ആക്ഷൻ... ഐശ്വര്യലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റം; വിശാലിന്റെ പൂണ്ടു വിളയാട്ടം — ശൈലന്റെ റീവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Vishal, Tamannaah Bhatia, Aishwarya Lekshmi
Director: Sundar C

സുന്ദർ സി യുടെ പടം എങ്ങനെയാവുമെന്ന് നമ്മൾക്കറിയാം. വിശാലിന്റെ പടം എങ്ങനെയാവുമെന്നും അറിയാം. രണ്ടുപേരും കൂടി ജോയന്റാവുമ്പോ, അതിൽ നിന്നും ആവറേജ് മൂളയുള്ള ഒരു മനുഷ്യജീവിയ്ക്ക് എന്ത് പ്രതീക്ഷിക്കാനാവും. അത് തന്നെയാണ് അവരുടെ പുതിയ സിനിമ. പേരും കറക്റ്റ് തന്നെ — ആക്ഷൻ.

അടിയോടടി..

അടിയോടടി... പൊരിഞ്ഞ അടി... ലോകം ചുറ്റിയടി... കളർഫുളായ ഇടിവെട്ട് വിദേശലൊക്കേഷനുകൾ... സുന്ദരികളായ നായികമാർ... ഇച്ചിരി മസാലയൊക്കെ കയറ്റിയ ഹിപ്പ് ഹോപ്പ് തമിഴ് സോങ്‌സ്... പട്ടാളം... രാഷ്ട്രീയം... പ്രശനമന്ത്രി മുഖ്യമന്ത്രി... ബോംബ് ബ്ലാസ്റ്റ്... ടെററിസം... പാക്കിസ്ഥാൻ... പ്രതികാരം... പിന്നെ ഇതിനെയൊക്കെ കണക്റ്റ് ചെയ്യാൻവേണ്ടി ഒരു നേർത്ത സ്ക്രിപ്റ്റും.

പ്രതീക്ഷിച്ചു ചെന്നതൊക്കെതന്നെ ഈ ആക്ഷൻ. അതിൽ കൂടുതൽ എന്തെങ്കിലും ആക്ഷൻ എന്ന് പേരായ സുന്ദർ സി – വിശാൽ സിനിമയിൽ നിന്ന് കാത്തിരുന്നു ടിക്കറ്റ് എടുത്തവർ ഉണ്ടെങ്കിൽ അവർ ചികിത്സ അർഹിക്കുന്നു. ഗൗരവതരമായ ചികിത്സ.

സുഭാഷ്

മുഖ്യമന്ത്രിയുടെ മകനാണ് സുഭാഷ്. ആർമിയിൽ കേണലാണെന്നതിലുപരി ലോകം ചുറ്റുന്ന സീക്രട്ട് ഏജന്റ് കൂടിയാണ് ഇദ്ദേഹം. പ്രപഞ്ചത്തിൽ എവിടെ പോയാലും സുഭാഷും അവിടെയുള്ളവരും തമിഴേ സംസാരിക്കൂ എന്ന് സിനിമയുടെ തുടക്കത്തിൽ തന്നേ മുൻ‌കൂർ ജാമ്യം എടുക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യവും പറഞ്ഞു എഫ്ബി സിനിമഗ്രൂപ്പുകളിൽ ലൈക്ക് വാങ്ങുന്ന പ്രതിഭകൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്.

റിസ്ക് എടുക്കറത് എനക്ക് റിസ്ക് സാപ്പിട മാതിരി

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ബോംബ് പൊട്ടുന്നു. അവിടുണ്ടായിരുന്ന പൊണ്ടാട്ടിയും ഉപമുഖ്യമന്ത്രി കൂടിയായ സഹോദരനും കൊല്ലപ്പെടുന്നതിന് സാക്ഷിയായ സുഭാഷ് പ്രതികാരത്തിനായി വിമാനം കേറുന്നു.

"റിസ്ക് എടുക്കറത് എനക്ക് റിസ്ക് സാപ്പിട മാതിരി' എന്ന് പണ്ട് വടിവേലു പറഞ്ഞ പോലെയാണ് പിന്നീട് സുഭാഷിന്റെയും പടത്തിന്റെ പോക്ക്. ലണ്ടൻ, ഈസ്താംബുൾ, ലാഹോർ, അഫ്ഘാൻ ബോർഡർ എന്നിങ്ങനെ വില്ലന്മാരെ തേടിയും തുരത്തിയും സുഭാഷും സുന്ദർ സി യും ജൈത്രയാത്ര തുടരും. ഒടുവിൽ അത് നേപ്പാളിൽ വരെ എത്തും. നമുക്കെന്ത് ചേതം. ടിക്കറ്റിന് 150 രൂപയല്ലേ ഉള്ളൂ.

ഐശ്വര്യ ലക്ഷ്മി

തമന്ന ഉണ്ടായിട്ടും ഐശ്വര്യ ലക്ഷ്മിയാണ് നായികയും നായകന്റെ ഭാര്യയും എന്നത് എടുത്ത് പറയണം. ഐശ്വര്യലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റം അങ്ങനെ കളറായി. എന്ന് വച്ച് തമന്നയ്ക്കും ഒരു ഡ്യുയറ്റ് നൽകാൻ സുന്ദർ സി മടിക്കുന്നില്ല. ഇവർ രണ്ടുപേരുമിരിക്കെ വില്ലത്തിയായ ആകാക്ഷപുരിയുടെ പാട്ട് സീനാണ് മാംസളതയാൽ കൂടുതൽ വെടിച്ചില്ല്.

വിശാലിന്റെ ആക്ഷനും ചടുലതയും

വിശാലിന്റെ ആക്ഷനും ചടുലതയും പടത്തിന്റെ പോസിറ്റീവ് സൈഡാണ്. സമാനതകളില്ലാത്ത വിധം റിസ്‌ക്കിയാണ് പല ഫൈറ്റ് സീനുകളും. പതിവുപോലെ കുറച്ച് മോദി വിമർശനമൊക്കെ മച്ചാൻ പടത്തിൽ കയറ്റിയിട്ടുണ്ടെന്നത് സന്ദർഭവശാൽ കേൾക്കുന്ന ബീപ്പ് ശബ്ദങ്ങളിൽ നിന്ന് വ്യക്തം.

സുന്ദർ സി

സംവിധായകനെന്ന നിലയിൽ സുന്ദർ സി പടത്തിന് വേണ്ടി എടുത്ത നയിപ്പ് ചില്ലറയൊന്നുമല്ല. നോ ബ്രെയിനർ ആക്ഷൻ സിനിമകൾ ആസ്വദിക്കുന്ന ഒരു നല്ല ശതമാനം ഓഡിയൻസ് ഉണ്ട്. തിയേറ്ററിൽ നല്ല ആളുണ്ടായിരുന്നു. അവരെ മാത്രമാണ് അദ്ദേഹം പരിഗണിച്ചിട്ടുള്ളത്. "കഥയെവിടെ.. തിരക്കഥയെവിടെ" എന്ന് രോദിക്കുന്ന സാധുക്കളെ പരിഗണിക്കുന്നേയില്ല. റിവ്യൂ എഴുതുന്ന മഹാന്മാർ ഒക്കെ ഈ സൈഡിലാണെന്നത് ഇത്തരം സിനിമകൾ മീഡിയകളിൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അല്ലേലും പാവത്തുങ്ങക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

'നോ ബ്രെയ്‌നർ ആക്ഷൻ മസാല വിത്ത്‌ ഫ്‌ളൈയിംഗ് കളേഴ്സ്' എന്ന് അടിവര

Read more about: review റിവൃൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X