For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാലകത്തിനരികിൽ ഇരിക്കുന്ന സ്ത്രീ : സംഭ്രാമകതയും വിഭ്രാമകതയും പെർഫക്റ്റ് ഓക്കേ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Amy Adams, Gary Oldman, Anthony Mackie
  Director: Joe Wright

  ലോഹിതദാസിന്റെ ഭൂതക്കണ്ണാടി ഓർക്കുക. ജയിലിൽ കിടക്കുന്ന വിദ്യാധരൻ(മമ്മൂട്ടി) മതിൽ പതിയെ തുരന്ന് പുറത്തെ നാടോടികളുടെ കൂടാരം കാണുന്നു. അവിടെ ജിപ്സിക്കൂട്ടത്തിൽ തന്റെ മകളുടെ ഓർമ്മ ജനിപ്പിക്കുന്ന കൗമാർക്കാരിയെ കാണുന്നു.. അവൾക്ക് പിണയുന്ന ആപത്തിനെ കാണുന്നു.. അസ്വസ്ഥനാകുന്നു. പരിഭ്രാന്തനാകുന്നു. അക്രമാസക്തൻ പോലുമാകുന്നു. അധികാരികൾ വന്ന് അയാള് പുറംകാഴ്ചകൾ കാണുന്ന തുള പരിശോധിക്കുമ്പോൾ അവിടെ അങ്ങനെ ഒരു സംഭവമേ ഇല്ല..

  മനസിന്റെ നൂൽപ്പാലത്തിലൂടെ കടന്നുപോവുന്ന ചിന്തകളുടെ വ്യതിയാനമോ അപഭ്രംശമോ ഒക്കെയാണ് അയാളിൽ വിഭ്രാമകമായ കാഴ്ചകൾ നിറയ്ക്കുന്നു.. മഹേഷ്ബാബു നായകനായ സുകുമാറിന്റെ "നെനോക്കഡിനോ" അന്തോണി ഹോപ്കിൻസിന് ഓസ്കാർ പുരസ്‌ക്കാരം കിട്ടിയ "ദി ഫാദർ" എന്നീ സിനിമകളും പെട്ടെന്ന് ഓർമ്മ വരുന്നു. മനുഷ്യമനസ്സിന്റെ വിചിത്രമായ ഡയമൻഷനുകളിൽ ഉരുത്തിരിയുന്ന ഉപബോധലോകത്തെ നേർക്കാഴ്ച്ച പോൽ മുന്നിൽ കാണുന്നവർ ആണ് ഈ നായകരും. The woman in the window എന്ന പുതുപുത്തൻ നെറ്റ്ഫ്ലിക്‌സ് ഒറിജിനൽ അമേരിക്കൻ മൂവിയും ഏറക്കുറെ മേൽപ്പറഞ്ഞ ഴോണറുകളിൽ പെടുന്ന ഒരു മിസ്റ്റിരിയസ് ത്രില്ലർ ആണ്.

  അന്ന ഫോക്സ് ആണ് ശീർഷകത്തിലുള്ള ജാലകത്തിന്റെ ഉള്ളിൽ ഇരിക്കുന്ന സ്ത്രീ. അവർ സൈക്യാട്രിസ്റ്റ് ആയിരുന്നു. അതും കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ദ്ധ. ആയിരുന്നു എന്ന് പറയാൻ കാരണം ഉണ്ട്. ഇപ്പോൾ അവർ മാനസികസമ്മർദ്ദം കാരണമുള്ള പ്രതിസന്ധികൾ മൂർച്ഛിച്ച് അഗ്രോഫോബിക് ആണ്. അഗ്രോഫോബിക് എന്നാൽ തുറന്ന വിശാലമായ സ്ഥലങ്ങളെയും ആൾക്കൂട്ടത്തെയും അകാരണമായി പേടിപ്പെടുന്ന അവസ്‌ഥ. അതിന്റെ മൂർധന്യത്തിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന് അടച്ചു പൂട്ടിയിരിക്കയാണ് അന്ന ഫോക്സ്.

  കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ ഭർത്താവുമായി സേപ്പറേറ്റഡ് ആണെന്നും മകൾ ഒലിവിയ അയാളുടെ കൂടെ ആണ് എന്നുമൊക്കെ ആണ് അവർ ആദ്യത്തിൽ പറയുന്നത്. വീടിന്റെ താഴത്തെ നിലയിൽ ഒരു വാടകക്കാരൻ ഉണ്ട്. ഡേവിഡ്. അയാളുമായി അന്നയ്ക്കുള്ള ബന്ധവും വിചിത്രവും പേടികലർന്നതുമാണ്. തെരുവിൽ റോഡിന്റെ എതിർവശത്തെക്കുള്ള വീട്ടിലെ കാര്യങ്ങൾ ജനലിലൂടെ നോക്കിയിരിക്കുകയും അളവിൽ കൂടുതൽ വൈൻ കഴിക്കുകയും പുതപ്പിനുള്ളിൽ മൂടി കിടന്ന് ചിന്തകളെ വിചിത്രമായി അഴിച്ചുവിടുകയും അതിൽ നിന്നുള്ള ഞെട്ടലുകളിൽ പ്രകമ്പനം കൊള്ളൂകയുമാണ് അന്നയുടെ ദിനചര്യ.

