twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    |

    Rating:
    3.5/5
    Star Cast: Nivin Pauly,Anu Emmanuel,Suraj Venjaramoodu
    Director: Abrid Shine

    ഹൈ വോള്‍ട്ടേജുള്ള പോലീസുകാരെയാണ് നമ്മള്‍ മിക്കപ്പോഴും, അല്ല എല്ലായ്‌പ്പോഴും സിനിമയില്‍ കണ്ടിട്ടുള്ളത്. അവരെയൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ സാധിക്കില്ല. നമ്മള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ട പൊലീസുകാരെ ആരെയും തന്നെ സിനിമയില്‍ എടുത്തിട്ടുമില്ല. ആ കുറവ് പരിഹരിച്ചുകൊണ്ടാണ് ബിജു പൗലോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

    ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം കാണുന്ന ഏതൊരു സാധാരണക്കാരനും തന്നെയെയോ തന്റെ ചുറ്റും കണ്ടവരെയോ ആ സിനിമയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുള്ള പൊലീസുകാരില്‍ ഒരാളാണ് ബിജു പൗലോസ്. ബിജുവിന്റെ പൊലീസ് ജീവിതമാണ് സിനിമ. വളരെ സിംപിള്‍ എന്ന വാക്ക് തന്നെ ഉപയോഗിക്കാം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തെ കുറിച്ച് പറയാന്‍

    ഒരൊറ്റ വില്ലന്റെ പുറകെ തോക്ക് എടുത്ത് ഓടുന്ന ഒരു പോലീസ് സിനിമയല്ലിത്. നമ്മള്‍ അറിഞ്ഞതും അല്ലാത്തതുമായ ചില കേസുകള്‍, പോലീസ് സ്‌റ്റേഷന്‍ പരിധിക്കുളളിലെ കാര്യങ്ങളും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഒരു സാധാരണ പൊലീസുകാരന്റെ ജീവിതമായതുകൊണ്ട് തന്നെ പേരില്‍ പറഞ്ഞ ആക്ഷന്‍ സിനിമയില്‍ ഇല്ല. എന്നാല്‍ പോലും ഹീറോ മാസാകുന്നത് നിവിന്‍ പോളിയുടെ അഭിനയത്തിലാണ്.

    ജോര്‍ജ്ജില്‍ നിന്ന് ബിജുവില്‍ എത്തുമ്പോള്‍ കാര്യക്ഷമതയുള്ള ഒരു പൊലീസുകാരനെ നിവിനില്‍ കാണാന്‍ സാധിയ്ക്കും. 1983 ല്‍ വളരെ സാധാരണക്കാരനും, ക്രിക്കറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍ പുറുത്തുകാരനുമായ രമേശിന്റെ കഥ പറഞ്ഞപ്പോള്‍, അതേ ലെവലില്‍ ബിജുവിനെ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു എബ്രിഡ് ഷൈനിന്റേത്. എന്ന് പറയുമ്പോള്‍ താന്‍ കണ്ടു പരിചയിച്ച കഥാപാത്രങ്ങളെയാണോ എബ്രിഡ് സിനിമയിലെടുക്കുന്നതെന്ന് തോന്നിപ്പോവും.

    സിനിമയെ മുഴുവന്‍ തന്റെ ചുമലിലാക്കിയിരിക്കുകയാണ് നിവിന്‍. നമ്മള്‍ കണ്ടു ശീലിച്ച കാക്കിയില്‍ നടത്തിയ അഴിച്ചു പണിയില്‍, ഏറ്റവും യോജിക്കുന്ന നടന്‍ നിവിന്‍ പോളിയാണെന്ന് തന്നെ തോന്നിപ്പോകും. ഗെറ്റപ്പുകൊണ്ടും അഭിനയം കൊണ്ടും. പ്രണയ രംഗങ്ങള്‍ അധികമില്ലെങ്കിലും അനു ഇമ്മാനുവലുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി സിനിമയ്ക്ക് ഒരു കളര്‍ഫുള്‍ അനുഭവം നല്‍കുന്നു.

    പ്രജോദ് കലാഭവന്‍, ജോജു ജോര്‍ജ്ജ്, കൊച്ചു പ്രേമന്‍, സൈജു കുറുപ്പ്, മേജര്‍ രവി, റോണി ഡേവിഡ്, മഞ്ജു മാത്യു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. സിനിമയുടെ മൂഡിന് അനുസരിച്ചൊരു കളര്‍ എഫക്ട്‌സ് നല്‍കാന്‍ മനോജ് രവിയുടെ ഛായാഗ്രാഹണത്തിന് കഴിഞ്ഞു. എബ്രിഡ് ഷൈനിന്റെ ഏറ്റവും വലിയ തീരുമാനം സംഗീത സംവിധായകനായി ജെറി അമലി ദേവിനെ തിരഞ്ഞെടുത്തു എന്നതിലാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. സിനിമയോട് അത്രയും യോജിച്ചു നില്‍ക്കുന്നതാണ് പാട്ടുകള്‍. തുടര്‍ന്ന് വായിക്കൂ...

