ആലപ്പുഴ ജിംഖാന ബസൂക്കയെ മറികടന്ന് യൂത്തിനെ കയ്യിലെടുത്തു?, പ്രേക്ഷക പ്രതീക്ഷ നിലനിർത്തിയോ?, പ്രതികരണങ്ങൾ!

പ്രേമലുവിന്റെ റിലീസിനുശേഷം തെന്നിന്ത്യൻ തലത്തിൽ ഏറെ ആരാധകരുള്ള യുവനടനാണ് നസ്ലിൻ ​ഗഫൂർ. അതുകൊണ്ട് തന്നെ കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഏറ്റവും പുതിയ സിനിമ ആലപ്പുഴ ജിംഖാനയുടെ പ്രമോഷനുമായി നസ്ലിൻ സജീവമായിരുന്നു. പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. നസ്ലിൻ തമിഴിൽ തന്റെ ആരാധകരുമായി സംവദിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

2025ൽ തിയേറ്ററുകളിൽ എത്തുന്ന നസ്ലിന്റെ ആദ്യത്തെ സിനിമ കൂടിയാണ് ആലപ്പുഴ ജിംഖാന. ടൊവിനോ തോമസിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് തല്ലുമാലയ്ക്കുശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയാണ് ആലപ്പുഴ ജിംഖാന.‍

Naslen Gafoor Alappuzha Gymkhana

കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നറായി എത്തിയ ചിത്രം മമ്മൂട്ടി സിനിമ ബസൂക്ക, ബേസിൽ ജോസഫ് സിനിമ മരണമാസ് എന്നിവയുമായി ക്ലാഷ് റിലീസാണ്. അഡ്വാൻസ് ബുക്കിങ്ങിലും ആലപ്പുഴ ജിംഖാന മുന്നിലായിരുന്നു. ഖാലിദ് റ​ഹ്മാൻ-നസ്ലിൻ ​ഗഫൂർ കോമ്പോയിലായിരുന്നു പ്രേക്ഷക പ്രതീക്ഷകൾ മുഴുവൻ.

ആ പ്രതീക്ഷ നിലനിർത്താൻ ആലപ്പുഴ ജിംഖാനയുടെ അണിയറപ്രവർത്തകർക്ക് സാധിച്ചുവെന്ന് വേണം സിനിമയുടെ പ്രദർശനം തുടങ്ങി ആദ്യ മണിക്കൂറിൽ‌ പുറത്ത് വരുന്ന പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ. പ്രേമലുവിന് ലഭിച്ചതുപോലെ യൂത്തിന്റെ വലിയൊരു പിന്തുണ ആലപ്പുഴ ജിംഖാനയ്ക്കും ലഭിക്കുന്നുണ്ട്. സൂപ്പർ സിനിമയാണ്. ആദ്യം ഭാ​ഗം മുഴുവൻ കോമഡിയും മറ്റുമാണ്. സെക്കന്റ് ഹാഫിലേക്ക് എത്തുമ്പോൾ പ്രണയം, ഫ്രണ്ട്ഷിപ്പ്, ബോക്സിങ് എന്നിവയ്ക്കാണ് പ്രധാന്യം.

എന്റർടെയ്നിങ്ങാണ്, സ്പോർട്സ് ഡ്രാമ കാറ്റ​ഗറിയോട് നീതി പുലർത്തി എന്നായിരുന്നു സിനിമ കണ്ടിറങ്ങിയവരിൽ ഒരാളുടെ പ്രതികരണം. സൗഹൃദം മനോഹരമായി കാണിച്ചു, പ്രണയവും സ്പോർട്സും ഒരുപോലെ മനോഹരമായി ആലപ്പുഴ ജിംഖാനയിൽ കാണിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പം കാണം. നായിക പുതുമുഖമാണങ്കിലും മനോഹരമായി കഥാപാത്രം കൈകാര്യം ചെയ്തു എന്നും പ്രേക്ഷക പ്രതികരണങ്ങളുണ്ട്.

അവസാനം വരെ ബോറടിക്കാതെ കാണാനുള്ളതെല്ലാം സിനിമയിലുണ്ട്. ഇന്റർവെല്ലിന് എഴുന്നേറ്റ് പോകേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടില്ല. ബോക്സിങ്ങ് നസ്ലിൻ നന്നായി തന്നെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ഏഴ് മാസത്തോളം ബോക്സിങ് പഠിക്കാനും മറ്റുമായി നസ്ലിൻ ചിലവഴിച്ചിരുന്നു. ലഭിക്കുന്ന സിനിമകൾക്ക് അനുസരിച്ചാണ് തയ്യാറെടുപ്പുകൾ ചെയ്യാറ്.

Naslen Gafoor Alappuzha Gymkhana

ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിനുവേണ്ടി ഏഴെട്ടുമാസം കഷ്ടപ്പെട്ടിരുന്നു. കാരണം ഞാനങ്ങനെ സ്ഥിരമായി ജിമ്മിൽ പോവുകയോ ഫിറ്റ്നസ് ഫ്രീക്കോ ഒന്നുമല്ലെന്നാണ് മുമ്പൊരു അഭിമുഖത്തിൽ ആലപ്പുഴ ജിംഖാനയെ കുറിച്ച് സംസാരിക്കവെ നസ്ലിൻ പറഞ്ഞത്. നസ്ലിൻ അടക്കമുള്ള യുവതാരങ്ങൾ സിനിമയ്ക്ക് വേണ്ടി നന്നായി കഷ്ടപ്പെട്ടുവെന്നത് സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രമായ കോട്ടയം നസീറും പറഞ്ഞിരുന്നു.

പ്രേമലുവിലെ നസ്ലിന്റെ പ്രകടനം കണ്ട് ആരാധകരായി മാറിയ യൂത്താണ് ആലപ്പുഴ ജിംഖാനയുടേയും പ്രേക്ഷകരിൽ ഏറെയും. പാൻ ഇന്ത്യൻ ലെവലിൽ കോടികൾ വാരിയ സിനിമയായിരുന്നു പ്രേമലു. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

നസ്ലിന് പുറമെ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചെയ്തിരിക്കുന്നത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X