»   » കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഹോളിവുഡ് ത്രില്ലര്‍ ചിത്രങ്ങളില്‍ ആസ്വാദകരെ ഞെട്ടിപ്പിച്ച ഏലിയൻ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഏലിയൻ; കോവിനന്റ് തീയറ്ററുകളിലെത്തി. ഗ്രാഫിക്‌സുകൊണ്ടും, വിഷ്വല്‍ എഫക്ടുകള്‍ കൊണ്ടും ശ്രദ്ധേയമായ പ്രൊമിത്യൂസ് എന്ന ചിത്രത്തിന്റെ തുടർഭാഗമാണ് ഏലിയൻ; കോവിനന്റ്. റിഡ്‌ലി സ്കോട്ടിന്റെ സയൻസ് ഫിക്ഷൻ ത്രില്ലറിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം.

വിവാഹേതര ബന്ധത്തിന്റെ സദാചാരവഴികളിലൂടെ രാമനും ഏദൻ തോട്ടവും.. ശൈലന്റെ റിവ്യൂ!!!

ജിത്തു ജോസഫിന്റെ വെടി തീരുന്നുവോ?? ക്ഷമ പരീക്ഷിക്കുന്ന ലക്ഷ്യം!! ശൈലന്റെ ലക്ഷ്യം റിവ്യൂ!!!

അപ്രതീക്ഷിതമായ അന്താരാഷ്ട്ര വഴികളിലൂടെ ദുൽഖറും അമൽ നീരദും.. ശൈലന്റെ കോമ്രേഡ് ഇൻ അമേരിക്ക റിവ്യൂ!!

കോവിനൻറ് എക്സപെഡീഷൻ

2014 ൽ ഹൈബർനേറ്റിംഗ് സ്റ്റേജിലുള്ള ആയിരക്കണക്കിന് എംബ്രിയോകളും ക്രൂമെമ്പേഴ്സുമായി കോവിനൻറ് എന്ന ബഹിരാകാശക്കപ്പൽ ഒറിഗാ-6 എന്ന ഗ്രഹത്തിലേക്ക് കോളണൈസേഷനായി പര്യവേക്ഷണമാരംഭിക്കുന്നു.. പാതിവഴിയിൽ വച്ച് ന്യൂട്രിനോ ഷോക്ക് വേവിനാൽ ഷിപ്പിന് കാര്യമായ തകരാറുസംഭവിക്കുകയും പര്യവേക്ഷണ യജ്ഞത്തിന്റെ ക്യാപ്റ്റൻ കൊല്ലപ്പെടുകയും ചെയ്യുന്നു. അതേസമയത്തുതന്നെ അവർക്ക് അജ്ഞാതമായ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങുന്നു. അതേതുടർന്ന് ഭൗമസമാനമായ പച്ചപ്പും വെള്ളവും മറ്റുമുള്ള ആ ഗ്രഹത്തിലേക്ക് പുതിയ ക്യാപ്റ്റൻ പേടകത്തെ ലാന്റ് ചെയ്യിക്കുന്നു. അവിടെ അവർക്ക് കാണേണ്ടിവന്ന കാഴ്ചകളും നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അതിജീവിക്കാനാവാതെ വരുന്ന ഭയാനകനിമിഷങ്ങളുമാണ് റിഡ്‌ലി സ്കോട്ടിന്റെ ഏലിയൻ; കോവിനന്റ് എന്ന സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ കാണിച്ചു തരുന്നത്.

ഏലിയൻ സീരിസ്

1979 ൽ പുറത്തിറങ്ങിയ ഏലിയൻ എന്ന സിനിമയുടെ പരമ്പരയിൽ പെട്ട ആറാമത്തെ ഇൻസ്റ്റാൾമെന്റ് ആണ് ഈ ആഴ്ച ഇന്ത്യയിൽ പുറത്തിറങ്ങിയതും അടുത്ത ആഴ്ച യു എസിൽ റിലീസ് ചെയ്യാനിരിക്കുന്നതുമായ ഏലിയൻ; കോവിനന്റ്. 1979 ലെ ഒന്നാം ഏലിയന് പിന്നീട് 1986, 1992, 1997 എന്നീ വർഷങ്ങളിൽ വന്നത് സീക്വൽ പാർട്ടുകൾ ആയിരുന്നുവെങ്കിൽ 2012 ൽ പുറത്തുവന്ന പ്രോമിത്യൂസ് അവയുടെ പ്രീക്വൽ പാർട്ടായിരുന്നു.. പ്രോമിത്യൂസ് നിർത്തിയിടത്തുനിന്നാണ്, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കോവിനന്റ് ആരംഭിക്കുന്നത്..

