For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രീത്ത്: ഇൻടു ദ ഷാഡോസ് റിവ്യൂ: ക്ഷമ പരീക്ഷിക്കും അഭിഷേക് ബച്ചന്റെ ഈ തിരിച്ചു വരവ്

  By Akhil M
  |

  Rating:
  2.0/5
  Star Cast: Abhishek Bachchan, Nithya Menen, Amit Sadh
  Director: Mayank Sharma

  ഒടിടിയിൽ ഒറിജിനൽ ഇന്ത്യൻ കണ്ടന്റ് റിലീസ് തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. വ്യത്യസ്തതയാർന്ന കഥയും അവതരണ ശൈലിയും പിന്നെ സെൻസർഷിപ്പ് ഇല്ലായ്മയും ഒടിടി റിലീസുകൾക് പെട്ടന്ന് ജനപ്രിയമാർജിക്കാൻ കഴിഞ്ഞു. 2020ആയപ്പോൾ കൊറോണ മഹാമാരി ഇത്തരം പ്ലാറ്റുഫോമുകൾക് ഒന്നുകൂടെ വളരാൻ നല്ലൊരവസരം ഉണ്ടാക്കുകയും ചെയ്തു.

  2018ൽ റിലീസ് ചെയ്ത ആമസോൺ പ്രൈമിന്റെ ബ്രീത്ത് രണ്ടാമത്തെ ആമസോൺ ഇന്ത്യൻ കോൺടെന്റ് ആയിരുന്നു. അവതരണ രീതികൊണ്ടും കഥാപാത്ര സൃഷ്ട്ടി കൊണ്ടും വളരെ മികച്ചു നിന്നിരുന്നു. മാധവൻ, അമിത് സാധ് തുടങ്ങിയവർ വേഷമിട്ട സീരീസ് ജനപ്രിയമായിരുന്നു. ഇപ്പോൾ ബ്രീത്തിന്റെ അടുത്ത സീസൺ റിലീസ് ചെയ്തിരിക്കുകയാണ് ആമസോൺ പ്രൈം.

  ഡൽഹിയിലെ അറിയപ്പെടുന്ന മനഃശാസ്ത്ര വിദഗ്ധനാണ് അവിനാശ് സബർവാൾ(അഭിഷേക് ബച്ചൻ). ഭാര്യ അഭയും (നിത്യാമേനോൻ) ആറു വയസ്സുള്ള മകൾ സിയയും അടങ്ങുന്ന കൊച്ചു കുടുംബമാണ് അവിനാഷിന്റെത്. ഒരു നാൾ സിയയെ കാണാതാവുന്ന. മാസങ്ങൾക്ക് ശേഷം തട്ടികൊണ്ടുപോയ ആൾ അവിനാഷിനെയും അഭയെയും ബന്ധപ്പെടുന്നു. താൻ പറയുന്ന ആൾക്കാരെ കൊല്ലാൻ ആവശ്യപ്പെടുന്നു. തന്റെ മകളെ തിരിച്ചു കിട്ടാൻ അവിനാഷിന്റെയും ഭാര്യയുടെയും ശ്രമമാണ് ബ്രീത്ത്: ഇൻടു ദ ഷാഡോസ് പറയുന്നത്.

  അതെ സമയം മുംബൈയിൽ നിന്നും സ്ഥലം മാറിവരുന്ന ക്രൈം ബ്രാഞ്ച് ഓഫീസർ കബീർ സാവന്ത്(അമിത് സാധ്) നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളെ കുറിച് അവിനാശ്‌മായി ചേർന്ന് അന്വേഷിക്കുകയും ചെയ്യുന്നു. കബീർ സാവന്തിന്റെ പഴയ കാല പശ്ചാത്തലവും അപകടവും എല്ലാം കൂടെ പറയുന്നുണ്ട് സീരീസ്.

  സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് മായങ്ക് ശർമയാണ്. സംവിധായകനോപ്പം അർഷാദ് സയ്ദ്, ഭവാനി അയ്യർ, വിക്രം ടുലി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പഴയ സീസനിന്റെ തുടർച്ചയായിട്ടല്ല പുതിയ സീസൺ ഇറക്കിയിരിക്കുന്നത്. അൻപതു മിനിട്ടോളമുള്ള 12 എപ്പിസോഡുകളാണ് സീരിസിൽ ഉള്ളത്.

