»   » ഉദ്വേഗത്താൽ വരിഞ്ഞു മുറുക്കുന്നു ആദം ജോൺ.. നെഞ്ചിൽ തൊടുന്നു ഈ ത്രില്ലർ.. ശൈലന്റെ റിവ്യൂ!!

ഉദ്വേഗത്താൽ വരിഞ്ഞു മുറുക്കുന്നു ആദം ജോൺ.. നെഞ്ചിൽ തൊടുന്നു ഈ ത്രില്ലർ.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ആദം ജോണ്‍- റിവ്യൂ | Filmibeat Malayalam

  പൃഥ്വിരാജ് നായകനായി എത്തുന്ന ഓണച്ചിത്രമാണ് ആദം ജോണ്. ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിങ്ങനെ ഇരട്ടനായികമാരാണ് ചിത്രത്തിൽ. തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് ആദം ജോൺ. പൃഥ്വിരാജ് മുണ്ടക്കയക്കാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിൽ എത്തുന്ന ആദം ജോണിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം...

  വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!!

  പതിയെ തുടങ്ങി എക്സലന്റ് ആകുന്ന ആദം

  168 മിനിറ്റ് നേരം ദൈർഘ്യമുള്ള ജിനു വി എബ്രഹാമിന്റെ 'ആദം മലയാളസിനിമയ്ക്ക് അത്രമേൽ പരിചിതമല്ലാത്ത കഥാഗതികളിലൂടെയും സ്ഥലരാശികളിലൂടെയും പരിചരണ സമ്പ്രദായങ്ങളിലൂടെയും ആണ് കടന്നുപോവുന്നത്.. പതിഞ്ഞുപതിഞ്ഞ് തുടങ്ങി പതിയെപതിയെ മുന്നേറി ഒടുവിൽ വലിഞ്ഞുമുറുകി കാണികളെ ഉദ്വേഗത്തിലാഴ്ത്തുന്ന ഒരു അഖ്യാനരീതിയാണ് സംവിധായകൻ ആദമിന്റെ നിർമിതിക്കായി സ്വീകരിച്ചിരിക്കുന്നത്.. തുടക്കത്തിൽ അല്പം ലാഗിംഗ് ഒക്കെ തോന്നുമെങ്കിലും അവസാനത്തെ അര മണിക്കൂർ നേരത്തെ എക്സലന്റ് എന്നുതന്നെ വിളിക്കാനാവും..

  അസാധ്യസുന്ദര ദൃശ്യങ്ങൾ

  സ്കോട്ട്ലന്റിലെ എഡിൻബറോയ്ക്കും സമീപപ്രദേശങ്ങളിലുമായാണ് ആദം തുടങ്ങുന്നതും പുരോഗമിക്കുന്നതും അവസാനിക്കുന്നതും.. ലൊക്കേഷൻ ഭംഗിയും വിഷ്വൽ ബ്യൂട്ടിയും അസാധ്യസുന്ദരമാണ് . ജിത്തു ദാമോദറിന്റെ ക്യാമറയിലൂടെ വിരിയുന്ന കാഴ്ചകൾക്ക് ഫുൾമാർക്കാണ്.. ചെവിയടച്ചിരുന്ന് പ്രമേയത്തെ വിസ്മരിച്ചിരുന്നാൽ പോലും സിനിമ ആസ്വാദ്യമാവുന്നത്രയ്ക്കും മനോഹരം..

  പശ്ചാത്തലം, പരിചരണം

  കിഡ്നാപ്പ് ചെയ്യപ്പെട്ട മകളെ തിരിച്ചുപിടിക്കാൻ ഒരു അച്ഛൻ ജീവൻ പണയം വച്ചും നടത്തുന്ന സാഹസിക ശ്രമങ്ങൾ എന്നുവേണമെങ്കിൽ ആദമിന്റെ ത്രെഡിനെ ഒറ്റവാചകത്തിൽ ഒതുക്കാം.. ഒട്ടനവധിസിനിമകളിൽ വന്നുകഴിഞ്ഞ ഈയൊരു പഴകിയപ്രമേയത്തെ ജിനു വി എബ്രഹാമും പൃഥ്വിരാജും ചേർന്ന് അവിസ്മരണീയമാക്കുന്നത് നേരത്തെപറഞ്ഞപോലെ അടിമുടി പുതുമയുള്ള പശ്ചാത്തലഭംഗിയുടെയും പരിചരണരീതിയുടെയും പിൻബലത്താലാണ്..

  സംവിധായകൻറെ വഴികൾ

  ശിവായ് എന്ന ബോളിവുഡ് സിനിമയിൽ ബൾഗേറിയയിൽ വച്ച് ചൈൽഡ് ട്രാഫിക്കേഴ്സിനാൽ തട്ടികൊണ്ടുപോകപ്പെടുന്ന തന്റെ മകളെ അജയ് ദേവ്ഗൺ തിരിച്ചുപിടിക്കാനായ് നടത്തുന്ന പോരാട്ടങ്ങൾ ഒരു കമ്പാരിസണായ് വേണമെങ്കിൽ ഓർക്കാം.. സ്കോട്ട്ലന്റ് പോലൊരു രാജ്യത്ത് തീർത്തും വ്യത്യസ്തമായൊരു സാഹചര്യത്തിൽ നഷ്ടപ്പെട്ടുപോവുന്ന മകളിലേക്കായ് ആദവും സംവിധായകനും എത്രത്തോളം മാന്‍ലി ആയ വഴികളിലൂടെ ആണെന്ന് ബോധ്യപ്പെടാൻ അതുമാത്രം മതി...

  ആദത്തിൻറെ തുടക്കം

  എഡിൻബറോയിൽ കുടുംബമായി താമസിക്കുന്ന ഉണ്ണിയുടെയും ശ്വേതയുടെയും അവരുടെ മകൾ ഇളയുടെയും അമ്മച്ചിയുടെയും ഞായറാഴ്ചയിലെ പള്ളിക്കുർബാനക്കാഴ്ചകളിലൂടെ ആണ് ആദം തുടങ്ങുന്നത്.. പിറ്റേന്നുള്ള ഇളയുടെ ഏഴാം പിറന്നാളിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കുകയും പള്ളിപിരിഞ്ഞ ശേഷം സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തുകയും ചെയ്യുന്ന അവരിലേക്ക് ഉണ്ണിയുടെ മൂത്തസഹോദരൻ ആദമിന്റെ ഫോൺകോൾ വരുന്നു..

  ആദം ജോണിന്റെ ഉള്ളടക്കം

  ഫ്രാൻസിലുള്ള അയാൾ സ്കോട്ട്ലന്റിലേക്ക് ഒരു ഷോർട്ട് വിസിറ്റിനായ് എത്തുന്ന എന്ന ആ സന്ദേശം എത്തി അധികം കഴിയുന്നതിനുമുൻപെ ആണ് ഇള ഷോപ്പിംഗ് സെന്ററിനുമുന്നിൽ വച്ച് തട്ടിക്കൊണ്ടുപോവുകയും തടയാൻ ശ്രമിക്കുന്ന അമ്മച്ചി വെടിയേറ്റ് മരിക്കുകയും ചെയ്യുന്നത്.. തുടർന്ന് നടക്കുന്ന 15ദിവസങ്ങളിലെ സംഭവങ്ങൾ ആണ് സിനിമയുടെ ഉള്ളടക്കം.