റിഡ്‌ലി സ്കോട്ട്

1979 ൽ ഏലിയൻ വിസ്മയം പ്രേക്ഷകർക്ക് കാണിച്ചുതന്ന റിഡ്‌ലി സ്കോട്ട് തന്നെയാണ്‌ 38വർഷങ്ങൾക്ക് ശേഷം കോവിനന്റും ഒരുക്കിയിരിക്കുന്നത് എന്നതാണ് വിസ്മയിപ്പിക്കുന്നതും എടുത്തുപറയേണ്ടതുമായ ഒരു കാര്യം. ഹോളിവുഡിലെ സാങ്കേതികക്കൊപ്പം വളർന്നു എന്നോ സാങ്കേതികതയും കൊണ്ടുവളർന്നു എന്നോ പറയാവുന്ന സ്കോട്ടിന് തന്റെ എൺപതാം വയസിലും അദ്ഭുതങ്ങൾ കാണിക്കാൻ കഴിയുന്നുണ്ട്.

ടെക്നിക്കൽ പെർഫെക്ഷൻ

ഒരു ഏലിയൻ പടത്തിൽ നിന്നോ സ്കോട്ട് പടത്തിൽ നിന്നോ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം കൊടുക്കാൻ കോവിനന്റ് ശ്രമിക്കുന്നുണ്ട്.. ഗ്രാവിറ്റിയെയൊക്കെ പോലെ ബഹിരാകാശ/ബാഹ്യാകാശഫീൽ പകർന്നു തരുന്നതിൽ പടത്തിന്റെ വി എഫ് എക്സ്, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിംഗ് വിഭാഗങ്ങൾ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. എത്തിച്ചേർന്ന ഗ്രഹത്തിലെ കാഴ്ചകളിലും ഏലിയൻസിന്റെ നിർമിതിയിലുമൊന്നും സി ജി ഐ വർക്കുകൾ അതിരുവിട്ടുപോകുന്നുമില്ല.

വലൻസ് - ഹൊറർ

സയൻസ് ഫിക്ഷൻ , ഹൊറർ എന്നീ ജോണറുകളോട് പരമാവധി നീതി പുലർത്തുന്നതാണ് കോവിനന്റിലെ ഏലിയൻ അറ്റാക്ക് സീനുകൾ എല്ലാം തന്നെ. Witness the creation of fear എന്ന പരസ്യവാചകത്തെ സാധൂകരിക്കാൻ സംവിധായകനാവുന്നു.. നിയോമോർഫ് രൂപത്തിൽ ഏലിയൻ മനുഷ്യന്റെ ഉള്ളിൽ രൂപം കൊണ്ട് ശരീരം പൊട്ടിച്ച് പുറത്തുചാടുന്നതും ആ നിമിഷം മുതൽ ആക്രമണം ആരംഭിക്കുന്നതുമൊക്കെ രക്തം ഉറഞ്ഞുകട്ടിയാകുന്നത്രയ്ക്ക് സ്തോഭജനകമായും ഭീതിപൂർണവുമായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്. വളർച്ചയെത്തിയ സെനോമോർഫ് രൂപത്തിലും ഒടുവിൽ അറ്റാക്ക് വരുന്നുണ്ട്.

