ലോക്ക്ഡ്‌ റിവ്യൂ: കൊറോണക്കാലത്തു ത്രില്ലടിപ്പിക്കാൻ തെലുഗു സീരീസും... ലോക്ക്ഡ്‌ കൊള്ളാം.

By Akhil M

Rating:
3.0/5

കൊറോണകാരണം ഒറ്റിറ്റി പ്ലാറ്റുഫോമുകൾക് നല്ല ചാകരയാണ്. വീട്ടിലിരുന്നു പ്രാന്തെടുക്കുന്ന ജനങ്ങൾ ടീവിയെക്കാളും കൂടുതൽ മുൻഗണന കൊടുക്കുന്നത് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ മുതലായ പ്ലാറ്റുഫോമുകൾക്കാണ്. അത് മറ്റൊന്നും കൊണ്ടല്ല വ്യത്യസ്തമായതും കണ്ടുമടുത്തതും അല്ലാത്ത സിനിമകളും സീരീസുകളും ഉള്ളത്കൊണ്ട് തന്നെയാണ്. മുൻപ് പറഞ്ഞ പ്ലാറ്റുഫോമുകൾ അല്ലാതെ വേറെയും ഒരുപാടെണ്ണം ഓണ്ലൈനിൽ ഉണ്ട്. അത്തരത്തിൽ തെലുഗു സിനിമയും സീരിസും മാത്രം നൽകുന്ന ഒരു പ്ലാറ്റ്ഫോം ആണ് ആഹാ വീഡിയോസ്.

1

ആഹാ വിഡിയോസിന്റെ ഏറ്റവും പുതിയ തെലുഗു ത്രില്ലെർ സീരീസ് ആണ് ലോക്ക്ഡ്‌. പ്രദീപ് ദേവകുമാർ സംവിധാനം ചെയ്ത സീരീസ് അരമണിക്കൂർ ദൈർഖ്യമുള്ള 7 എപ്പിസോഡുകൾ ഉള്ളതാണ്. സത്യദേവ് കാഞ്ചരണ(ഡോ. ആനന്ദ് ചക്രവർത്തി), സംയുക്ത ഹോർനാഡ് (വൈഷ്ണവി), ശ്രീ ലക്ഷ്മി(പദ്മിനി ഭാമ) തുടങ്ങിയവർ അഭിനയിക്കുന്നു.

2

ഡോ. ആനന്ദ് ചക്രവർത്തി(സത്യദേവ് കാഞ്ചരണ) നഗരത്തിലെ ഏറ്റവും നല്ല ന്യൂറോസർജൻ ആണ്. തന്റെ കരിയറിൽ പൂർണ്ണമായും ആത്മാർത്ഥത പുലർത്തുന്ന ഡോക്ടർ. ഒരു ദിവസം ആനന്ദ് ഉൾപ്പെടെ വീട്ടിൽ കുറച്ചു പേർ കുടുങ്ങി പോകുന്നതും അതിനോടനുബന്ധിച്ചു നടക്കുന്ന സംഭവികാസങ്ങളുമാണ് ലോക്ക്ഡിന്റെ ഇതിവൃത്തം. സീരിസിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് സത്യദേവിന്റെ പെർഫോമൻസ് ആണ്.

3

ഒരു സീരിയൽ കില്ലറിലൂടെ തുടങ്ങുന്ന കഥ, വളരെ സാവധാനം ആണ് മുന്നോട്ടു നീങ്ങുന്നത്. ഒരു രാത്രി ആനന്ദിന്റെ വീട്ടിൽ നടക്കുന്ന സംഭവ വികൾസങ്ങൾ മുഖ്യ കഥയായും അതിന്റെ കൂടെ ഓരോ കഥാപാത്രങ്ങളുടെ ഫ്ളാഷ്ബാക്കും പറയുന്നുണ്ട് സീരീസ്. ഹോളിവുഡ് മൂവി ഡോണ്ട് ബ്രേക്കിനോടും തമിഴ് മൂവി ഗെയിം ഓവറിനോടും വളരെയേറെ സാദൃശ്യം തോന്നിപ്പിക്കുന്നുണ്ട് ലോക്ക്ഡ്‌.