  അങ്ങനെയിരിക്കെ ഓപ്പോസിറ്റുള്ള വീട്ടിൽ ചില അനിഷ്ടസംഭവങ്ങൾ നടക്കുന്നത് അന്നയുടെ ശ്രദ്ധയിൽ പെടുന്നു. അവർ പോലീസിനെ വിളിച്ചു വരുത്തുന്നു. അവിടെ ആണ് അന്ന എന്തുകൊണ്ട് അഗ്രോഫോബിക് ആയി എന്നത് പ്രേക്ഷകൻ അറിയുന്നത്. ഭൂതക്കണ്ണാടിയിലെ വിദ്യാധരനെ പോലെ ഈ ഘട്ടത്തിൽ അന്ന ഈ ഘട്ടത്തിൽ പൊലീസിന് മുന്നിൽ നിസ്സഹായ ആവുന്നുണ്ട്. പക്ഷെ രണ്ടും വ്യത്യസ്ത ജനുസ് സിനിമകൾ ആണല്ലോ. ഭൂതക്കണ്ണാടി അവസാനിക്കുന്നിടത്ത് നിന്നും ദി വുമൺ ഇൻ ദി വിൻഡോ യുടെ ത്രില്ലിംഗ് സബ്സ്റ്റൻസ് കെട്ടഴിഞ്ഞ് പുറത്തു വരുന്നത്.

  She has nothing to prove, but the real എന്ന പോസ്റ്ററിൽ ഉള്ള ടാഗ്‌ലൈൻ തന്നെയാണ് തുടർന്ന് അങ്ങോട്ട്. സംഭ്രമകതയും വിഭ്രാമകതയും പെർഫക്റ്റായി നിഗൂഢത ആവുംപടി ചേർത്തിട്ടുള്ള ഒരു ത്രില്ലർ എന്ന് സിനിമയെ വിലയിരുത്താം പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ കണ്ടവർക്ക് രസായിട്ട് ആസ്വദിക്കാം..

  അമേരിക്കൻ എഴുത്തുകാരൻ ആയ എ ജെ ഫിൻ നിന്റെ 'ദി വുമൺ ഇൻ ദി വിൻഡോ" എന്നുതന്നെ പേരായ 2018 ലെ നോവലിനെ സിനിമാരൂപത്തിൽ ആക്കിയിരിക്കുന്നത് ജോ റൈറ്റ് ആണ്. അന്നാ കരിനീന പോലുള്ള നോവലുകൾ മുൻപും സിനിമയാക്കിയിട്ടുണ്ട് ടിയാൻ. വർക്ക് ക്ളാസ് ആണ്.
  ഫ്രെയിമുകളുടെ കാര്യവും പറയാതിരിക്കാൻ പറ്റില്ല. ഒരു കെട്ടിടത്തിനുള്ളിൽ മാത്രം ചലിക്കുന്ന ക്യാമറ ആയിട്ടും 100 മിനിറ്റുള്ളിൽ ബോറഡിയോ ഇഴച്ചിലോ എവിടെയും ഫീൽ ചെയ്തതെ ഇല്ല. സിനിമാട്ടോഗ്രാഫി ബ്രൂണോ ഡെൽബോഡൽ.

  അന്ന ഫോക്‌സും അവരുടെ മനസും തന്നെ ആണ് സിനിമയുടെ എല്ലാവിധ ആകാംക്ഷകൾക്കും സസ്പെൻസിനും തണ്ടെല്ല്.. ആമി ആഡംസ് ഗംഭീരമാക്കിയിരിക്കുന്നു ആ പരിഭ്രാന്തികളും വെപ്രാളങ്ങളും ഫോബിയയും എല്ലാം തന്നെ. അന്നയുടെ മനസിന്റെ മുഴുവൻ അസ്വസ്ഥതയും പ്രേക്ഷകന് എത്തിക്കുന്ന പശ്‌ചാത്തലത്ത സംഗീതവും ശബ്ദങ്ങളും മുഴക്കങ്ങളും എടുത്ത് പറയേണ്ട ഒന്നാണ്. ബിജിഎം ഡാനി എൽഫ്മാൻ.

  നെറ്റ്ഫ്ളിക്സിൽ ഇന്നലെ ഇൻഡ്യൻ ടോപ്പ് വൺ ആയിരുന്ന ദി വുമൺ ഇൻ ദി വിൻഡോ ഇന്ന് ടോപ്പ് 2 ആയി ട്രെൻഡിംഗിൽ തുടരുന്നു. തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമാണെങ്കിലും കോവിഡ് കാരണം നീട്ടിവെക്കപ്പെട്ട റിലീസ് ഒടുവിൽ ഓടി ടിയിലേക്ക് മാറ്റുകയായിരുന്നു.
  പുത്തൻ പുതിയ സിനിമകൾ ലോകത്തിന്റെ എവിടെ ഇറങ്ങുന്നതും ചൂടോടെ കാണാൻ സാധിക്കുന്നത് എന്നത് കോവിഡ് കാരണം ഒരുപാട് നെഗട്ടീവുകൾക്കിടയിൽ കിട്ടിയ ഒരു ചെറിയ സന്തോഷം.

  Read more about: review റിവ്യൂ
  English summary
  Amy Adam Starrer The Woman in the Window Movie review In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X