»   » മോഹന്‍ലാല്‍ മീശ പിരിക്കാന്‍ ഇത് ഇന്ദുചൂഡനല്ല, രാജുവാണ്; നിരൂപണം

മോഹന്‍ലാല്‍ മീശ പിരിക്കാന്‍ ഇത് ഇന്ദുചൂഡനല്ല, രാജുവാണ്; നിരൂപണം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ലോഹം, മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ വീണ്ടും ഒരു സിനിമ. അതിന് ചലച്ചിത്ര ലോകം ഇങ്ങനെ ഒരു വിശേഷണം നല്‍കി. മോഹന്‍ലാല്‍ വീണ്ടും മീശ പിരിച്ച്, മുണ്ട് മടക്കി കുത്തി വീണ്ടും എത്തുന്നു. എന്നാല്‍ ഒരു കാര്യം തുറന്ന് ചോദിക്കട്ടെ, കുറച്ച് ഓവറായി പോയില്ലേ ഇത്. മോഹന്‍ലാല്‍ മീശ പിരിച്ചെത്തുന്ന സിനിമകള്‍ മാത്രമാണോ ചെയ്തിട്ടുള്ളു. മീശ പിരിക്കാത്ത സിനിമയും വിജയിച്ചിട്ടില്ലേ? സിനിമകള്‍ എടുത്തു പറയുന്നില്ല.

നീലകണഠനേയും ജഗന്നാഥനെയും ഇന്ദുചൂഡനെയും സൃഷ്ടിച്ച അതേ വ്യക്തി ഒന്നരപതിറ്റാണ്ടിന് ശേഷം മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ രാവണപ്രഭു പോലൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. മീശയും താടിയും വെച്ചിറുങ്ങുന്ന നായകന്മാര്‍ക്കൊപ്പമുള്ള കാലഘട്ടത്തില്‍ ചില മാറ്റങ്ങള്‍ ആവിശ്യമായിരുന്നു. അത് തന്നെയാണ് രഞ്ജിത്തിന്റെ സിനിമാ ശൈലിയിലും സംഭവിച്ചത്.

mohanlal-loham

എന്നാല്‍ എന്തിന് വേണ്ടിയായിരുന്നു ട്രെയിലറിലും പോസ്റ്ററിലും മീശ പിരിക്കുന്ന രംഗങ്ങള്‍, എന്ന് ചിന്തിക്കാന്‍ വരട്ടെ. ട്രെയിലറിലും പോസ്റ്ററിലും കണ്ട പ്രതീക്ഷ വെറുതെയായില്ല. ആ കണ്ടെതെല്ലാം സിനിമയിലുണ്ട്. മോഹന്‍ലാല്‍ മീശ പിരിച്ചിട്ടുമുണ്ട്, എപ്പഴൊക്കെയോ മുണ്ട് മടക്കി കുത്തിയിട്ടുമുണ്ട്. പക്ഷേ പഴയ സ്റ്റൈലില്‍ മീശ പിരിച്ചില്ലെന്നെയൊള്ളു. ചിത്രത്തിലെ രാജു എന്ന കഥാപാത്രത്തിന് ചെയ്യാന്‍ കഴിയുന്നതെ ഉണ്ടായിരുന്നുള്ളുവെന്ന് മാത്രം.

മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇല്ലെന്നും പറയുന്നതും തെറ്റാണ്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ മോഹന്‍ലാല്‍ മീശ പിരിച്ച് ഒരു പഞ്ച് ഡയലോഗ് പറയുന്നുണ്ട്. ഇത് സീനിയേഴ്‌സിന്റെ ഗെയിംമാണ് പിള്ളേര് കേറി കളിക്കേണ്ട കളിയല്ല, ഇതിനിടയില്‍ ന്യൂജനറേഷന്‍ പിള്ളേര് കയറിയാ പെട്ടീലെ വീട്ടില്‍ പോകൂ. ലാലിന്റെ ഈ പഞ്ച് ഡയലോഗിന് പുതുതലമുറയിലെ ചലച്ചിത്രകാരന്മാരോടുള്ള വെല്ലുവിളിയുടെ ഒരു ടോണും അതില്‍ കാണാമായിരുന്നു.

ഇനി ചിത്രത്തിലേക്ക് വരാം. വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണ കടത്തും അതിനെ ചുറ്റി പറ്റിയുള്ളതാണ് ലോഹം എന്ന ചിത്രം. ഇക്കാലത്ത് ഏറെ പ്രധാന്യമുള്ള ഒരു പ്രമേയം തന്നെയാണ് ഇതെന്ന് പറയേണ്ട കാര്യമില്ല. സംഭവിച്ചുക്കൊണ്ടിരിക്കുന്നത് തന്നെ. എന്നാല്‍ സ്വര്‍ണ്ണകടത്തില്‍ നമ്മള്‍ കേള്‍ക്കാത്ത ഒരു രീതിയാണ് ലോഹത്തിന് വേണ്ടി തെരഞ്ഞെടുത്തതെന്ന് മാത്രം.

loham

മോഹന്‍ലാല്‍ സിനിമകളില്‍ കാണുന്ന ഒരു പ്രത്യേകതയും രഞ്ജിത്ത് പിന്തുടര്‍ന്നിട്ടില്ലെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സത്യം. ഓരോ സീനുകളിലും നായകന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ലോഹത്തില്‍ ആവശ്യമുള്ള രംഗങ്ങളില്‍ പോലും നായകന്‍ എത്തുന്നില്ല എന്നതാണ്. അതോടൊപ്പം ഓരോ സീനികളിലും ആരൊക്കെയോ വന്നും പോയിയും ഇരിക്കുന്നുണ്ട്. എന്നാല്‍ ഒരു ബന്ധമില്ലെന്ന രീതിയില്‍ അത് ആരാണെന്നു പോലും ചിത്രത്തില്‍ പ്രതിപാദിക്കുന്നുമില്ല.

സിദ്ദിഖിന്റെ വില്ലന്‍ വേഷം മികച്ചത് തന്നെയായിരുന്നു, സിദ്ദിഖ് ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെയെടുത്തു പറയേണ്ടത് തന്നെയാണ്.

രഞ്ജിത്തിന്റെ അടുത്തു ചെയ്ത ചില സിനിമകളുടെ വന്‍പരാജയത്തിന് ഒരു മുഖം മൂടിയണിഞ്ഞതാണ് ലോഹമെന്ന് തോന്നി പോകുന്നു. എങ്കില്‍ പോലും പൊളി പടം എന്ന് പറയാന്‍ സ്‌കോപ്പില്ല. അതെ ലോഹമൊരു ആവറേജ് പടമാണ്.

English summary
The Yellow Metal or simply Loham is a 2015 Malayalam thriller film written and directed by Ranjith based on the infamous gold smuggling in the state of Kerala, which stars Mohanlal and Andrea Jeremiah in lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam