For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗുലാബോ സിതാബോ റിവ്യൂ: ഇത് അമിതാബ് ബച്ചന്‌റെ അരമന രഹസ്യം

  By Akhil M
  |

  Rating:
  3.0/5
  Star Cast: Amitabh Bachchan, Ayushmann Khurrana, Vijay Raaz
  Director: Shoojit Sircar

  അമിതാബ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗുലാബോ സിതാബോ. ബോളിവുഡില്‍ നിന്നും മുഖ്യധാരാ നടന്മാര്‍ അഭിനയിച്ചു ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമയാണിത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയിത സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സൂജിത്ത് സിര്‍ക്കാറാണ്.

  ലക്‌നൗ നഗരത്തിലെ ഫാത്തിമ മഹല്‍ എന്ന പഴയ കോട്ടാരം ഇന്ന് ഇടിഞ്ഞ് പോളിയാറായ അവസ്ഥയിലാണ്. കെട്ടിടത്തിന്‌റെ ഇപ്പോഴത്തെ നടത്തിപ്പുകാരനാണ് മിര്‍സ (അമിതാബ് ബച്ചന്‍). തന്നെക്കാളും 17 വയസ്സിനുമൂത്ത ഭാര്യയുടെ പേരില്‍ ഉള്ള കേട്ടിടത്തിന്‌റെ ഉടമസ്ഥാവകാശം ലഭിക്കാന്‍ ഭാര്യയുടെ മരണം കാത്തിരിക്കുന്നയാളാണ് മിര്‍സ. അതോടോപ്പം വാടക തരാത്ത കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്കൂടെയാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് മാസമായിട്ട് വാടക കോടുക്കാത്ത ഒരു താമസക്കാരനാണ് ബങ്കി (ആയുഷിമാന്‍ ഖുറാന). മിര്‍സയും ബങ്കിയും തമ്മിലുള്ള രസകരമായ കട്ടിടമുതലാളി-വാടകക്കാരന്‍ ബന്ധമാണ് സിനിമ പറയുന്നത്.

  ഇത് ഒരു പൂര്‍ണ ലക്‌നൗ സിനിമയായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ ഫ്രെയിമും സംഭാഷണവും നഗരവുമായി വളരെ ഇഴകിചേര്‍ന്നിരിക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ബച്ചനും വളര്‍ന്നു വരുന്ന താരോധയം ഖുറാനയും ഒന്നിച്ചെത്തുമ്പോള്‍ സിനിമ പ്രേമികളുടെ പ്രതീക്ഷയ്ക്ക് ചേര്‍ന്ന ഒരു സിനിമയോരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ എടുത്ത് പറയേണ്ടത് മിര്‍സ എന്ന കഥാപാത്രമാണ്. പ്രോസ്തറ്റിക് മേക്കപ്പും ബച്ചന്‌റെ തന്മയത്തതോടെയുള്ള കൈകാര്യവും മിര്‍സയെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ആയുഷ്മാന്‍ ഖുറാനയുടെ മികച്ച അഭിനയവും കൂടെ ചേരുംമ്പോള്‍ സിനിമ കൂടുതല്‍ ആസ്വാദ്യകരമാവുന്നു.

  സുശാന്ത് കഴിഞ്ഞ 10 ദിവസമായി ആകെ വിഷമത്തിലായിരുന്നു, അവസാന ദിനങ്ങളെ കുറിച്ച് ജോലിക്കാരൻ

  ബച്ചന്‍-ഖുറാന സീനുകള്‍ വളരെ മികച്ചു നിന്നു. ഇവരെക്കൂടാതെ വിജയ് റാസ് (ഇന്‍സ്‌പെക്ടര്‍ പ്രതാപ് വിജയ്), ബിജേന്ദ്ര കാല (അഡ്വ. ക്രിസ്റ്റഫര്‍) എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. സിനിമയുടെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് ജൂഹി ചതുര്‍വേദിയാണ്. സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം കോടുക്കുന്ന സിനിമയില്‍ ഹിന്ദി, ഉറുദു ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകോണ്ടുതന്നെ കഥാപശ്ചാതലമായ ലക്‌നൗമായി കഥാപാത്രങ്ങള്‍ വളരെ അടുത്തിനില്‍ക്കുന്നു.

  ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്, എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? കുറിപ്പ് വൈറല്‍

  വിക്കി ഡോണര്‍, പിക്കു, ഒക്ടോബര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സൂജിത്ത് സിര്‍ക്കാര്‍-ജൂഹി ചതുര്‍വേദി കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ എന്നത് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രതീക്ഷയ്ക്ക് അടുത്ത് നില്ക്കുന്ന സിനിമ തന്നെയാണ് ഗുലാബോ സിതാബോ. രസകരമായി തുടങ്ങുന്ന കഥ വളരെ പതുക്കെ ഇഴഞ്ഞു നീങ്ങി സസ്‌പെന്‍സിങ്ങായ ഒരു ക്ലമാക്‌സിലേക്കാണ് ചെന്നെത്തുന്നത്. ഇടയ്ക്ക് ഉള്ള ഇഴച്ചില്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ക്ലമാക്‌സ് വളരെ എന്‍ഗേജിങ്ങാണ്. ഈ വയസ്സിലും ആരാധകരെ എന്‌റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ കഴിയുമെന്ന് ബച്ചന്‍ വീണ്ടും തെളിയിക്കുന്നതാണ് സിനിമയിലെ പ്രകടനം.

  ശനിയാഴ്ച സുശാന്ത് വീട്ടിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു, വലിയ സന്തോഷവാനായിരുന്നെന്ന് സുഹൃത്ത്

  അഭിനേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ ഇതോരു ചെറിയ സിനിമയാണ്. മൂന്നോ നാലോ ലോക്കേഷനില്‍ മാത്രമാണ് സിനിമ ഷൂട്ട് ചെയ്യിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റോരു കാര്യം പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ആണ്. അവിക് മുകോപാന്ധ്യായയുടെ ക്യാമറയും ഷാന്ദനു മോയ്ത്രയുടെ സംഗീതവും സിനിമയ്ക്ക് നല്ല മൈലേജ് നല്‍കുന്നുണ്ട്.

  ഒരു ബച്ചന്‍ സിനമയാണ് ഗുലാബോ സിതാബോ

  Read more about: review റിവ്യൂ
  English summary
  Amazon Prime Movie Gulabo Sitabo Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X