ഫിലോസഫിക്കൽ, സെന്റിമെന്റൽ ആംഗിൾ

ഒരു ഏലിയൻ സിനിമയിൽ കാണാത്ത തരം വൈകാരികതകളും തത്വചിന്താപദ്ധതികളും ഒക്കെ സ്കോട്ട് covenant ൽ മുന്നോട്ട് വെക്കുന്നുണ്ട്.. മനുഷ്യജന്മത്തിന്റെ ദുരൂഹതകളിലേക്കൊക്കെ ആ ചിന്തകൾ ചെന്നുമുട്ടിനിൽക്കുന്നു.. ടൈറ്റിലുകൾ തെളിയുമ്പോൾ തന്നെ മനുഷ്യനിർമിത ആൻഡ്രോയ്ഡ് ആയ ഡേവിഡ് മനുഷ്യനോട് ചോദിക്കുന്നുണ്ട്, " നീ എന്റെ സ്രഷ്ടാവ് ആണെങ്കിൽ നിന്റെ സ്രഷ്ടാവ് ആരാണ്" എന്ന്! ഒപ്പമുള്ള ശരീരത്തെ തകർത്തുകൊണ്ട് ഭ്രൂണാവസ്ഥയിൽ ഏലിയൻ പുറത്തുചാടുമ്പോൾ അയാൾ ഭീതിയും സ്തോഭവും എല്ലാം മറന്ന് ഒരു കുഞ്ഞിന്റെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ഒരിടത്ത് കാണാനാവുന്നുണ്ട്..

കാരക്ടർ, പെർഫോമൻസ്

കഥാപാത്രങ്ങൾക്ക് ഉപരിയായി സംഭവപരമ്പരകൾക്ക് പ്രാധാന്യമുള്ള ഒരു പടമാണ് കോവിനന്‍റ് എങ്കിലും ഇരട്ടവേഷത്തിൽ വരുന്ന മൈക്കിള്‍ ഫാസ്ബെന്‍റർ എന്ന നടന്റെ മികച്ച പ്രകടനം പടത്തിൽ നിർണായകമാണ്. ഡേവിഡ്, വാൾട്ടർ എന്നീ സിന്തറ്റിക് ആൻഡ്രോയ്ഡ്സ് ആയി അയാൾ തീർത്തും വിഭിന്നമായ രണ്ട് ശരീരഭാഷകൾ കാണിച്ചുതരുന്നു. കാതറിന്‍ വാട്ടര്‍സ്റ്റോണിന്റെതാണ് മറ്റൊരു എടുത്തുപറയേണ്ട പേര്. വൈകാരിക പൂർണതയുള്ള മറ്റു കഥാപാത്രങ്ങൾ കുറവാണ്..

നെഗറ്റീവ്സ്

സിനിമ പലപ്പോഴും സംഭാഷണനിർഭരതയിൽ അഭിരമിക്കുകയാണ്. സ്ലോപേസിലുള്ള ട്രീറ്റ്മെന്റ് കാരണം ബോറടിക്കാൻ സാധ്യതയുള്ള ഇഴച്ചിൽ ചിലയിടത്തൊക്കെ കോവിനന്റിനെ തണുപ്പിച്ചിടുന്നു. സ്കോട്ടിന്റെ ഒന്നാം ഏലിയനുമായും ജെയിംസ് കാമറൂണിന്റെ രണ്ടാം ഏലിയൻസുമായും ഒന്നും താരതമ്യം അർഹിക്കുന്നില്ല ഈ സിക്സ്ത് എഡിഷൻ. എന്നാൽ അതിന്റെ ഇടയിൽ വന്ന മൂന്നുപാർട്ടുകളെക്കാൾ മേലെ ആണുതാനും.

കൺക്ലൂഷൻ

അതീവഗംഭീരമായ ഒന്നെന്ന് പറയാനാവില്ലെങ്കിലും നഷ്ടമില്ലാത്ത ഒരു ഇടപാടാണ് ഈ സിനിമയ്ക്കായി മുടക്കുന്ന സമയവും പൈസയും.. നൂറുശതമാനം പൈസാവസൂൽ. അടുത്ത പാർട്ടിലേക്കായുള്ള ഏലിയൻ എംബ്രിയോകളെ ഹൈബർനേറ്റിംഗ് മെഷിനിലേക്ക് നിക്ഷേപിച്ചുകൊണ്ടാണ് സിനിമ തീരുന്നത്.. ആകാംക്ഷ തുടരുന്നു എന്നുതന്നെ സാരം.

English summary
Alien: Covenant movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam