ഇത് കാലം ആവശ്യപ്പെടുന്ന സിനിമ

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/reviews/adaminte-makan-abu-movie-review1-aid0166.html">« Previous</a>

Adaminte Makan Abu
ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ നിരന്തരം ചെയ്യുകയും ദൈവത്തിനോട് മാപ്പിരക്കുകയും...പണം ചൊരിഞ്ഞ് പാപമോചനം നേടാന്‍ ശ്രമിക്കുകയും ..വീണ്ടും ചൂഷണങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്യുക എന്നത് മനുഷ്യന്റെ അടിസ്ഥാനസ്വഭാവമായി മാറി കഴിഞ്ഞിരിക്കുന്നു. ഇവരുടെയൊക്കെ കണ്ണുതുറപ്പിക്കാമെന്ന വ്യാമോഹമൊന്നും ഒരു സിനിമ മുന്നോട്ടുവെക്കുന്നുണ്ടാവില്ല. എന്നാലും ചില വാതിലുകള്‍ തുറക്കാന്‍ ഇത് ഒരു നിമിത്തമാകും .

ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞവരും തയ്യാറെടുക്കുന്നവരും നല്ല വിശ്വാസികളും മാത്രം വിചാരിച്ചാല്‍ ആദാമിന്റെ മകന്‍ അബു നല്ല വിജയം കൈവരിക്കും. വിജയം അനിവാര്യമാകേണ്ട സിനിമ ആയതുകൊണ്ടാണ് നിര്‍ബന്ധം. പ്രഭാതത്തിനും പ്രദോഷത്തിനും പശുവിനും പട്ടിക്കും എന്തിന് മരത്തിന് പോലും ഒക്കെ വ്യക്തിത്വമുള്ള സിനിമ .മധു അമ്പാട്ടിന്റെ ഫ്രെയിമുകള്‍ അതിമനോഹരവും ആഴത്തില്‍ സ്പര്‍ശിക്കുന്നതുമാണ്.

സലീം കുമാര്‍ എന്ന നടനെ ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാവില്ല. പകരം ആദാമിന്റെ മകന്‍ അബു മാത്രമാണ് പ്രേക്ഷകര്‍ക്ക് മുന്നിലുണ്ടാവുക. ഉജ്ജ്വലമെന്ന് വിശേഷിപ്പിയ്ക്കാവുന്ന സലീമിന്റെ അഭിനയത്തിന് നൂറില്‍ നൂറ് മാര്‍ക്ക് തന്നെ കൊടുക്കാം. രാജ്യം ഏറ്റവും മികച്ച നടനായി അംഗീകരിച്ചതില്‍ യാതൊരു കുറവും പറയാനാവില്ല.

നാട്ടിന്‍പുറത്തിന്റെ സത്യസന്ധതയും, കഥാപാത്രങ്ങളുടെ ജീവിത വ്യഥകളും ദൈനംദിന ജീവിത ത്തിന്റെതാളവുമൊക്കെ വളരെ ലളിതമായ് ആവിഷ്‌ക്കരിച്ച അബുവില്‍ സെറീന വഹാബിന്റെ ആയിശുമ്മയും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്‌കൂള്‍ മാസ്റ്ററെ അവതരിപ്പിച്ച നെടുമുടി വേണുവാണ് പ്രേക്ഷകരെ വിസ്മയിപ്പിയ്ക്കുന്ന മറ്റൊരു കഥാപാത്രം. കലാഭവന്‍ മണി, മുകേഷ്, ഗോപകുമാര്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. അതേ സമയം സുരാജ് വെഞ്ഞാറമ്മൂട് പതിവ് ശൈലിയിലുള്ള അഭിനയം ഈ സിനിമയ്ക്ക് ചെറുതായെങ്കിലും ബാധ്യതയായി മാറുന്നുണ്ട്.

നന്മ കെട്ടുപോവാത്ത ജീവിതങ്ങളാണ് പുതിയ തലമുറയ്ക്ക് പ്രതീക്ഷകള്‍ നല്‌കേണ്ടത്. അക്കാര്യത്തില്‍ ആദാമിന്റെ അബുവും അയാളുടെകണ്ടംകുന്ന് ഗ്രാമവും ഏറെ മുന്‍പിലാണ് എന്ന് പറയാതെ വയ്യ. കുട്ടികളേയും ഭാവി തലമുറയേയും കുറിച്ചൊക്കെ വല്ലാതെ ഉത്കണ്ഠപ്പെടുന്ന സാംസ്‌കാരിക മൂല്യതകര്‍ച്ചയെ കുറിച്ച് വ്യസനിക്കുന്ന ആളുകള്‍ ഈ സിനിമയെ ഒന്നു പ്രമോട്ട് ചെയ്യൂ.

ഇത് മലയാളത്തിലെ അനശ്വരം,അപാരസുന്ദരം, എന്നൊന്നും പറയുന്നില്ല. എന്നാല്‍ കാലം ആവശ്യപ്പെടുന്ന ഒരു സോദ്ദേശചിത്രം തന്നെയാണ് ആദാമിന്റെ മകന്‍ അബു. ദേശീയ ,സംസ്ഥാന അവാര്‍ഡുകള്‍ക്കൊപ്പം യഥാര്‍ത്ഥത്തില്‍ അവാര്‍ഡുകള്‍ സാര്‍ത്ഥകമാകുന്നത് പ്രേക്ഷകന്റെ നിറഞ്ഞ മനസ്സില്‍ നിന്നാണ്.

അത് സാധ്യമാകണമെങ്കില്‍ മസിനിമ കാണണം,കാണാന്‍ പ്രേരിപ്പിക്കണം. ഇങ്ങനെ മാത്രമേ നല്ല സിനിമകളുടെ ഓരം പറ്റിനില്‍ക്കാന്‍ കഴിയു...നല്ല സിനിമകള്‍ക്ക് വെള്ളവും വളവും നല്കാനുമാവൂ എന്നോര്‍ക്കുക.
മുന്‍പേജില്‍
അബു നന്മയിലേക്കുള്ള ചൂണ്ടു പലക

<ul id="pagination-digg"><li class="previous"><a href="/reviews/adaminte-makan-abu-movie-review1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X