കരുത്തുള്ള നായിക, പുതുമയുള്ള പാറ്റേണ്‍
ഒരു കാലഘട്ടം ചിത്രീകരിക്കുമ്പോള്‍ അന്നത്തെ ജീവിതം ശരിക്കും പഠിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചെയ്യേണ്ടത്. ഇവിടെ ലിജോയും തിരക്കഥാകൃത്ത് റഫീക്കും അത് കൃത്യമായി ചെയ്യുന്നുണ്ട്. പള്ളിയും കള്ളുഷാപ്പുമാണ് നാട്ടുകാര്‍ കൂടുന്ന പ്രധാന സ്ഥലം. അവിടുത്തെ ജീവിതമെല്ലാം ശരിക്കും ചിത്രീകരിക്കാന്‍ ഇവര്‍ക്കുസാധിച്ചു.
സ്ഥിരം പാറ്റേണില്‍ ഒതുങ്ങിപ്പോകുന്നത് മലയാള സിനിമയുടെ ശാപമാണ്. ട്രാഫിക് എന്ന സിനിമ പുതിയൊരു രീതി കൊണ്ടുവന്നപ്പോള്‍ തുടര്‍ന്നുവന്ന നവതരംഗ സിനിമയെല്ലാം അതിന്റെ ഫോര്‍മാറ്റില്‍ തന്നെയായിരുന്നു. കാലഗണന മാറ്റിയും മറിച്ചും പ്രേക്ഷകനെ പറ്റിക്കുന്നൊരു രീതി പതിവായപ്പോള്‍ നവതരംഗ സിനിമയെ പ്രേക്ഷകര്‍ തള്ളിപ്പറഞ്ഞു. ലിജോയുടെ തൊട്ടുമുന്‍പുള്ള സിനിമയായ സിറ്റി ഓഫ് ഗോഡും ആ രീതിയിലായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറാന്‍ ഈ സംവിധാകയകനു സാധിച്ചു എന്നതാണ് എടുത്തു പറയേണ്ടത്.
ആരാധലായങ്ങളുടെ പേരില്‍ നടക്കുന്ന കൊള്ളയടിയുംചൂഷണവും ഭീഷണിപ്പെടുത്തലും ഭംഗിയായി അവതരിപ്പിക്കാന്‍ സംവിധായകനുസാധിച്ചു. വിശ്വാസികളെ പിടിച്ചുനിര്‍ത്തുന്നതും അവരെ ചൂഷണംചെയ്യുന്നതും ദൈവത്തിന്റെ പേരിലാണ്. എന്നാല്‍ ഈ ചൂഷണകര്‍ക്കും മുകളിലാണ് ദൈവം എന്ന ബോധം പ്രേക്ഷകരില്‍ കൊണ്ടുവരാന്‍ ചിത്രത്തിലൂടെ സാധിച്ചു. ന്യൂജനറേഷന്‍ സിനിമകളില്‍ കാണുന്ന തെറിവിളി ഇവിടെയും ഉണ്ട്. അതിനു വേണ്ടിയാണ് കൊളപ്പുള്ളി ലീലയെ കൊണ്ടുവന്നിരിക്കുന്നത്. ലീലയുടെ അതിരുവിടുന്ന സംഭാഷണമൊന്നുമില്ലെങ്കിലും ചിത്രം ഭംഗിയാകുമായിരുന്നു. അതുപോലെ ചിത്രത്തിനൊടുവില്‍ കലാഭവന്‍ മണി മരിച്ചുകിടക്കുന്ന സീന്‍. അതും ആവര്‍ത്തന വിരസമായ സീനാണ്.
അടുത്ത പേജിൽ More from Filmibeat


Click it and Unblock the Notifications












