twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ചക്ക വീണു, മുയല്‍ ചത്തതുമില്ല, ആമയെ ഒട്ടു കാണാനുമില്ല

    By Aswathi
    |

    കാലം കഴിയുമ്പോള്‍ കഴിവുകള്‍ കൈമോശം വരുമെന്ന് പറയുന്നത് പ്രിയദര്‍ശന്റെ കാര്യത്തില്‍ സത്യമാണെന്ന് പറയാതെ വയ്യ. ചിത്രവും, കിലുക്കവും, കാലാപാനിയും അങ്ങനെ എണ്ണമറ്റ മികച്ച ഒത്തിരി മലയാള സിനിമകള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ തന്നെയാണോ ആമയും മുയലും എന്ന ചിത്രം സംവിധാനം ചെയ്തതെന്ന നോവോടെയാണ് തിയേറ്റര്‍ വിട്ടിറങ്ങിയത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    പണ്ട് പണ്ടൊരു നാട്ടില്‍ ഒരു ആമയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ അവരിരുരവരും ഒരു ഓട്ടപ്പന്തയം വച്ചു. അഹങ്കാരിയായ മുയല്‍ തോറ്റതും സഹിഷ്ണുതകൊണ്ട് ആമ ജയിച്ചതുമായ കഥ കേട്ട് അമ്മയുടെ മടിയില്‍ കിടന്നുറങ്ങിയ സന്ധ്യകളൊത്തിരിയുണ്ട്. പക്ഷെ ആമയും മുയലുമെന്ന പ്രിയന്റെ ചിത്രം കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്നും ഓടാന്‍ തോന്നുന്നത് പ്രേക്ഷകര്‍ക്കാണ്. അന്ന് ആമയ്ക്കുണ്ടായിരുന്ന സഹിഷ്ണുത കൊണ്ട് മാത്രം തീരുവോളം തിയേറ്ററിലിരുന്നെന്ന് മാത്രം. പക്ഷെ ആ സഹിഷ്ണുതകൊണ്ട് തോല്‍ക്കുന്നതും പ്രേക്ഷകര്‍ തന്നെ.

    aamayum-muyalum-review

    കാവേരിയുടെ കൈവഴിയായ കല്യാണിപ്പുഴയുടെ തീരത്തെ അതിര്‍ത്തി ഗ്രാമത്തിലാണ് ഈ ഓട്ടപ്പന്തയം നടക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദവിവരണത്തോടെ കഥയിലേക്ക് കടക്കാം. ഗൗളിപ്പാട് ഗ്രാമത്തിലെ പേരുകേട്ട കള്ളന്മാരാണ് കാശിനാഥനും (നെടുമുടി വേണു) നല്ലവനും (ഇന്നസെന്റ്) കല്ലുവും (ജയസൂര്യ) താമരയും(പിയ ബാജ്‌പേയ്) ഒരിക്കലും ഈ ഗ്രാമത്തിലെ ഒരാള്‍ക്ക് ലോട്ടറി അടിക്കുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥ.

    എണ്ണമറ്റ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വരുന്നുണ്ടെങ്കിലും എന്തിന് വന്നു എന്ന് അവര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല. ജയസൂര്യ നായകനായ ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും ഇന്നസെന്റും നെടുമുടി വേണുവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. നെടുമുടി അല്പം മിതത്വം പാലിച്ച് ഒഴിഞ്ഞു നിന്നുവെങ്കിലും, ചിരിപ്പിക്കാനുള്ള ഇന്നസെന്റിന്റെ ശ്രമങ്ങള്‍ പ്രേക്ഷകരെ വെറുപ്പിക്കുന്നതായിരുന്നു.

    ചിരിക്കാനുള്ള ഒരുവകയും ചിത്രത്തിലില്ല. തേന്മാവിന്‍ കൊമ്പത്തെ സുകുമാരിയുടെ കഥാപാത്രത്തിന് സമാനമായിട്ടാണ് സുകന്യ വന്നത്. പക്ഷെ പ്രേക്ഷകരെ സ്വാധീനിക്കാന്‍ സുകന്യയ്ക്ക് കഴിഞ്ഞില്ല. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഹരിശ്രീ അശോകന്റെ വരവും വെറുതെയായി. നന്ദു, കൊച്ചു പ്രേമന്‍, കെപിഎസി ലളിത, അംബിക എല്ലാവരും അങ്ങനെയൊക്ക തന്നെ. ചെറുതെങ്കിലുമൊരു വേഷത്തില്‍ എത്തിയ അനൂപ് മേനോന് മാത്രം ചെയ്യാന്‍ ഇത്തിരിയുണ്ടായിരുന്നു. അത് നടന്‍ നന്നായി ചെയ്തു.

    പ്രിയന്‍ സിനിമകളിലെ സ്ഥിരം കാഴ്ചകളായ ഉള്‍നാടന്‍ ഗ്രാമവും കന്നുകാലികളുമൊക്കെയാണ് പിന്നെയുള്ള ഘടകം. മികച്ചതെന്ന് പറയാനുള്ള ഒരേ ഒരു സംഭവം ഛായാഗ്രഹണമാണ്. തിരക്കഥയിലെ പരാജയമാണ് സിനിമയെ മൊത്തത്തില്‍ ബാധിച്ചതെന്ന് വേണമെങ്കില്‍ പറയാം. എന്തായാലും പ്രിയന്റെ ഗീതാഞ്ജലിയെക്കാള്‍ ബേധമാണ് ആമയും മുയലുമെന്ന സമാധാനത്തോടെ അഞ്ചില്‍ ഒരു ഒന്നര മാര്‍ക്ക് നല്‍കുന്നു.

    English summary
    Aamayum Muyalum is the comedy movie directed by Priyadarshan. The movie, which is the remake of Priyadarshan-directed Bollywood flick Malamaal Weekly, stars Jayasurya, Nedumudi Venu and Innocent in the central roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X