  അഭിഷേക് ബച്ചൻ, നിത്യ മേനോൻ, അമിത് സാധ് തുടങ്ങിയവർക്ക്‌ പുറമെ സൈയെമി ഖേർ, ഇവാന കൗർ, പ്ലബിത ബോർതാക്കൂർ, രേഷം ശ്രീവർധൻ, ഋഷികേശ് ജോഷി, ശ്രീകാന്ത് വർമ തുടങ്ങിയവർ അഭിനയിക്കുന്നു. അഭിഷേക് ബച്ചൻ സ്ഥിരം നിലവാരത്തോട് അടുക്കാതിരുന്നപ്പോൾ നിത്യ മേനോൻ മികച്ചതും അമിത് സാധ് വളരെ മികച്ചതുമായ അഭിനയം കാഴ്ചവച്ചു. ഋഷികേശ് ജോഷി-ശ്രീകാന്ത് വർമ കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. ചോക്ഡീന് ശേഷം സൈയെമി ഖേറിന്റെ പുതിയ സിനിമയാണിത്.

  ഐശ്വര്യയുടേയും ജയ ബച്ചന്റേയും കൊവിഡ് 19 പരിശോധന ഫലം പുറത്ത്, നിരീക്ഷണത്തിൽ...

  മാധവൻ അഭിനയിച്ച ആദ്യ സീരീസുമായി കഥാതന്തുവിൽ ചെറിയ സാമ്യത നിലനിർത്തിയിട്ടുണ്ട്. പഴയ ഒന്നുരണ്ടു കഥാപാത്രങ്ങൾ ഈ സീസണിലും ഉണ്ട് എന്നതാണ് ആദ്യ സീസണുമായുള്ള പുതിയ സീസണിന്റെ ബന്ധം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചൻ തിരിച്ചു വരവിനു ശ്രമിച്ചു എന്നത് ശരിയാണെങ്കിലും അത് വിചാരിച്ചപോലെ വിജയമായില്ല എന്നു വേണം പറയാൻ. ഒരുപക്ഷെ അഭിഷേക് ബച്ചനെ കാസ്റ് ചെയ്തതിൽ സംവിധായകന് വലിയൊരു പിഴവ് പറ്റി എന്നു വേണം കരുതാൻ.

  വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍! സംഘടന വിട്ടുപോകുമെന്ന് കരുതുന്നില്ല,തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍

  12എപ്പിസോഡുള്ള സീരീസ് പ്രേക്ഷകരെ മടുപ്പിക്കുണ്ട് പലപ്പോഴും. ചിലയിടങ്ങളില് ത്രില്ലിംഗ് സ്വഭാവം മാറ്റി നിർത്തിയാൽ തിരക്കഥ വളരെ പിന്നിലാണെന്ന് തന്നെ പറയണം. ത്രില്ലറായി തുടങ്ങുന്ന കഥ ഒന്ന് രണ്ടു സീസൺ കഴിയുമ്പോഴേക്കും കാഴ്ചക്കാരന് ക്ലൈമാക്സ് എന്താണെന്നു സങ്കൽപ്പിക്കാൻ പാകത്തിലാണ് മുന്നോട്ടു പോകുന്നത്.

  കെഞ്ചി കാലുപിടിച്ച് ഞാനുള്‍പ്പടെയുള്ളവര്‍ കരഞ്ഞു! മെഗാസീരിയലിന് പിന്നിലുണ്ടായ കഥ പറഞ്ഞ് സാജന്‍ സൂര്യ

  സേക്രഡ് ഗെയിംസ്, അസുർ തുടങ്ങിയ സീരീസുകൾക്ക് ശേഷം ഇന്ത്യൻ മിത്തോളജിയെ ഉപയോഗപ്പെടുത്തിയ മറ്റൊരു സീരീസ് എന്നു വേണം ബ്രീത്ത്: ഇൻടു ദ ഷാഡോവാസിനെ കാണാൻ. പക്ഷെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ അണിയറപ്രവർത്തകർക്ക് കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യം. പശ്ചാത്തല സംഗീതവും എഡിറ്റിംഗും ഛായാഗ്രഹണവും ശരാശരി അനുഭവം മാത്രമായി ഒതുങ്ങി.

  ഇത് അഭിഷേക് ബച്ചന്റെ സമയം കൊല്ലും അവതാരം

  Read more about: review റിവ്യൂ
  English summary
  Amazon Prime Series Breathe: Into The Shadows Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X