For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുങ്ഫു മാസ്റ്റർക്ക് പണിയറിയാം; പേര് പോലെ തന്നെ കിടുക്കിടിലം — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Neeta Pillai, Jiji Scaria
  Director: Abrid Shine

  കുങ്ഫു മാസ്റ്റർ ആദ്യദിനം അഞ്ചരയുടെ ഷോയ്ക്ക് പട്ടാമ്പി ദേവ് സിനി പ്ലെക്സിൽ ചെല്ലുമ്പോൾ നാലു പേർ എന്നെ കാത്തു നീക്കുകയായിരുന്നു . അവർ എന്നെ ഒരു വിശിഷ്ടാതിഥിയെ പോലെ സ്വീകരിച്ചു അഞ്ചു പേര് തികഞ്ഞാൽ സിനിമ പ്രദർശിപ്പിക്കാമെന്ന് തിയേറ്ററുകാർ കൊടുത്ത വാഗ്ദാന പ്രകാരം . ഞാൻ ചെന്നതും ടിക്കറ് കൊടുക്കുകയും സിനിമ തുടങ്ങുകയും ചെയ്തു. ഹാളിൽ എ സി യൊന്നും ഇട്ടിട്ടില്ലായിരുന്നു . അതൊന്നും ആരുമൊരു വിഷയമാക്കിയില്ല . സിനിമയിട്ടല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു അവർ അഥവാ ഞങ്ങൾ മറ്റൊരു സിനിമ ഏതൊരു സാഹചര്യത്തിലും അപ്പോൾ സ്വീകരിക്കാൻ താല്പര്യമുള്ള വരുമായിരുന്നില്ല അവർ.

  1983, ആക്ഷൻ ഹീറോ ബിജു , പൂമരം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ മൂന്നു സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സിനിമയാണ് കുങ് ഫു മാസ്റ്റർ . പേര് സൂചിപ്പിക്കുന്ന വിധം മാർഷൽ ആർട്ട്സ് ആണ് പദത്തിന്റെ ഹൈലറ്റ്. ഇതുവരെ മറ്റൊരു മലയാള സംവിധായകനും ചെയ്യാൻ ധൈര്യം കാണിക്കാത്ത ഏരിയ ആണ് ഇത് .എബ്രിഡ് ഷൈൻ തികഞ്ഞ ധീരതയോടെ ആണ് മാർഷ്യൽ ആർട്സുമായി മുന്നോട്ടുപോവുന്നതും ഗോളടിക്കുന്നതും .

  A tale of vengeance എന്ന ടാഗ്‌ലൈനോടെ വന്നിരിക്കുന്ന ദി കുങ്ഫു മാസ്റ്റർ ഒരു ക്ളീൻ റിവഞ്ച് സ്റ്റോറി ആണ് . ഉത്തരാഗഢിലെ ഏതോ ചെറുകിട ഹിമാലയൻ പട്ടണത്തിൽ താമസിക്കുന്ന ഋഷി റാം എന്ന കുങ്ഫു മാസ്റ്ററുടെ ജീവിതത്തിൽ ഒരുനാൾ സായാഹ്നത്തിൽ ലൂയിസ് ആന്റണി എന്നൊരു വില്ലൻ വന്ന് സംഹാരതാണ്ഡവമാടുകയാണ് . തലനാരിഴയ്ക്ക് ജീവിതം തിരിച്ചുകിട്ടിയ ഋഷിയ്ക്ക് നഷ്ടങ്ങൾ ഏറെയായിരുന്നു . പക്ഷെ , സിനിമയല്ലേ നായകന് തിരിച്ച് വരാതിരിക്കാൻ പറ്റില്ലല്ലോ . നാമമാത്രമായ ഈ കഥയാണ് ഒരു മണിക്കൂർ എടുത്ത് കാര്യമായ ഡെക്കറേഷനൊന്നും കൂടാതെ ഫസ്റ്റ് ഹാഫിൽ എബ്രിഡ് പറഞ്ഞു വെക്കുന്നത് .

  തട്ടിക്കൂട്ട് എന്ന് പറയിപ്പിക്കുന്ന ആദ്യ ഒരു മണിക്കൂറിന് ശേഷം വരുന്ന പ്രതികാരത്തിന്റെ ഒരു മണിക്കൂർ ഫൈറ്റ് സീനുകൾ ആണ് പടത്തിന്റെ ഗിയർ തട്ടുന്നത് . ഇന്റർമിഷൻ എന്ന് എഴുതിയിട്ട സ്ക്രീനിലെ അക്ഷരങ്ങൾ തകിടം മറിഞ്ഞു ടെർമിനേഷൻ എന്നായി മാറുന്നതാണ് പിന്നെ കാണുന്നത് . സംവിധായകൻ തന്നെ എഴുതിയിരിക്കുന്ന സ്ക്രിപ്റ്റിൽ ഇവിടെയും അപ്രതീക്ഷിതത്വങ്ങളോ വഴിത്തിരിവുകളോ ഒന്നുമില്ലെങ്കിലും മാർഷ്യൽ ആർട്സ് ഇതുവരെ ഒരു മലയാളപടത്തിലും എടുത്തിട്ടില്ലാത്ത വിധം വൃത്തിയായി ചെയ്തു വച്ചിരിക്കുന്നു.