  പ്രേക്ഷകനും എൻഗേജ്ഡ് ആകണം

  തീർത്തും ശോകം സീനിലേക്ക് ആദം വണ്ടിയിറങ്ങവെ സിനിമ വാമാകുന്നു.. ഇളയും ആയി ആദമിനുള്ള ബന്ധവും അയാളുടെ ജീവിതത്തിലെ ഫ്ലാഷ്ബാക്ക് സീനുകളും കൂടി ആവുന്നതോടെ പ്രേക്ഷകന് സ്ക്രീനിൽ എൻഗേജ്ഡ് ആവാതെ തരമില്ലെന്ന സാഹചര്യമാണ് പിന്നീട് കടന്നുവരുന്നത്.. സ്കോട്ട്ലന്റ് പോലീസിന്റെ അന്വേഷണത്തിൽ സംതൃപ്തനല്ലാത്ത ആദം സ്വന്തം നിലയ്ക്ക് ഇളയെതേടിയിറങ്ങുമ്പോൾ സ്വാഭാവികമായും അത് നമ്മടെയും വിഷയമായി മാറുന്നു...

  പൃഥ്വിയുടെ പ്രസൻസും പെർഫോമൻസും

  ആദം ജോൺ ആയ പൃഥ്വിരാജിന്റെ പ്രസൻസും പെർഫോമൻസും ആണ് പടത്തിന്റെ വലിയൊരു ഹൈലൈറ്റ്.. നായകൻ/താരം എന്നതിലുപരിയായി നടനായാണ് ആദമിലും നിറഞ്ഞാടുന്നത്.. ആദമിന്റെ നായിക എന്നുപറയാവുന്ന എമി എന്ന ക്യാരക്റ്റർ കഷ്ടിച്ചു ഒരു പാട്ടുസീനുൾപ്പടെ പത്തുമിനിറ്റുനേരമേ സ്ക്രീനിലുള്ളൂ.. മിഷ്ടി ചക്രവർത്തി എന്ന ബംഗാളി നടി ആണ് എമി ആയി വരുന്നത്.. അവസാനത്തെ അഞ്ചുമിനിറ്റ് നേരം വരുന്ന ഒരു ഫൈറ്റ് സീൻ മാത്രമാണ് ഹീറോയിസം എന്നുപറയാൻ പടത്തിലുള്ളൂ.. അതാകട്ടെ പ്രേക്ഷകൻ അത്രമാത്രം ആവശ്യപ്പെടുന്ന ഒരു സമയത്താണ് താനും..

  ഗോപീസുന്ദർ യഥാർത്ഥതാരം

  രാഹുൽ ഗോവിന്ദ്, ഭാവന, നരേൻ , മണിയൻപിള്ള രാജു, സിദ്ധാർത്ഥ് ശിവ, ലെന എന്നിവരൊക്കെയാണ് സിനിമയിൽ മുഖപരിചയമുള്ള മറ്റ് അഭിനേതാക്കൾ. പടത്തിന് ബാക്ഗ്രൗണ്ട് സ്കോർ ചെയ്ത ഗോപീസുന്ദർ യഥാർത്ഥതാരം.. വലിഞ്ഞുമുറുകുന്ന ഉദ്വേഗത്തിനനുസരിച്ച് കാണികളെ സീറ്റിനറ്റത്തേക്ക് നീക്കിക്കൊണ്ടുവരാൻ കരിയർ ബെസ്റ്റ് തന്നെ ഗോപി പുറത്തെടുക്കുന്നു.. ദീപക് ദേവിന്റെ ആണ് സോംഗ്സ്..

  ആദം സിംപ്ലി ക്ലാസ്

  മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ആയ ജിനു വി എബ്രഹാമിന്റെ ആദ്യ സംവിധാനസംരംഭമാണ് ആദം. ഡയറക്ടർ എന്ന നിലയിൽ തന്റെ സിഗ്നേച്ചർ പതിപ്പിക്കാൻ ജിനുവിന് സാധിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം.. ഒരു എന്റർടൈനർ എന്ന നിലയിൽ ആദമിന്റെ ഭാവി എന്താകുമെന്ന് പറയാൻ വയ്യ. പക്ഷെ, ഒരു സിനിമയെന്ന നിലയിൽ ആദം സിംപ്ളി ക്ലാസ് ആണ്.

  English summary
  Prithviraj's Adam Joan movie review by Shailan.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more