അപര്‍ണയെ കൊന്നതെങ്ങനെ?

By Staff

നഗരത്തിലെ ധനാഢ്യന്റെ മകളാണ് ഡോ. അപര്‍ണ. തന്റേടിയായ അവള്‍ ഭര്‍ത്താവ് ഡോ. വേണുഗോപാലില്‍ നിന്നും അകന്നാണ് കഴിയുന്നത്. അപര്‍ണ വേണുഗോപാല്‍ ദമ്പതികളുടെ ഏകമകന്‍ 10 വയസുകാരന്‍ അരുണും വേണുഗോപാലിനൊപ്പമാണ് കഴിയുന്നത്. മകനെ വിട്ടുകിട്ടാനും വേണുഗോപാലില്‍ നിന്നും വിവാഹമോചനത്തിനും അപര്‍ണ കോടതിയെ സമീപിച്ചിരിക്കുകയാണ്.

വഴിപിഴച്ച കുറേയേറെ ബന്ധങ്ങളുണ്ട് അപര്‍ണയ്ക്ക്. നാടകസംഗീത സംവിധായകന്‍ തൃപ്രയാര്‍ മാധവന്‍ അവരിലൊരാളാണ്. അപര്‍ണയുടെ ബംഗ്ലാവിന് സമീപം തന്നെയാണ് മാധവന്‍ താമസിക്കുന്നതും.

വേണുഗോപാലില്‍ നിന്നും വിവാഹമോചനം നേടി അഡ്വ. ആനന്ദുമായി ഒരുമിച്ച് ജീവിക്കാനാണ് അപര്‍ണ തീരുമാനിച്ചിരിക്കുന്നത്. ആനന്ദ് തന്നെയാണ് വിവാഹമോചനക്കേസില്‍ അപര്‍ണയുടെ വക്കീലും.

കോടതി അപര്‍ണയ്ക്ക് വിവാഹമോചനം അനുവദിക്കുന്നു. അരുണിനെ അപര്‍ണയ്ക്കു വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു. ആ ദിവസം തന്നെയാണ് അപര്‍ണയെ മരിച്ച നിലയില്‍ കാണപ്പെട്ടതും. ഉറങ്ങാന്‍ പെത്തഡിന്‍ ഉപയോഗിക്കുന്ന അപര്‍ണ, മാരകമായ അളവില്‍ മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാനാണ് വഴിയെന്ന് പൊലീസും ബന്ധുക്കളും കരുതി.

സാഹചര്യത്തെളിവുകളുടെ ഇഴപിരിച്ച് ജേക്കബ് ജോര്‍ജ് നടത്തുന്ന അന്വേഷണമാണ് ആയുര്‍രേഖയെ മറ്റ് കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. സസ്പെന്‍സിനു വേണ്ടി തിരക്കഥാകൃത്ത് സൃഷ്ടിക്കുന്ന വഴിത്തിരിവുകള്‍ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നില്ല എന്ന ബിന്ദുവില്‍ ഡെന്നിസ് ജോസഫിലെ എഴുത്തുകാരന്‍ വിജയിക്കുന്നു.

ജേക്കബ് ജോര്‍ജായി എത്തുന്നത് ശ്രീനിവാസനാണ്. ശ്രീനിയുടെ പതിവു തമാശകള്‍ക്ക് തീരെ കോപ്പില്ലാത്ത ചിത്രമാണ് ആയുര്‍രേഖ. ആ കുറവ് നികത്തുന്നത് ആദ്യപകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന ജഗതി ശ്രീകുമാറാണ്. ജേക്കബ് ജോര്‍ജിന്റെ സഹായിയായി എത്തുന്ന സലിം കുമാര്‍ പതിവു ഫോമില്‍ തന്നെ.

ജഗതി എന്തുകൊണ്ടാണ് മലയാള സിനിമയിലെ ഒഴിച്ചു നിര്‍ത്താനാവാത്ത താരമാകുന്നത് എന്നതിന് ആയുര്‍രേഖയും ഒന്നാന്തരം തെളിവാണ്. അപാരമായ ടൈമിംഗും അനായാസശൈലിയും ഒത്തു ചേരുമ്പോള്‍ ജഗതി സൃഷ്ടിക്കുന്ന ചിരിനിമിഷങ്ങള്‍ ആദ്യപകുതിയെ മനോഹരമാക്കുന്നു.

പ്രസിദ്ധ കഥാകൃത്ത് കെ കെ സുധാകരന്റെ രേഖകളില്‍ ഇല്ലാത്തത് എന്ന കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. മികച്ച ഒരു സംവിധായകന്റെ കൈകളില്‍ കിട്ടിയിരുന്നെങ്കില്‍ ഇതിലും മെച്ചപ്പെട്ട ഒരു ചിത്രമായേനെ ആയുര്‍രേഖ.

അപര്‍ണയായി ലക്ഷ്മി ശര്‍മ്മയും വേണുഗോപാലായി സായികുമാറും അഭിനയിക്കുന്നു. തൃപ്രയാര്‍ മാധവനായി രംഗത്തെത്തുന്നത് മുകേഷാണ്. സംവിധായകന്റെ കയ്യടക്കമില്ലായ്മ മുകേഷിന്റെ അഭിനയത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

ആനന്ദായി വേഷമിടുന്നത് ഇന്ദ്രജിത്താണ്. തങ്കപ്പന്‍പിളള എന്ന മെഡിക്കല്‍‍ റെപ്പായി ജഗതിയും ആനന്ദിന്റെ ഭാര്യയായി ജ്യോതിര്‍മയിയും അഭിനയിക്കുന്നു. ജേക്കബ് ജോര്‍ജിന്റെ ഭാര്യയാകുന്നത് ഉര്‍വശിയാണ്.

എസ് കെ ഫിലിംസിനു വേണ്ടി സണ്ണി കുന്തമറ്റം നിര്‍മ്മിച്ച ആയുര്‍രേഖയുടെ കാമറാമാന്‍ ആനന്ദക്കുട്ടനാണ്. ഒഎന്‍വിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് പുതുമുഖം സബീഷ് ജോര്‍ജ്. സെവന്‍ ആര്‍ട്ട്സ് ചിത്രം വിതരണത്തിനെത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X