  വില്ലന്റെ വിളയാട്ടം, വാലിന്റെ വാലാട്ടം; ഷൈലോക്ക് കഴുത്തറപ്പൻ മാസ് - ശൈലന്റെ റിവ്യൂ

  സാധാരണഗതിയിൽ നായകന്റെ (ഏറിയാൽ കൂട്ടിന് കൂട്ടുകാരും ) മാത്രം ഉത്തരവാദിത്തമായ പ്രതികാര നിർവഹണത്തിൽ അൻപത് ശതമാനത്തിൽ അധികം പങ്കാളിത്തം നായകന്റെ സഹോദരിക്കും നൽകിയിരിക്കുന്നു എന്നതാണ് ദി കുങ്ഫു മാസ്റ്ററുടെ സ്ക്രിപ്റ്റ്‌ലെ ഏക സവിശേഷത . പൂമരത്തിൽ സെന്റ് തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ എനർജി സ്രോതസായ ക്യാപ്റ്റൻ ഐറിൻ ആയി വന്ന് മറ്റുള്ളവരെ മൊത്തം നിഷ്പ്രഭമാക്കിയ നീതാപിള്ള ആണ് ഋഷിറാമിന്റെ പെങ്ങൾ ആയ കുങ്ഫു ഫൈറ്റർ ഋതു റാം . ഒരു മലയാള നായികയ്ക്ക് ഇത്രകാലം അസാധ്യമെന്ന് കരുതിയ ലെവലിൽ അവർ സ്‌ക്രീനിനെ അടക്കി ഭരിക്കുന്നു .

  റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കണ്ടിരിക്കേണ്ട അഞ്ച് മലയാള ചിത്രങ്ങള്‍

  പണി അറിയാവുന്നവരെ പണി ഏല്പിച്ചു എന്നതാണ് കുങ്ഫു മാസ്റ്ററിലെ ഫൈറ്റുകളെ ഇത്രയേറെ ലൈവ് ആക്കിയത് . ഋഷിറാമിന്റെ റോളിൽ വരുന്ന ജിജി സ്‌കറിയയും വില്ലൻ ലൂയിസ് ആന്റണി ആവുന്ന സനൂപ് ദിനേശും മാർഷ്യൽ ആർട്സ് മേഖലയിൽ നിന്നുള്ളവരാണ് . വില്ലന്റെ കൂടെയുള്ള ഒരു സംഘം ഫൈറ്റർമാരും അങ്ങനെ തന്നെ . ക്യാമറ കൈകാര്യം ചെയ്ത അർജുൻ രവിയും എഡിറ്റ് ചെയ്ത ഫൈറ്റിങ് മൂഡിന് നിർണായക പിന്തുണ നൽകുന്നു . അർജുൻ രവി മേജർ രവിയുടെ മകൻ ആണത്രേ.. നല്ലത്.

  കരണ്‍ ജോഹറും കങ്കണയുമടക്കം 21 പേര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ച് രാജ്യം

  എബ്രിഡ് ഷൈൻ എന്ന സംവിധായകൻ എന്താണ് എന്നൊരു മുൻവിധി പ്രേക്ഷകരിൽ ഉണ്ടാക്കി എടുക്കാത്ത വിധത്തിൽ ആണ് അദ്ദേഹം തന്റെ നാലാമത്തെ സിനിമയും എടുത്തിരിക്കുന്നത് . സ്ക്രിപ്റ്റിലൊക്കെ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ബോക്സ്ഓഫീസിൽ വൻ സാദ്ധ്യതകൾ ഉള്ള സിനിമയായിരുന്നു കുങ്ഫു മാസ്റ്റർ . എടുത്ത അധ്വാനത്തിനും റിസ്കിനുമുള്ള റിസൾട്ട് കിട്ടുമോ എന്ന് കണ്ടറിയാം .

  അടിവര - അടിയോടടി അതിരടി ഫൈറ്റ്

  Read more about: review റിവൃൂ
  English summary
  Read Abrid Shine Malayalam movie The Kung Fu Master review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X