»   » ആദാമിന്റെ മകന്‍ അബു നന്മയിലേക്കുള്ള ചൂണ്ടുപലക

ആദാമിന്റെ മകന്‍ അബു നന്മയിലേക്കുള്ള ചൂണ്ടുപലക

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/adaminte-makan-abu-movie-review-2-aid0166.html">Next »</a></li></ul>
Adaminte Makan Abu
മലയാള സിനിമ യ്ക്ക് കിട്ടിയ ഒരു വരദാനമാണ് ആദാമിന്റെ മകന്‍ അബു. വര്‍ഷങ്ങള്‍ക്കു ശേഷംനന്മയുള്ള ഒരു ക്‌ളീന്‍ ചിത്രം. ഒരു പുതിയ സംവിധായകന്റെ യാതൊരു സ്‌റാര്‍ട്ടിംഗ് ട്രബിളും ഇല്ലാതെ കൈഒതുക്കം വന്ന സിനിമ. പ്രേക്ഷകര്‍ ഇത് കാണാതിരിക്കരുത്. നല്ല സിനിമ യോട് ചെയ്യുന്ന വലിയ ഒരപരാധമാകുമത്. എല്ലാ അര്‍ത്ഥത്തിലും കേരളം ആവശ്യപ്പെടുന്ന ഒരു സിനിമ യഥാര്‍ത്ഥ സമയത്ത് കാഴ്ച പുറത്ത് എത്തിയിരിക്കുകയാണ്.

ഓരോ സിനിമയും ഏറ്റെടുക്കുന്ന ഒരാള്‍ക്കൂട്ടമുണ്ടാകാറുണ്ട്. വിജയിക്കുന്ന ഓരോ ചിത്രത്തിനു പിന്നിലും. ഫാന്‍സ്, യുവാക്കള്‍, ഫാമിലി, കാമ്പസ് അങ്ങിനെ ഒരു ലീഡ് ഏതു വിജയസിനിമയുടെ പിന്നിലും ഉണ്ടാകാം. ഒരു പക്ഷെ ഇവരെല്ലാവരും .അങ്ങിനെ ഒരു വിംഗ് എത്തിപ്പെടേണ്ട സിനിമയാണ് ആദാമിന്റെ മകന്‍ അബു .

പിന്തിരിപ്പന്‍ ആശയങ്ങളും അബോധമനസ്സിനെ അപകടകരമായ് സ്വാധീനിക്കുന്നതുമായ എത്രയോ സിനിമകള്‍ കുടുംബസഹിതം വിജയിപ്പിച്ച പ്രേക്ഷകന് കുറ്റബോധം തീര്‍ക്കാന്‍ കൂടി അബു സഹായിക്കും എന്നുറപ്പാണ്.

ഹജ്ജ് കര്‍മ്മം ചെയ്തവരും പോകാനൊരുങ്ങുന്നവര്‍ക്കും ഇതര മതങ്ങളിലെ ദൈവവിശ്വാസികള്‍ക്കും ഈ സിനിമ കൂടുതല്‍ വെളിച്ചവും തെളിച്ചവും നല്കും. ഹജ്ജ് കര്‍മ്മം സമ്പത്തുള്ളവനുള്ളതാണ്, അല്ലെങ്കില്‍ എങ്ങനെയെങ്കിലും അത് നിറവേറ്റിയാല്‍ മതി,ഒരു ടൂര്‍ പോകുന്ന ലാഘവത്തോടെ,മടങ്ങുമ്പോള്‍ കുറെ ലാഭകച്ചവടങ്ങള്‍ ഇങ്ങിനെ യൊക്കെ ഈ പരിശുദ്ധകര്‍മ്മത്തെ കാണുന്നവര്‍നമുക്കിടയിലുണ്ട്.

എന്നാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസി എങ്ങിനെയാണ് ഈ പരിപാവനകര്‍മ്മത്തെ കാണുന്നതെന്നും കാണേണ്ടതെന്നും അബു എന്ന സാധു അത്തറ് വില്പനക്കാരനിലൂടെ ആവിഷ്‌ക്കരിക്കയാണ് സലീം അഹമ്മദെന്ന ചെറുപ്പക്കാരന്‍ സംവിധായകന്‍.

<ul id="pagination-digg"><li class="next"><a href="/reviews/adaminte-makan-abu-movie-review-2-aid0166.html">Next »</a></li></ul>
English summary
As a travel consultant, Salim Ahamed watched hundreds of people passing by his desk. Now, he has brought one traveler's realistic story to the screen through the movie Adaminte Makan Abu. The story is simple and interesting. Although his lead characters are ugly, yet they are very appealing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam