Don't Miss!
- News
'ഞങ്ങൾ പണി നിർത്തുന്നു, സങ്കടത്തോടെ പോക്കറ്റടിക്കാർ പറയുന്നു'; കാരണം കേട്ടാൽ ചിരിക്കണോ കരയണോ
- Lifestyle
കൊളസ്ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
- Sports
IND vs NZ T20: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഇവര്‍ ബെഞ്ചിലിരിക്കും-മൂന്ന് ദൗര്‍ഭാഗ്യവാന്മാരിതാ
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
മുടി- നീട്ടിപ്പരത്താത്ത സുന്ദരമായൊരു സിനിമ
ഒരു കഥ എത്ര വേണമെങ്കിലും നീട്ടിപ്പരത്തി പറയാം. പറഞ്ഞു ഫലിപ്പിക്കാന്‍ മിടുക്കില്ലാത്തവര്ക്കാണ് ഏറെ വാക്കും സമയവും വേണ്ടി വരുന്നത്. കുറഞ്ഞ സമയം കൊണ്ട് സുന്ദരമായി ഒരു തുരുത്തിന്റെ കഥ പറയുകയാണ് മുടി എന്ന സിനിമ.
നവാഗതനായ യാസിര്‍ മുഹമ്മദിന്റെ ഈ ചിത്രത്തിന്റെ ഒരു ഫ്രെയിം പോലും വേണ്ടായിരുന്നു എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കില്ല. അത്രയേറെ കൃത്യതയോടെയാണ് യാസിര്‍ കഥ പറയുന്നത്. പുരോഗമന പാര്‍ട്ടിയില്‍ പോലും നിലനില്‍ക്കുന്ന ജാതിബോധത്തെയും സിനിമ ചോദ്യം ചെയ്യുന്നുണ്ട്. താഴ്ന്ന ജാതിയില്‍ പെട്ട ബാര്‍ബര്‍ മണിക്ക് മകളെ കെട്ടിച്ചു കൊടുക്കാത്ത പാര്‍ട്ടി നേതാവിനെ ചിത്രത്തില്‍ പറയുന്നു.

പ്രണയവും രാഷ്ട്രീയവും നന്മ നിറഞ്ഞ മനുഷ്യരുമെല്ലാം ചേര്‍ന്ന ചിത്രം കോവിഡ് കാലത്തില്‍ നിന്ന്ു കൊണ്ടാണ് കഥ പറയുന്നത്. കോങ്ങാടെന്നെ തുരുത്തിലെ അനേകം മനുഷ്യരുടെ ഈ കഥ ഒരുവേള നമ്മെയെല്ലാം ആ തുരുത്തിലെത്തിക്കും. കായലും വഞ്ചിയുമെല്ലാം ഈ സിനിമയിലെ മനോഹര സാന്നിധ്യങ്ങളാണ്. മണിയുടെ പ്രണയം നടക്കാതെ പോയതിന്റെ കാരണങ്ങള്‍ ഈ കാലത്തും നിലനില്‍ക്കുന്നുണ്ടെന്നും അത് ഇനി വരും കാലങ്ങളില്‍ മണിയുടെ മകളെയും ബാധിക്കുമോ എന്ന ചോദ്യവും സിനിമ ഉയര്‍ത്തുന്നുണ്ട്. ഒട്ടും ആര്‍ഭാടമില്ലാത്ത സിനിമയിലെ സംസാരവും സംഗീതവും ഏതൊരു പ്രേക്ഷകനെയും ആകര്‍ഷിക്കും. മനോഹരമാണ് ഈ സിനിമയിലെ ഗാനം.

മറക്കാനും പൊറുക്കാനുമുള്ള കാര്യങ്ങളേ മനുഷ്യന്റെ ജീവിതത്തിലുള്ളൂ എന്നാണ് ഈ സിനിമ പങ്കു വെക്കുന്ന ആശയം. നീ സ്ട്രീം ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് സിനിമ റിലീസ് ചെയ്തത്. ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബാണ്. ബി.ജി എം ചെയ്തിരിക്കുന്നത് ഇഫ്തിയാണ്. മെഹദ് മഖ്ബൂല്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിമല്‍, റനീഷ് എന്നിവരാണ്. ആലാപനം ഉണ്ണിമായ നമ്പീശന്.
Recommended Video
Neestream OTT റിലീസ് ചെയ്ത 'മുടി' സിനിമയുടെ ലിങ്ക്
-
'ആയിഷ ചെയ്യുന്ന സമയത്ത് പലരും എന്നോട് ഇത് ചോദിച്ചതാണ്, എന്റെ പാട്നർ അടിപൊളിയാണ്'; നടി രാധിക പറയുന്നു!
-
മേഘ്നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്
-
സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം