ്പ് കോസ്റ്റ്യൂംസിൽ നിന്നും മെയ്ക്കപ്പിൽ നിന്നും ഒരിക്കലും പുറത്തുചാടുന്നേയില്ല.. നല്ല ബെസ്റ്റ് സംവിധായകർ..!!!

സെയ്ഫായ ഒരു ക്രാഷ് ലാന്റിംഗ്..

സെയ്ഫായ ഒരു ക്രാഷ് ലാന്റിംഗ്..

കാര്യങ്ങൾ അങ്ങനെ ആകെമൊത്തം കൈവിട്ട കോമാളിക്കളിയായ് മാറിക്കൊണ്ടിരിക്കെ ഒടുവിൽ പെട്ടെന്നൊരു എൻട്രൻസ് മാഫിയാ ട്രാജഡിയിലേക്ക് സ്ക്രിപ്റ്റ് ഇടിച്ചിറങ്ങുന്നതാണ് പിന്നീട് കാണുന്നത്. ജിഷ്ണുപ്രണോയ് സംഭവം നടന്നിട്ട് അധികം കാലമായിട്ടില്ലാത്തതിനാൽ മലായാളികൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാനാവും എന്നതാണ് ആ പോർഷന്റെ ഒരു ഗുണം.‌ സാമൂഹ്യപ്രസക്തിയുള്ള തുടക്കത്തിന് പിന്നീട് ഒരു കണക്ഷൻ കൊടുക്കാനും ഈ ഭാഗത്തിന്ന് സാധിക്കുന്നുണ്ട്.. അതും ഒരാശ്വാസം..

സംഭാഷണങ്ങളും പാട്ടുകളും ഫ്രെയ്മുകളും...

സംഭാഷണങ്ങളും പാട്ടുകളും ഫ്രെയ്മുകളും...

'പയ്യന്റെ ഭാവി പള്ളിക്കൂടത്തിലല്ല, അവന്റെ ഉള്ളിലാണ് ഉള്ളത്. അതാണ് കണ്ടെത്തേണ്ടത്' ജീവിച്ച വർഷങ്ങളുടെ പേരിലല്ല, വർഷിച്ച ജീവിതത്തിന്റെ പേരിലാണ് മനുഷ്യനെ അടയാളപ്പെടുത്തേണ്ടത്" എന്നിങ്ങനെ ഒക്കെയുള്ള നല്ല സംഭാഷണങ്ങൾ ഗിരീഷ് കുമാർ ആകാശമിഠായിയിൽ എഴുതിയിട്ടുണ്ട്.. അച്ഛനോട് പറയാനാവാത്തതൊന്നും നീ ജീവിതത്തിൽ ചെയ്യരുത്..എന്ന് തുടങ്ങിയ പിന്തിരിപ്പൻ ഐറ്റംസും ഉണ്ട്.. ആകാശപ്പാലക്കൊമ്പിൽ ഊഞ്ഞാലിൽ ആടാൻ വാ.. എന്ന് തുടങ്ങുന്ന പട്ട് നല്ലതാണ്.. പട്ടുകളിലും അല്ലാതെയുമുള്ള ഫ്രെയ്ംസും കിടു..

ജയറാമും ഷാജോണും..

ജയറാമും ഷാജോണും..

മുൻപ് പറഞ്ഞപോലെ ജയറാമാണ് ജയശങ്കർ.. പ്രതീക്ഷിച്ചതിലപ്പുറമൊന്നും ബോറായിട്ടില്ലെന്നത് വല്യ ആശ്വാസം.. ഷാജോൺ ആണ് കുറെക്കൂടി അഭിനയസാധ്യത കൂടിയ പീതാംബരൻ.. അവസാനത്തെ ഹോസ്പിറ്റൽ സീനുകളിലൊക്കെ ഷാജോണിന്റെ പെർഫോമൻസ് ജയറാമിന് കണ്ടുപഠിക്കാവുന്നതാണ്.. ഇനിയ, സരയു, ഇർഷാദ്, അനിൽ മുരളി അങ്ങനെ പലർ സ്ക്രീനിലുണ്ട്..

ഇറങ്ങിപ്പോരുമ്പോഴത്തെ സങ്കടം..

ഇറങ്ങിപ്പോരുമ്പോഴത്തെ സങ്കടം..

കുട്ടികൾ ഉള്ള കുടുംബങ്ങൾക്കും വിദ്യാലയങ്ങൾക്കും ഒക്കെ വിലയേറിയ പാഠമാകാൻ കെൽപ്പുള്ള ഒരു തീം ആയിരുന്നു സിനിമയുടേത്.. അലസമായ് കൈകാര്യം ചെയ്ത് സമുദ്രക്കനിയും പദ്മകുമാറും അത് നശിപ്പിച്ചുകളഞ്ഞു.. ജയറാമിന്റെ കാലക്കേട് തീർന്നിട്ടില്ല എന്നു തന്നെ അർത്ഥം..

ചുരുക്കം: വളരെ പ്രധാന്യമുള്ള ഒരു വിഷയം ആയിരുന്നിട്ട് കൂടിയും, അതി നാടകീയതയാണ് അക്ഷരമിഠായി എന്ന ചിത്രത്തെ പുറകോട്ട് വലിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X