4

ആദ്യ ഒന്ന് രണ്ടു എപ്പിസോഡുകൾ കുറച്ചു നിരങ്ങി നീങ്ങുന്നുടെങ്കിലും പിന്നീടങ്ങോട് ത്രില്ലറിന്റെ മുഴുവൻ ഊർജവും കാത്തുസൂക്ഷിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മേൽപ്പറഞ്ഞ സിനിമകളോട് സാദൃശ്യം ഉണ്ടെന്നത് മാറ്റി നിർത്തിയാൽ ഒരു എബൗ ആവറേജ് ത്രില്ലെർ അനുഭവം സമ്മാനിക്കുണ്ട് ലോക്ക്ഡ്. ത്രില്ലെർ കാറ്റഗറി എന്ന് പറയുന്നുണ്ടെങ്കിലും ഇമോഷണൽ ഡ്രാമ, സൈക്കോളജിക്കൽ ത്രില്ലെർ, ചേംബർ ഡ്രാമ, എല്ലാം കൂടെ ഒരുമിച്ചുള്ളൊരു നോൺ ലീനിയർ ഡാർക്ക് ത്രില്ലെർ ആണ് സീരീസ്.

5

മലയാളികൾക് അത്ര സുപരിചിതൻ അല്ല സത്യദേവ് കാഞ്ചരണ. ഒരു പക്ഷെ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുഗു റീമേക് റിലീസ് ആയാൽ അറിയപ്പെടാൻ പോകുന്ന ഒരാളാവും. സത്യദേവ് വളരെ കൃത്യതയോടെയാണ് ഡോ. ആനന്ദ് ചക്രവർത്തിയെ അവതരിപ്പിച്ചത്. അർജുൻ റെഡ്‌ഡിക്ക് ശേഷം താടിവച്ച ഡോക്ടർ ആനന്ദ് തെലുഗിൽ കയ്യടി നേടാൻ സാധ്യത കൂടുതൽ ആണ്. സംയുക്ത ഹോർനാഡിന്റെയും ശ്രീ ലക്ഷ്മിയുടെയും പ്രകടനം ചിത്രത്തിൽ മികച്ചത് തന്നെയാണ്.

6

സീരിസിന്റെ മേക്കിങ് മികച്ചത് തന്നെയാണ്. വളരെ നല്ല ഒരു ത്രില്ലെർ എന്നരീതിയിൽ സംവിധായകൻ ലോക്ക്ഡിനെ അണിയിച്ചൊരുക്കിയിട്ടുണ്ട്. നിജൈ ഗൗതമന്റെ ഓരോ ഫ്രെമുകളും വളരെ ഭംഗിയുള്ളവയാണ്. മൂഡിനനുസരിച്ചുള്ള കളറിംഗ് സീരിസിന്റെ മാറ്റു കൂട്ടുന്നുണ്ട്. പിന്നെ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതമാണ്. അതോടോപ്പം തന്നെ ആര്ട്ട് വർക്കും ഗംഭീരമാണ്. ക്ലൈമാക്സ് സീൻ തീർച്ചയായും ത്രില്ലടിപ്പിക്കുമെന്നതിൽ സംശയമില്ല.

7

അരമണിക്കൂർ ദൈർഖ്യം മാത്രമേയുള്ളു എന്നത് ഒരുപക്ഷെ ഒറ്റയിരിപ്പിനു സീരീസ് മൊത്തം കണ്ടുതീർക്കാൻ എളുപ്പമാക്കുന്നുണ്ട്. 150രുപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്താൽ ആഹായുടെ പ്ലാറ്റഫോമിൽ നിന്നും സീരീസ് കാണാവുന്നതാണ്. പക്ഷെ പ്ലാറ്റഫോമിൽ തെലുഗ് മാത്രമേ കിട്ടുള്ളു എന്നത് സബ്സ്ക്രിപ്ഷൻ എടുക്കുന്നതിൽ നിന്നും പുറകോട് വലിക്കും എന്നത് മറ്റൊരു യാഥാർഥ്യം. പക്ഷെ കുറഞ്ഞ രൂപയ്ക്കു നല്ല ക്വാളിറ്റി സ്ട്രീമിംഗ് നൽകാൻ ശ്രമിക്കുണ്ട് ആഹാ.

ചെറിയ പോരായ്മകൾ മാറ്റി നിർത്തിയാൽ കൊറോണകാലത്ത് കണ്ടിരിക്കാവുന്ന ഒരു നല്ല തെലുഗ് സീരീസ് തന്നെയാണ് ലോക്ക്ഡ്.

More from Filmibeat

Read more about: review റിവൃൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X