For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡെറിക് അബ്രഹാം തിയറ്ററുകള്‍ കൈയടക്കി, ആദ്യദിനം കോടികളോ? പ്രേക്ഷക പ്രതികരണമിങ്ങനെ...

  By Desk
  |

  ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ ആദ്യ മൂന്ന് സിനിമകളെക്കാള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

  abrahaminte-santhathikal

  അവധി ദിവസം മുന്നില്‍ കണ്ട് ഈദ് പ്രമാണിച്ചാണ് അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്തത്. ആദ്യ ദിവസം കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയും സിനിമയ്ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം ബോക്‌സോഫീസിലും സിനിമ കത്തികയറുമെന്നാണ് സൂചനകള്‍.

  വന്‍ വരവേല്‍പ്പ്

  വന്‍ വരവേല്‍പ്പ്

  കേരളത്തില്‍ ഇന്ന് മുതല്‍ വലിയൊരു ഉത്സവം നടക്കുന്ന പ്രതീതിയാണ് മമ്മൂട്ടി ആരാധകര്‍ക്ക്. കാത്തിരിപ്പിനൊടുവില്‍ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയതോടെ വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. പലയിടത്തും ഡെറിക് അബ്രഹാമിന്റെ കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും ദിവസങ്ങൾക്ക് മുൻപ് തന്നെ നിറഞ്ഞിരുന്നു.

  അബ്രഹാമിന്റെ സന്തതികള്‍..

  അബ്രഹാമിന്റെ സന്തതികള്‍..

  2018 ലെ നാലാമത്തെ മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഫാദറിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

  പോലീസുകാരനായി മമ്മൂട്ടി

  പോലീസുകാരനായി മമ്മൂട്ടി

  കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലാണ് അബ്രഹാമിന്റെ സന്തതികളില്‍ അഭിനയിക്കുന്നത്. ഡെറിക് അബ്രഹാം എന്ന സ്റ്റൈലിഷ് കഥാപാത്രമായി മമ്മൂക്ക പ്രേക്ഷകരെ കൈയിലെടുക്കുമെന്നാണ് സൂചന. ഫിലിപ് അബ്രഹാം എന്ന പേരില്‍ അന്‍സന്‍ പോളും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.

  പ്രതീക്ഷകള്‍

  പ്രതീക്ഷകള്‍

  മമ്മൂട്ടി സ്റ്റൈലിഷ് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ ശ്രദ്ധേയമായിരുന്നു. കിടിലന്‍ ട്രെയിലറും ടീസറുമടക്കം സിനിമ നല്‍കിയ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. പോസ്റ്ററിന് ഫേസ്ബുക്കില്‍ നിന്നും ലഭിച്ച ലൈക്കുകളുടെ കണക്കുകള്‍ റെക്കോര്‍ഡായിരുന്നു. അതിനാല്‍ തന്നെ ആവേശം ഒട്ടും ചോരാതെ സിനിമ തിയറ്ററുകള്‍ കൈയടക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

   കേരളത്തിലെ പ്രദര്‍ശനം..

  കേരളത്തിലെ പ്രദര്‍ശനം..

  കേരളത്തില്‍ 136 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും വലിയ പ്രധാന്യത്തോടെ തന്നെ സിനിമ റിലീസ് ചെയ്യും. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മോശമില്ലാത്ത തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ പതിനാല് ഷോ ആണ് അവിടെ പ്രദര്‍ശിപ്പിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ടിക്കറ്റ് ബുക്കിംഗ് ഗംഭീരമായി തന്നെ നടന്നിരുന്നു. ഇതോടെ കളക്ഷനിലും അബ്രഹാമിന്റെ സന്തതികള്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

  കളക്ഷന്‍

  കളക്ഷന്‍

  കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഗ്രേറ്റ് ഫാദറുമായി ചില സാമ്യങ്ങള്‍ നല്‍കിയാണ് അബ്രഹാമിന്റെ സന്തതികള്‍ വരുന്നത്. 2017 ലെ ഹിറ്റ് സിനിമകളിലെന്നായ ഗ്രേറ്റ് ഫാദര്‍ കളക്ഷനില്‍ റിലീസ് ദിനത്തില്‍ റെക്കോര്‍ഡ് നേടിയിരുന്നു. അബ്രഹാമിന്റെ സന്തതികള്‍ ഇന്ന് എത്തിയതോടെ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്തായാലും ആദ്യദിനം 3 കോടി വരെ സിനിമ നേടുമെന്നാണ് ചില പ്രവചനങ്ങള്‍ നടന്നിരിക്കുന്നത്. പോസീറ്റിവ് റിവ്യൂ കിട്ടിയാല്‍ അനായാസം സിനിമയ്ക്ക് കോടികള്‍ വാരിക്കൂട്ടാന്‍ കഴിയും.

  കൊച്ചി സിനിമാസില്‍ ആദ്യ പ്രദര്‍ശനം തന്നെ ഹൗസ് ഫുള്‍ ആണ്..

  സിനിമ കാണാന്‍ എങ്ങും ആരാധകരുടെ തിരക്കാണ്

  English summary
  Abrahaminte Santhathikal movie audience Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X