    ഹീറോ ബിജു പൗലോസ്

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    ബിജു പൗലോസ് എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. പലപ്പോഴും സാധാരണക്കാരന് പരിചയമുള്ള കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന നിവിന്‍ തന്നെയാണ് എന്തുകൊണ്ടും ഈ കഥാപാത്രത്തിന് യോഗ്യന്‍ എന്ന് തോന്നിപ്പോകും

    അനു ഇമ്മാനുവല്‍

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    ബിജുവുമായി കല്യാണം ഉറപ്പിക്കുന്ന പെണ്‍കുട്ടിയാണ് ബെനിറ്റ. ഒരു ആര്‍ട്ടിസ്റ്റാണ്. പ്രണയ രംഗങ്ങള്‍ അത്രയൊന്നുമില്ലെങ്കിലും സ്‌ക്രീന്‍ പ്രസന്‍സാണ് കാര്യം

    ജോജുവും പ്രജോദും

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    ബിജുവിന്റെ സബ്-ഓര്‍ഡിനേറ്റ്‌സായ മിനിമോളെയും നിരുപനെയും അവതരിപ്പിച്ചുകൊണ്ട് ജോജും ജോര്‍ജ്ജും പ്രജോദും എത്തുന്നു

    മേജര്‍ രവിയും മറ്റ് താരങ്ങളും

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    നിവിന്റെ സീനിയര്‍ ഓഫീസറായ രാജശേഖരന്‍ ഐപിഎസ് ആയിട്ടാണ് മേജര്‍ രവി എത്തുന്നത്. കൊച്ചു പ്രേമന്‍, സൈജു കുറുപ്പ്, മേജര്‍ രവി, റോണി ഡേവിഡ്, മഞ്ജു മാത്യു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

    തിരക്കഥയും സംവിധാനവും

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    മുഹമ്മദ് ഷഫീഖുമായി ചേര്‍ന്ന് എബ്രിഡ് ഷൈന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയതും. 1983 ഉം, ആക്ഷന്‍ ഹീറോയും സംബന്ധിച്ച് നോക്കുമ്പോള്‍, താന്‍ കണ്ടു പരിചയിച്ച കഥാപാത്രങ്ങളെയാണോ എബ്രിഡ് സിനിമയിലെടുക്കുന്നതെന്ന് തോന്നിപ്പോവും.

    സാങ്കേതികം

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    സിനിമയുടെ മൂഡിന് അനുസരിച്ചൊരു കളര്‍ എഫക്ട്‌സ് നല്‍കാന്‍ മനോജ് രവിയുടെ ഛായാഗ്രാഹണത്തിന് കഴിഞ്ഞു. മനോജാണ് കൃത്യമായി കത്രിക വച്ചത്

    സംഗീതം

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജെറി അമല്‍ദേവ് തിരിച്ചു വരവാണ് സിനിമ. എബ്രിഡ് ഷൈനിന്റെ ഏറ്റവും വലിയ തീരുമാനം സംഗീത സംവിധായകനായി ജെറി അമലിനെ തിരഞ്ഞെടത്തു എന്നതിലാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. സിനിമയോട് അത്രയും യോജിച്ചു നില്‍ക്കുന്നതാണ് പാട്ടുകള്‍.

    പശ്ചാത്തല സംഗീതം

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രാജേഷ് മുരുകേശനാണ് ആക്ഷന്‍ ഹീറോ ബിജുവിന് പശ്ചാത്ത സംഗീതം ഒരുക്കിയിരിക്കുന്നത്

    നിര്‍മാണം

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    നിവിന്റെ ആദ്യത്തെ നിര്‍മാണ സംരംഭമാണ് ചിത്രം. നിവിന്റെ പോളി ജൂനിയറും ഫുള്‍ ഓണ്‍ സ്റ്റുഡിയോയും ചോര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

    ഒറ്റവാക്കില്‍

    നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

    കണ്ടു ശീലിച്ച പൊലീസ് കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം നല്‍കുന്നത്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രത്തിന് അഞ്ചില്‍ മൂന്ന് മാര്‍ക്ക് നല്‍കാം.

    ചുരുക്കം: മലയാളം ഇതുവരെ കാണാത്തൊരു പൊലീസ് കഥയാണ് ആക്ഷന്‍ ഹീറോ ബിജു. ഹാസ്യം കുത്തി നിറച്ചിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒത്തിരി ഇഷ്ടമാവും.

    English summary
    Nivin Pauly and Abrid Shine hit the screens with Action Hero Biju after 1983, which was a critical and commercial success. As the name indicates, Action Hero Biju is a novel attempt to reinvent the hero in a common man and keeps its creative distance and uniqueness from the cult police stories in Mollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X